എന്റെ കുഞ്ഞേ, വിശ്വസിക്കാൻ ആവുന്നില്ലെന്ന് നമിത, മീനാക്ഷി അമ്മയെ പോലെ തന്നെ സുന്ദരിയാണെന്ന് ആരാധകരും

636

മലയാളസിനിമയിലെ സൂപ്പർ സംവിധായകനും നടനും ഗായകനുമായ നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ദിലീപിന്റെ മകൾ മീനാക്ഷിയുടെയും നാദിർഷായുടെ മകൾ ആയിഷായുടെയും അടുത്ത സുഹൃത്താണ് നടി നമിത പ്രമോദ്.

ഇപ്പോഴിതാ ആയിഷയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് നമിത. കുഞ്ഞേ, നീ വിവാഹിതയായെന്ന് വിശ്വസിക്കാനാവുന്നില്ല’ എന്ന കുറിപ്പോടെയാണ് നമിത ചിത്രം ഷെയർ ചെയ്തത്. നമിതയ്‌ക്കൊപ്പം ദിലീപിന്റെ മകൾ മീനാക്ഷിയും ഫോട്ടോയിലുണ്ട്.

Advertisements

ഫെബ്രുവരി പതിനൊന്നിന് കാസർഗോഡ് സ്വദേശിയായ ബിലാലുമായിട്ടാണ് താരപുത്രിയുടെ വിവാഹം നടന്നത്. അതിനും ദിവസങ്ങൾക്ക് മുൻപ് വമ്പൻ ആഘോഷമായിരുന്നു വധുവിന്റെ വീട്ടിൽ നടത്തിയത്. വിവാഹത്തിൽ ഏറെ തിളങ്ങിയത് നാദിർഷയുടെ ഉറ്റ സുഹൃത്തായ നടൻ ദിലീപും കുടുംബവും ആയിരുന്നു.

ചടങ്ങിൽ പങ്കെടുത്ത താരകുടുംബത്തിന്റെ ചിത്രങ്ങളൂം വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടി, ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷിയുടെ ചിത്രങ്ങൾ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോൾ നടി നമിത പങ്കുവെച്ച ചിത്രമാണ് പ്രേക്ഷകർ ഏറ്റെടുത്തത്.
ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്, ചിത്രത്തിലും ആരാധകർ നോക്കിയത് മീനാക്ഷിയെ ആണ്.

എന്ത് സുന്ദരിയാണ് മീനാക്ഷി, അമ്മയെ പോലെത്തന്നെ സുന്ദരിയാണ് മകളും, മഞ്ജു ഇതൊക്കെ കാണുന്നുണ്ടോ എന്നാണ് ആരാധകർ ചിത്രത്തിന് കമെന്റ് ഇട്ടിരിക്കുന്നത്. ഇത്തവണ കടും ചുവപ്പ് നിറമുള്ള വസ്ത്രത്തിലാണ് നമിതയും മീനാക്ഷിയും എത്തിയത്. ചുവപ്പ് നിറമുള്ള സാരിയും മുല്ലപൂവൂം ചൂടിയാണ് മീനാക്ഷി വിവാഹത്തിനെത്തിയത്.

മീനാക്ഷിയും നമിതയും ചേർന്ന് ഡാൻസ് കളിച്ചതിന്റെ വീഡിയോസും ഈ ദിവസങ്ങളിൽ വൈറലായിരുന്നു. ദിലീപിന്റെ നായികയായി ഒന്നിലധികം സിനിമകളിൽ അഭിനയിച്ചതോടെയുള്ള സൗഹൃദമാണ് നമിതയ്ക്ക്. ഇരുകുടുംബങ്ങൾ തമ്മിലും സൗഹൃദം പുലർത്തുന്നവരാണ്. ദിലീപും നാദിർഷയും തമ്മിലുള്ള ആത്മബന്ധം പോലെയാണ് മക്കൾക്ക് ഇടയിലുള്ളതും ഉള്ളത്.

Advertisement