തമിഴത്തന്റെ നടിപ്പിൻ നായകൻ എന്നറിയപ്പെടുന്ന സൂപ്പർതാരം സൂര്യക്ക് കൊവിഡ് ബാധിച്ചു എന്ന വാർത്ത ആരാധകർ ഞെട്ടലോടെയാണ് കേട്ടത്. നിരവധി ആരാധകരാണ് സൂര്യയ്ക്ക് വേണ്ടി പ്രാർത്ഥനും വഴിപാടുകളും ഒക്കെയായി രംഗത്ത് എത്തിയത്.
ഇപ്പോഴിതാ കൊവിഡ് ചികിത്സയ്ക്ക് ശേഷം സൂര്യ തിരികെ വീട്ടിൽ എത്തിയതായുള്ള വാർത്തകളാണ് പുറത്തുനരുന്നത്. സൂര്യയുടെ സഹോദകനും മറ്റൊരു യുവസൂപ്പർതാരവുമായ കാർത്തി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തന്റെ സഹോദരൻ ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയതായി അറിയിച്ചത്.
ഇനിയുള്ള കുറച്ച് ദിവസങ്ങളിൽ സൂര്യ ഹോം ക്വാറന്റൈനിലായിരിക്കുമെന്നും കാർത്തി വെളിപ്പെടുത്തി.
അണ്ണ സുരക്ഷിതമായി തന്നെ വീട്ടിൽ തിരിച്ചെത്തി. വരുന്ന കുറച്ച് ദിവസങ്ങളിൽ അദ്ദേഹം ഹോം ക്വാറന്റൈനിലായിരിക്കും. എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി എന്നും കാർത്തി കുറിച്ചു.
അതേ സമയം വെട്രിമാരൻ ചിത്രം വടിവാസലിന്റെ ലൊക്കേഷനിൽ വെച്ചാണ് താരത്തിന് കൊവിഡ് സ്ഥിതികരിച്ചത്. ഭയം കൊണ്ട് തളർത്താനാവില്ലെന്നും എന്നാൽ സുരക്ഷയും ശ്രദ്ധയും ആവശ്യമാണെന്നും പറഞ്ഞുകൊണ്ട് സൂര്യ ട്വിറ്ററിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. സുധ കൊങ്കര സംവിധാനം ചെയ്ത സുരറൈ പോട്ര് ആണ് അവസാനമായി ഇറങ്ങിയ സൂര്യ ചിത്രം.
കഴിഞ്ഞ ദിവസം സുരറൈ പോട്രിന് ഓസ്‌കാർ നോമിനേഷൻ പോയത് വാർത്തകളിൽ ഇടം നേടിയിരുന്നു. മികച്ച നടൻ, നടി, സംവിധായകൻ, പശ്ചാത്തല സംഗീതം തുടങ്ങി നാല് വിഭാഗങ്ങളിലാണ് സുരറൈ പോട്ര് മത്സരിക്കുന്നത്. എയർ ഡെക്കാൻ സ്ഥാപകനായ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമാണ് സുരറൈ പോട്ര് മലയാളീ താരം അപർണ്ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.