ദൃശ്യം 2ന്റെ സെറ്റിലെത്തിയപ്പോൾ എന്നെ കുറിച്ച് കേട്ട ഏറ്റവും വലിയ പരാതി അതായിരുന്നു; വെളിപ്പെടുത്തലുമായി എസ്തർ

1555

മലയാളത്തിലെ സൂപ്പർ സംവിധായകനായ ജീത്തു ജോസഫ് താരരാജാവ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ദൃശ്യം 2 നായി ആരാധകർ കാത്തിരിക്കുകയാണ്. ഇതേ കൂട്ടുകെട്ടിൽ നേരത്തെ ഇറങ്ങിയ ദൃശ്യം എന്ന് ബ്ലോക്ബസ്റ്റർ സിനിമയുടെ രണ്ടാം ഭാഗമാണ് ദൃശ്യം 2.

ചിത്രത്തിന്റെ ആദ്യ ഭാഗത്ത് സ്വതസിദ്ധമായ അഭിനയം കൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുത്ത നടിയാണ് എസ്തർ അനിൽ. മോഹൻലാൽ അതരിപ്പിക്കുന്ന ജോർജ് കുട്ടിയുടെ മകളായിട്ടാണ് എസ്തർ അഭിനയിച്ചത്.
കൊവിഡ് കാലങ്ങളിൽ ആരംഭിച്ച ദൃശ്യം 2ന്റെ ഷൂട്ടിംഗ് വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കു
വെച്ചിരിക്കുകയാണ് എസ്തർ.

Advertisements

മാതൃഭൂമി ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് എസ്തർ മനസ്സു തുറന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് അനുമോൾ എന്ന കഥാപാത്രത്തെയാണ് എസ്തർ അവതരിപ്പിച്ചത്. എന്നാൽ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗിനായി എത്തിയ തനിക്ക് ഒരുപാട് മാറ്റങ്ങൾ വന്നതായി സെറ്റിലുള്ളവർ പറഞ്ഞുവെന്നാണ് എസ്തർ പറയുന്നത്.

ദൃശ്യം2 ന്റെ സെറ്റിൽ വന്നപ്പോൾ താനേറ്റവും കൂടുതൽ കേട്ട പരാതിയാണ് എസ്തർ ഭയങ്കര സൈലന്റായി പോയല്ലോ എന്ന്. എല്ലാവർക്കും വ്യക്തിപരമായി ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും എസ്തർ പറഞ്ഞു.
പണ്ട് എല്ലാവരോടും കലപില പറഞ്ഞ് നടന്ന കുട്ടിയാണ് ആ എസ്തറിന് എന്തോ പറ്റി, ഭയങ്കര റിസർവ്ഡ് ആയി എന്നൊക്കെ എല്ലാവരും പറഞ്ഞിരുന്നു.

ആ വ്യത്യാസം ഉണ്ട്. പിന്നെ സിനിമയെ കുറച്ച് കൂടി ഗൗരവമായി കാണാൻ തുടങ്ങി. അതുപോലെ അനുമോൾ എന്ന കഥാപാത്രത്തിനും മാറ്റമുണ്ട്. ദൃശ്യം രണ്ടിലെ മൂന്ന് സ്ത്രീകൾ എന്നാണ് എന്നെയും മീന ആന്റിയെയും അൻസിബ ചേച്ചിയെയും പ്രമോഷനും മറ്റുമായി എവിടെ പോയാലും അഭിസംബോധന ചെയ്യുന്നത് എസ്തർ പറഞ്ഞു.

അതേ സമയം ദൃശ്യം 2 ഫെബ്രുവരി 19 ന് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. മോഹൻലാൽ, മീന, എസ്തേർ, അൻസിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങൾ.

2013ലാണ് മോഹൻലാൽ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളിൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.

ഫാമിലി ത്രില്ലർ കാറ്റഗറിയിലാണ് ദൃശ്യം ഒരുക്കിയതെങ്കിൽ ദൃശ്യം 2 ഒരു കംപ്ലീറ്റ് ഫാമിലി സിനിമ ആയിരിക്കും എന്നാണ് സംവിധായകൻ പറയുന്നത്. ഒരു കൊലപാതകത്തിൽ നിന്നും പൊലീസിനെ കബളിപ്പിച്ചുകൊണ്ട് വിദഗ്ധമായി രക്ഷപ്പെട്ട ജോർജുകുട്ടിയുടെ കഥയാണ് ദൃശ്യം സിനിമയിൽ പറയുന്നത്.

Advertisement