ബോളിവുഡിന് വളരെ പെട്ടെന്ന് തന്നെ ഏറെ സുപരിചിതയായി മാറിയ നടിയാണ് ഉർഫി ജാവേദ്. ബോളി വുഡ് കോളങ്ങളിലും ഫാഷൻ രംഗത്തും ഏറ്റവും കൂടുതൽ ചർച്ചയാവുന്ന ഒരു പേരു കൂടിയാണ് ബിഗ് ബോസ് മുൻ മൽസരാർത്ഥിയും ഒടിടി താരവുമായ ഉർഫി ജാവേദിന്റേത്.
മിനി സ്ക്രീനിലൂടെ എത്തിയ താരം ബിഗ് ബോസ് ഷോയ്ക്ക് ശേഷമാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ബോളിവുഡ് താരം കൂടിയാണ് ഉർഫി ജാവേദ്. താരത്തിന്റെ വസ്ത്രധാരണം വലിയ ചർച്ചയാവാറുണ്ട്.
ഫോട്ടോഷൂട്ടുകളിൽ അധികവും അതീവ ഗ്ലാമറസ് ആയിട്ടാണ് പ്രത്യക്ഷപ്പെടാറുളളത്. ഇത് പലപ്പോഴും വിവാദങ്ങൾ ക്ഷണിച്ച് വരുത്താറുമുണ്ട്. ഉർഫി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ വളരെ വേഗത്തിൽ ആണ് ശ്രദ്ധേ നടുന്നത്. ഇപ്പോൾ തന്റെ വ്യത്യസ്തമായ വസ്ത്ര ധാരണത്തിന് പിന്നിൽ ഒരു കാരണമുണ്ടെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഉർഫി.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയിൽ ആണ് വസ്ത്രം ധരിക്കുമ്പോൾ തനിക്കുണ്ടാകുന്ന അലർജി പ്രശ്നങ്ങൾ ഉർഫി വ്യക്തമാക്കിയിട്ടുള്ളത്. ശൈത്യകാലങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ മറ്റ് ആർക്കെങ്കിലും വരാറുണ്ടോ എന്ന ചോദ്യത്തോടെ ഉർഫി ഒരു ചിത്രം പങ്കുവച്ചിരുന്നു.
ഇതിന് പിന്നാലെയാണ് എനിക്ക് വസ്ത്രങ്ങളോട് അക്ഷരാർത്ഥത്തിൽ അലർജിയാണ് എന്ന തലക്കെട്ടിൽ, തന്റെ പ്രശ്നങ്ങൾ പറഞ്ഞുകൊണ്ട് നടി വീഡിയോ പങ്കുവച്ചത്. ഞാൻ വസ്ത്രം കുറച്ച് ധരിക്കുന്നത് എന്തുകൊണ്ടാണ് എന്ന് നിങ്ങൾക്ക് ഇപ്പോൾ മനസിലാകും എനിക്ക് ഒരു ഗുരുതരമായ അവസ്ഥയുണ്ട്.
ശരീരം മൂടുന്ന വസ്ത്രം ധരിച്ചാൽ എന്റെ ശരീരം പ്രതികരിക്കാൻ തുടങ്ങും. തെളിവ് ഇവിടെ തന്നെ ഞാൻ കാണിച്ചു. ചില കമ്പിളിക്കുപ്പായങ്ങൾ ധരിക്കുമ്പോൾ ശരീരത്തിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടാകുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാരണമാണ് പലപ്പോഴും വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതെന്നും ഉർഫി ജാവേദ് വ്യക്തമാക്കി.