മലയാള സിനിമയിൽ നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകൻ ആണ് ഷാജി കൈലാസ്. സഹ സംവിധായകൻ ആയി എത്തി ഡോക്ടർ പശുപതി എന്ന ഹാസ്യ സിനിമയിലൂടെ സ്വതന്ത്ര സംവിധായകൻ ആയി മാറിയ ഷാജി കൈലാസ് പിന്നീട് മലയാള സിനിമയിലെ മാസ്സ് സിനിമകളുടെ അമരക്കാരൻ ആയി മാറുക ആയിരുന്നു.
അതേ സമയം മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കിയും ഒരു പിടി വമ്പൻ ചിത്രങ്ങൾ ഷാജി കൈലാസ് ഒരുക്കിയിരുന്നു. ആറാം തമ്പുരാൻ, നരസിംഹം, നാട്ടുരാജാവ് തുടങ്ങിയ മോഹൻലാൽ ഷാജി കൈലാസ് ചിത്രങ്ങൾ തകർപ്പൻ വിജയം നേടിയപ്പോൾ ഈ കൂട്ടുകെട്ടിലെ ചില സിനമകൾ ദയനീയ പരാജയം ആയി മാറിയിരുന്നു.
മോഹൻലാൽ ഷാജി കൈലാസ് ഇറങ്ങി കനത്ത പരാജയം ഏറ്റുവാങ്ങിയ ഒരു ചിത്രമാണ് താണ്ഡവം. നെടുമുടി വേണു, ജഗതി ശ്രീകുമാർ, കിരൺ റാത്തോഡ്, ജനാർദ്ദനൻ, സായി കുമാർ, മനോജ് കെ ജയൻ, ജഗദീഷ്, ബാബു ആന്റണി, വിജയ കുമാർ, ഭവാനി, സലിം കുമാർ, മാദക നടി മുംതാസ് തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിൽ അണി നിരന്നിരുന്നു.
ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് സിനിമാ ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സിനി ഫയൽ എന്ന ഗ്രൂപ്പിൽ നിതിൻ റാം എന്ന ആരാധകൻ ആണ് താണ്ഡവത്തെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ആ കുറിപ്പ് ഇങ്ങനെ:
നരസിംഹം ഹാങ്ങ് ഓവറിൽ ഷാജി കൈലാസ് പടച്ചു വിട്ട താണ്ഡവം : മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് താണ്ഡവം. നരസിംഹത്തിന് ശേഷം വരുന്ന മോഹൻലാൽ ഷാജി കൈലാസ് ചിത്രം എന്നാ നിലയ്ക്ക് വൻ ഹൈപ്പ് ആ കാലത്ത് ഈ ചിത്രത്തിന് ഉണ്ടായിരുന്നു.
സിനിമ റിലീസ് ആയപ്പോൾ വൻ ഇനിഷ്യൽ കളക്ഷൻ കിട്ടിയ സിനിമ ദുർബലമായ മോശം തിരക്കഥയും അനാവശ്യമായ രംഗങ്ങളും കാരണം പരാജയമായി. മോഹൻലാലിന്റെ ഏറ്റവും മോശം ചിത്രങ്ങളിൽ ഏറ്റവും മുൻപന്തിയിൽ കാണും താണ്ഡവം എന്ന സിനിമ. ഈ സിനിമ കൊണ്ട് ഉണ്ടായ ഏക ഗുണം നല്ല ഗാനങ്ങൾ മാത്രമാണ്.
2002 എന്ന വർഷം മോഹൻലാലിനെ സംബന്ധിച്ചു മോശം വർഷം ആയിരുന്നു. ആ വർഷം അദ്ദേഹത്തിന്റെ റിലീസ് ആയ താണ്ഡവം, ഒന്നാമൻ, ചതുരംഗം തുടങ്ങിയ സിനിമകൾ നിരാശ സമ്മാനിച്ച ചിത്രങ്ങളാണ് 2003 ൽ മിസ്റ്റർ ബ്രഹ്മചാരിയിലൂടെ ശരാശരി വിജയം നേടിയപ്പോൾ കിളിച്ചുണ്ടൻ മാമ്പഴം വീണു പോയി അതിൽ നിന്ന് അദ്ദേഹത്തിന് ജീവൻ നൽകിയ ചിത്രം ബാലേട്ടൻ ആയിരുന്നു. മോഹൻലാലിന്റെ കാലം കഴിഞ്ഞു എന്ന് അന്ന് എഴുതിയവർക്കുള്ള മറുപടിയായിരുന്നു ബാലേട്ടന്റെ മെഗാ വിജയം എന്നുമാണ് പോസ്റ്റ്.
നിരവധി കമന്റുകൾ ആണ് ഈ പോസ്റ്റിന് ലഭിക്കുന്നത്. ഇത് തമിഴിൽ ആ ഒരു സമയത്ത് വിജയകാന്ത്, ശരത് കുമാർ, അർജ്ജുൻ, അജിത്ത് അങ്ങനെ ആരെങ്കിലും ചെയ്തു അവിടെ ഇറക്കിയിരുന്നെങ്കിൽ ഹിറ്റ് അടിച്ചേനെ. പ്രത്യേകിച്ച് കർഷകരുടെ കാര്യങ്ങളും കൂടി ഇതിൽ ഒരു ഭാഗത്ത് കൂടി പറയുന്നത് കൊണ്ട്.
അവിടെ അത് കൂടുതൽ റിലേറ്റ് ചെയ്യുകയും വാഞ്ചിനാഥന് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമ എന്ന ഒരു ഹൈപ്പും വന്നേനെ എന്നാണ് ഒരു ആരാധകൻ നൽകിയ കമന്റ്. അതേ സമയം സിനമാ രംഗത്ത് നിന്നും ഒരിടവേള എടുത്ത ഷാജി കൈലാസ് കടുവ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവ് നടത്തിയിരുന്നു.
കടുവയുടെ തകർപ്പൻ വിജയത്തിന് ശേഷം പൃഥ്വിരാജിനെ തന്നെ നായകൻ ആക്കി ഷാജി കൈലാസ് ഒരുക്കിയ കാപ്പ എന്ന ചിത്രം ഇപ്പോൾ തിയ്യറ്ററുകളിൽ തകർപ്പൻ വിജയം നേടി മുന്നേറുകയാണ്. മോഹൻലാൽ തന്നെ നായകൻ ആകുന്ന എലോൺ ഉടൻ പ്രദർശനത്തിന് എത്തുന്ന മറ്റൊരു ഷാജി കൈലാസ് ചിത്രം.