ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടി ആയിരുന്ന താരമാണ് ശാരി. വളരെ പെട്ടെന്ന് തന്നെ മലയാളി സിനിമാ പ്രകേഷകരുടെ പ്രിയങ്കരി ആവാൻ അവർക്ക് സാധിച്ചിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയ രംഗത്ത് ചുവടുവെച്ച നടിയുടെ കണ്ണുകൾ ആയിരുന്നു ഏവരെയും ആകർഷിച്ചത്.
ദേശാടനക്കിളി കരയാറില്ല, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനം ശാരിക്ക് ഏറെ പ്രശസ്തി നേടി കൊടുത്തിരുന്നു. ഇരു ചിത്രങ്ങളിലും മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായിക കഥാപാത്രം ആയിട്ട് ആയിരുന്നു ശാരി എത്തിയിരുന്നത്.
ശേഷം ഒട്ടേറെ ചെറുതും വലുതുമായ കഥാപാത്രങ്ങൾ ശാരിയെ തേടി എത്തി. ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിൽ ശാരിയുടെ കൂടെ അഭിനയിച്ചത് നടി കാർത്തിക ആയിരുന്നു. ചിത്രത്തിലെ ചില സീനുകൾ ചെയ്യാൻ താൻ വളരെയേറെ മടിച്ചിരുന്നു എന്നാണ് താരം പറയുന്നത്.
പൂച്ച കണ്ണുകൾ കൊണ്ട് പോസിറ്റീവ് റോളുകൾ ചെയ്യാൻ സാധിക്കുകയില്ല എന്ന ചിന്ത പണ്ടുകാലങ്ങളിൽ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞു. മുൻപ് താൻ അഭിനയിച്ച കാലത്തെ ഓർമ്മകളെ പറ്റിയും അനുഭവങ്ങളെ പറ്റിയും ഒക്കെ ശാരി പങ്കുവെച്ചത് കൗമുദി മൂവീസ് നൽകിയ അഭിമുഖത്തിലൂടെ ആയിരുന്നു.
ദേശാടനക്കിളി കരയാറില്ല എന്ന സിനിമയിൽ സ്‌കൂൾ വിദ്യാർത്ഥികൾ ആയാണ് ശാരിയും കാർത്തികയും അഭിനയിച്ചത്. ചിത്രത്തിൽ സ്‌കൂളിലെ കുട്ടികളെ വെക്കേഷന് ടൂർ കൊണ്ടു പോകുന്ന സീനിന്റെ ചിത്രീകരണത്തിന് ഇടെ ഉണ്ടായ അനുഭവമാണ് താരം പങ്കുവെച്ചത്.
താനും കാർത്തികയും ഒളിച്ചോടുന്ന സീൻ ആയിരുന്നു അത് എന്നും മറ്റുള്ളവരിൽ നിന്നും രക്ഷപ്പെടുവാൻ വേണ്ടി ഞങ്ങൾ യൂണിഫോം മാറ്റുന്ന സീൻ അതിലുണ്ടെന്നും താരം പറയുന്നു. ആ സിനിൽ ഇട്ടിരിക്കുന്ന യൂണിഫോം ഷർട്ട് അഴിച്ച് പെട്ടെന്ന് തന്നെ മാറി ടീഷർട്ട് ഇടണം എന്നും ആ ഒരു സീൻ എടുക്കുവാൻ അഞ്ചോ ആറോ ടേക്ക് തന്നെ വേണ്ടിവന്നു എന്നും താരം പറഞ്ഞു.
ആ സീൻ ചിത്രീകരിക്കുവാൻ തനിക്ക് ഭയങ്കര മടി ആയിരുന്നു എന്നും ആ പ്രായത്തിൽ അതൊക്കെ വളരെ ആധികം നാണമുള്ള ഒരു കാര്യമായിരുന്നു എന്നും താരം വ്യക്തമാക്കുന്നു. സംവിധായകനോട് സാറേ ഇത് എനിക്ക് വേണ്ട ഇത് എന്നെക്കൊണ്ട് സാധിക്കില്ല എന്നൊക്കെ പറഞ്ഞിരുന്നു.
ലൈറ്റ്‌സ് ഒക്കെ പോകാൻ തുടങ്ങിയെന്നും ശാരി ഇത് ചെയ്‌തേ പറ്റൂ എന്നും ഒറ്റ ടേക്കല്ലേ വേഗം ചെയ്യാൻ നോക്കൂ എന്നുമൊക്കെ അവർ പറഞ്ഞിരുന്നു എന്നും താരം വെളിപ്പെടുത്തി. ആ സീനിൽ അത്ര മോശമായിട്ട് ഒന്നുമില്ലെങ്കിൽ കൂടി ഇതൊക്കെ കേട്ടതോടെ എനിക്ക് ആകെ ടെൻഷനായി പോയി.
അവിടെ ഒത്തിരി ആളുകൾ ഉണ്ടായിരുന്നു എന്നും ആ പ്രായത്തിൽ അതിന്റെതായ് ഒരു നാണവും മടിയും ഒക്കെ അന്ന് തനിക്ക് തോന്നിയിരുന്നു. അവസാനം സംവിധായകൻ തന്നെക്കൊണ്ട് ആ സീൻ നല്ല രീതിയിൽ ചെയ്യിപ്പിച്ച് എടുത്തു എന്നും താരം കൂട്ടിച്ചേർത്തു.
പിന്നീട് ഒരിക്കൽ തന്റെ തമിഴ് പടത്തിൽ അഭിനയിക്കുന്ന സമയത്ത് താൻ കണ്ണിൽ കറുത്ത ലെൻസ് വെച്ചിരുന്നു എന്നും ഒറിജിനൽ കണ്ണിന്റെ നിറം കാണിക്കാതിരിക്കാനാണ് അങ്ങനെ ചെയ്തിരുന്നതെന്നും താരം വെളിപ്പെടുത്തി. പിന്നീട് വീണ്ടും ലിസ എന്ന ചിത്രത്തിൽ പ്രേതമായി അഭിനയിച്ചതിന്റെ വിശേഷങ്ങളും ശാരി പങ്കുവെച്ചു.
വീണ്ടും ലിസ എന്ന ചിത്രം തന്നെ കൂടുതൽ ഫോക്കസ് ചെയ്തുകൊണ്ട് നിർമ്മിച്ച ചിത്രമാണെന്നും ക്യാമറാമാൻ കൂടുതൽ നേരവും തന്റെ കണ്ണിനെ മാത്രം ഫോക്കസ് ചെയ്യുകയായിരുന്നു എന്നും സിനിമയിൽ തന്റെ കണ്ണുകൾ മാത്രം ഇടയ്ക്കിടെ വന്നുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു എന്നും താരം പറഞ്ഞു.
എന്നാൽ കറുത്ത ലെൻസുകൾ വച്ച് അഭിനയിക്കേണ്ടിവന്ന തമിഴ് പടത്തിലെ അനുഭവത്തെക്കുറിച്ചും താരം പറഞ്ഞു. എന്റെ പൂച്ച കണ്ണു വെച്ച് പോസിറ്റീവ് കഥാപാത്രങ്ങൾ ചെയ്യാൻ പറ്റില്ലായിരുന്നു എന്നാണ് അവർ വിചാരിച്ചിരുന്നത് എന്നും അങ്ങനെയല്ല എന്ന് മലയാള സിനിമയാണ് തെളിയിച്ചുകൊടുത്തത് എന്നും താരം പറഞ്ഞു. മലയാള സിനിമയിൽ നിന്ന് തനിക്ക് എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങൾ ലഭിച്ചിരുന്നു എന്നും ശാരി പറഞ്ഞു.
പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയിലെ വളരെ പാവമായ ഡാൻസ് ടീച്ചറിന്റെ കഥാപാത്രം ആയിരുന്നു ഉദാഹരണമായി താരം പറഞ്ഞത്. എന്നാൽ തമിഴിലൊക്കെ കുറച്ച് സ്‌റ്റൈലിഷ് റോൾ മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ എന്നാണ് അവിടെയുള്ളവരുടെ വിചാരം എന്നും ശാരി വെളിപ്പെടുത്തുന്നു.