മലയാളിയായ തെന്നിന്ത്യൻ യുവ നടി കൊച്ചിയിൽ ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് കുറ്റാരോപിതൻ ആാണെന്ന് അറിഞ്ഞപ്പോൾ മുതൽ അയാളുമായി താൻ സഹകരിച്ചിട്ടില്ലെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. നേരത്തെ സോഷ്യൽ മീഡിയയിൽ നടിക്ക് പിന്തുണ അറിയിച്ച് ജോയ് മാത്യു കുറിപ്പ് പങ്കുവെച്ചിരുന്നു.
ഈ പോസ്റ്റിന് താഴെ വന്ന കമന്റുകൾക്ക് മറുപടി ആയിട്ടാണ് ജോയ് മാത്യു പുതിയ കുറിപ്പുമായി എത്തിയിരിക്കുന്നത്.
ദിലീപ് വിഷയത്തിൽ തന്റെ നിലപാട് 2017ൽ തന്നെ വ്യക്തമാക്കിയതാണ്. ദിലീപിനോട് സഹകരിക്കാത്തതിനാൽ തനിക്ക് അയാളുമായി അടുപ്പമുള്ളവരുടെ സിനിമയിൽ അവസരം നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ അതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നും ജോയ് മാത്യു പറയുന്നു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപം:
ഇന്നലെ ഞാനിട്ട പോസ്റ്റിനു കീഴിൽ പത്രം വായിച്ചു പരിചയമില്ലാത്തവരും ഫേസ്ബുക്കിൽ മാത്രം നിരങ്ങുന്നവരുമായ കുറച്ചുപേർ താങ്കൾ ആദ്യം തുടങ്ങൂ എന്നൊക്കെ ഉപദേശിക്കുന്നത് കണ്ടു. ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല.(Times of India 12/7/2017)
Also Read
ഉണ്ണിയേട്ടനോടൊപ്പം! ചിത്രങ്ങൾ പങ്കു വച്ച് ഐശ്വര്യ രാജീവ് ; സൂപ്പർ ജോഡി എന്ന് ആരാധകർ
കൂടാതെ അയാളുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട്. പക്ഷെ അതൊന്നും എന്നെ ബാധിച്ചിട്ടില്ല. കാരണം സത്യസന്ധമായ നിലപാടുകളെ അംഗീകരിക്കുന്ന ഒരു കൂട്ടം ചലച്ചിത്ര പ്രവർത്തകരും ആരാധകവങ്കന്മാരല്ലാത്ത, വിവേകമുള്ള പ്രേക്ഷകരും ഉള്ള കാലത്തോളം എന്റെ അന്നം മുട്ടിക്കാൻ ഒരു കുറ്റവാളിക്കും കഴിയില്ല എന്നായിരുന്നു ജോയ്മാത്യവിന്റെ പോസ്റ്റ്.
ഈ സംഭവം നടക്കുമ്പോൾ താൻ ദിലീപിന് എതിരായി നടത്തിയ പ്രസ്താവനയുടെ വാർത്ത വന്ന പത്രത്തിന്റെ കട്ടിങ്സ് സഹിതമാണ് ജോയ് മാത്യും പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. അതേ സമയം പ്രസ്തുത നടി കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിന് സിനിമ മേഖലയിൽ നിന്ന് വ്യാപകമായ പിന്തുണ ലഭിച്ചിരുന്നു.
ഇരയ്ക്ക് ഒപ്പമാണ് എന്ന് പറയാൻ എളുപ്പമാണെന്നും കുറ്റവാളിയുമായി സഹകരിക്കില്ലെന്ന് പറയാൻ ആരുമില്ലെന്നുമാണ് ജോയ് മാത്യു നേരത്തെ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. മമ്മൂട്ടിയും മോഹൻലാലും പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ടൊവിനോ തോമസും അടക്കം നിരവധി താരങ്ങൾ അതിജീവിതയുടെ പോസ്റ്റ് പങ്കുവെച്ചിരുന്നു.