തെന്നിന്ത്യൻ നടി സാമന്തയുടെ വിവാഹ മോചനത്തെ തുടർന്നുള്ള സംഭവ വികാസങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. നാഗചൈത്യന്യമായുള്ള താരത്തിന്റെ വിവാഹമോചനവും പിന്നീട് അല്ലു അർജുൻ നായകനായി എത്തിയ പുഷ്പയിലെ ഐറ്റം ഡാൻസുമായിരുന്നു വാർത്തകളിൽ ചൂട് ഏറിയത്.
നാഗാർജുനയുമായുള്ള വിവാഹ മോചനത്തിനു ശേഷം സിനിമയിൽ നിറഞ്ഞുനിന്ന് തിരിച്ചുവരവിന്റെ പാതയിലാണ് നടി.
വിവാഹ മോചനത്തിനു ശേഷം, സൈബർ ആക്രമണങ്ങളും മറ്റും സാമന്തയെ തളർത്തിയിരുന്നു. ഭർത്താവുമായി പിരിഞ്ഞത് സാമന്തയുടെ പ്രശ്‌നങ്ങൾ കാരണമെന്നാണ് പലരും ആരോപിച്ചത്.
ഇതിൽ നിന്നെല്ലാം കരകയറാൻ ഒരുങ്ങവെയാണ് താരം ഐറ്റം ഡാൻസുമായി രംഗത്തെത്തിയത്. ഇതിനും വിമർശനങ്ങളുടെ പെരുമഴയായിരുന്നു. വ്യക്തിപരമായി ഉണ്ടായ പ്രശ്‌നങ്ങളും വേദനകളിൽ നിന്നും ധീരമായി പോരാടി മുന്നേറുകയാണ് സാമന്തയിപ്പോൾ.
നാല് വർഷത്തോളം ഉണ്ടായിരുന്ന ദാമ്പത്യ ജീവിതം പെട്ടെന്ന് അവസാനിപ്പിച്ചതിന്റെ വേദനയിൽ നിൽക്കുമ്പോഴാണ് സൈബർ ആ ക്ര മ ണ ങ്ങളും ഐറ്റം ഡാൻസിന്റെ പേരിലുമുണ്ടായ വിമർശനങ്ങൾ കടുത്തത്. ഈ ആരോപണങ്ങളിലൊന്നും തളരാതെ പോരാടുകയാണ് നടി ഇപ്പോഴും ചെയ്യുന്നത്. അങ്ങനെ ആയിരക്കണക്കിന് ആളുകൾ താരങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് കടന്ന് ചെല്ലാൻ തുടങ്ങിയതോടെ ഒരോ സെലിബ്രിറ്റികളും നേരിടുന്ന ബലഹീനതയെ കുറിച്ച് തുറന്നു പറയുകയാണ് നസാമന്ത ഇപ്പോൾ.
ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. വർഷങ്ങളോളം നീണ്ട സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2016 ലാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരാവുന്നത്. നാല് വർഷത്തോളം സന്തോഷത്തോടെ ജീവിച്ചും പോന്നു. ഇതിനിടയിലാണ് താരങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾ ഉടലെടുത്തത്.
പിന്നീട് ഔദ്യോഗികമായി തങ്ങൾ വേർപിരിയുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇനിയും സുഹൃത്തുക്കളായി തുടരുമെന്ന് പറഞ്ഞെങ്കിലും വിവാഹമോചനത്തിന് ശേഷം കൂടൂതൽ അടുപ്പം താരങ്ങൾക്കിടയിൽ ഇല്ലെന്നാണ് റിപ്പോർട്ടുകൾ.
സാമന്തയുടെ വാക്കുകൾ ഇങ്ങനെ:
വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുകയും സമ്മർദ്ദം നിറയ്ക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. അത് സോഷ്യൽ മീഡിയയിൽ നമ്മുടെ മുഴുവൻ ജീവിതത്തെ ചിത്രീകരിക്കുന്നതിലായാലും, അങ്ങനയൊണ്. നമ്മുടെ ബലഹീനതകൾ, വേദന, ഉത്കണ്ഠ എന്നിവയെ കുറിച്ച് സംസാരിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാണ് നൽകാറുള്ളത്.
കാരണം നമ്മുടെ വ്യക്തി ജീവിതത്തിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒത്തിരി ആളുകളുണ്ട്. സോഷ്യൽ മീഡിയ യിൽ വളരെ സജീവമായതിനാൽ പെർഫെക്ട് ആയിട്ടുള്ള ജീവിതങ്ങൾ ചിത്രീകരിക്കുന്നത് എത്ര സമ്മർദ്ദമുള്ളത് ആണെന്ന് ഞാൻ മനസിലാക്കുന്നു. എല്ലാവരുടെയും ജീവിതം അത്ര പെർഫെക്ട് ഒന്നുമല്ല എന്നെ വിശ്വസിക്കണം എന്നായിരുന്നു സാമന്ത പറഞ്ഞത്.