എല്ലാവർക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റും, ഇപ്പോഴും ദിലീപിനെ ഇഷ്ടമാണ്: ഒമർ ലുലു, സംവിധായകന് എതിരെ വ്യാപക പ്രതിഷേധം

115

നടൻ ദിലീപിനെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്നും ദിലീപിന്റെ ഡേറ്റ് കിട്ടിയാൽ തീർച്ചയായും താൻ സിനിമ ചെയ്യുമെന്നും സംവിധായകൻ ഒമർ ലുലു. ഫേസ്ബുക്കിലൂടെയായിരുന്നു ഒമർ ലുലുവിന്റെ പ്രതികരണം. ദിലീപ് തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടും ഇല്ലെങ്കിൽ കേസിൽ നിന്ന് കുറ്റവിമുക്തനാക്കും.

എല്ലാവർക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാമെന്നും ഒമർ ലുലു പറഞ്ഞു. എല്ലാവരും മനുഷ്യൻമാർ അല്ലേ തെറ്റ് സംഭവിക്കാൻ ഉള്ള സാഹചര്യം നമുക്ക് എന്താണെന്ന് അറിയില്ല അതിൽ ഉൾപ്പെട്ടവർക്ക് മാത്രമേ അറിയുവെന്നും ഒമർ ലുലു പറഞ്ഞു.

Advertisements

അതേ സമയം ഒമർ ലുലുവിന്റെ പോസ്റ്റിന് താഴെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായാപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചു.

വെള്ളിയാഴ്ച വരെ അ റ സ്റ്റു ണ്ടാ കി ല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റണം എന്നായിരുന്നു ദിലീപിന്റെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാൻ ഉരിക്കെയാണ് പുതിയ കേസ്.

Also Read
എ.എം.എം.എയിൽ നിന്ന് ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണൻസിന്റെ ചീത്തപ്പേര് പോകില്ല ; മമ്മൂട്ടിയെയും മോഹൻലാലിനെയും പരിഹസിച്ച് എൻഎസ് മാധവൻ

അന്വേഷണ ഉദ്യോഗസ്ഥൻ മെനഞ്ഞെടുത്ത കഥയാണ് പുതിയ ആരോപണങ്ങൾ എന്ന് ദിലീപ് കോടതിയിൽ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താൻ പരാതി നൽകിയതിന്റെ പ്ര തി കാ ര നടപടിയായാണ് കേസിന് പിന്നിലെന്നും ഹരജിയിൽ ദിലീപ് ആരോപിച്ചു.

അതേസമയം, ദിലീപിനെതിരെ ആയുള്ള ഗൂഢാലോചന കേസിൽ തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയെന്ന് സംവിധായകൻ ബാലചന്ദ്ര കുമാർ പറഞ്ഞിരുന്നു. കേസിലെ ഓഡിയോ റെക്കോർഡുകളാണ് കൈമാറിയത്. കളമശ്ശേരി ക്രൈം ബ്രാ ഞ്ച് ഓഫിസിൽ എത്തിയാണ് ബാലചന്ദ്ര കുമാർ മൊഴി നൽകിയത്. തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയതല്ലെന്ന് ബാലചന്ദ്ര കുമാർ പറഞ്ഞിരുന്നു.

തന്നെ പൊലീസ് ഇറക്കിയതാണെന്ന് ദിലീപ് പറയുന്നുണ്ടെന്നും പറ്റുമെങ്കിൽ തെളിവുകൾ പുറത്തുവിടട്ടെയെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ മുഴുവൻ തെളിവുകൾ കൈമാറിയതായും ശബ്ദം ദിലീപിന്റേതാണെന്ന് തെളിയിക്കാൻ സഹായകമായ സംഭാഷണവും കൈമാറിയതായും ബാലചന്ദ്ര കുമാർ പറഞ്ഞിരുന്നു.

ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ് എന്നിവരും മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെയും ശബ്ദരേഖയുടെയും അടിസ്ഥാനത്തിലാണ് ദിലീപടക്കം ആറ് പേർക്കെതിരെ ജാ മ്യ മില്ലാ വകുപ്പുകൾ ചേർത്ത് ക്രൈം ബ്രാഞ്ച് കേസ് എടുത്തത്.

Also Read
ഉണ്ണിയേട്ടനോടൊപ്പം! ചിത്രങ്ങൾ പങ്കു വച്ച് ഐശ്വര്യ രാജീവ് ; സൂപ്പർ ജോഡി എന്ന് ആരാധകർ

കേ സിലെ മുഖ്യ പ്രതി പൾസർ സുനിയെ ചോദ്യം ചെയ്യാനുള്ള അപേക്ഷയും കോടതിയിൽ നൽകും നേരത്തെ കേസിലെ പ്രധാന സാക്ഷി സാഗറിനെ മൊഴി മാറ്റാൻ പ്രേരിപ്പിച്ചത് ദിലീപും സംഘവുമെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത് വന്നിരുന്നു. റിപ്പോർട്ടർ ടിവിയാണ് ഇതുസംബന്ധിച്ച തെളിവുകൾ പുറത്തുവിട്ടത്. കാവ്യ മാധവന്റെ ഡ്രൈവർ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാൻ ഹോട്ടലിൽ വെച്ച് സാഗറിന് പണം കൈമാറിയെന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്.

Advertisement