മലയാള സിനിമയിലെ ശ്രദ്ധേയ ആയ യുവനടിയണ് സാനിയ ഇയ്യപ്പൻ. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ക്വീൻ എന്ന സിനിമയിലെ ചിന്നു എന്ന കഥാപാത്രത്തിലൂടെയായിരുന്നു സാനിയയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.
ആദ്യ സിനിമ തന്നെ വാൻ വിജയമായതോടെ സാനിയയും ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ആദ്യ സിനിമയിലെ കഥാപാത്രത്തെ ട്രോളന്മാർ ഏറ്റെടുത്തതോടെ താരത്തെകുറിച്ച് നിരന്തരം ട്രോളുകൾ സോഷ്യൽ മീഡിയയിലൂടെ പ്രത്യക്ഷപ്പെട്ട് കൊണ്ടിരുന്നു. ലൂസിറിലെ കഥാപാത്രത്തോടെ സാനിയ ആരാധകർക്ക് പ്രിയപ്പെട്ടവളായി മാറി.
ഇതിനോടകം മലയാളത്തിന്റെ താരരാജാക്കന്മാരായ മോഹൻലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിച്ചു കഴിഞ്ഞി സാനിയ. സോഷ്യൽ മീഡയയിൽ സജീവമായ താരം മിക്കപ്പപ്പോഴും തന്റെ വ്യത്യസ്ത ഫോട്ടോഷൂട്ടുമായി എത്താറുണ്ട്.
ഫോട്ടോഷൂട്ടുകളുടെ പേരിൽ നല്ല പ്രതികരണങ്ങൾക്ക് ഒപ്പം മിക്കപ്പോഴും വിവാദങ്ങളിലും താരം അകപ്പെടാറുണ്ട്. സാനിയയുടെ ചിത്രങ്ങളെ വിമർശിച്ചുകൊണ്ട് പലപ്പോഴും നിരവധി പേരാണ് രംഗത്ത് വരുന്നത്.
എന്നാൽ അതെല്ലാം വളരെ നിസ്സാരമായി കൈകാര്യം ചെയ്യാനും സാനിയയ്ക്ക് കഴിയാറുണ്ട്. ഇപ്പോൾ ഇതാ അടുത്തിടെ സാനിയയുടെ ഒരു ലൈവിൽ മോശം കമെന്റുമായി ഒരു സൈബർ ഞരമ്പ് രോഗി എത്തിയിരുന്നു.
ഒരു അഭിമുഖത്തിൽ സാനിയ ഈ കാര്യത്തെ കുറിച്ച് പറഞ്ഞപ്പോൾ അവതാരകൻ ഒരു ചോദ്യം ചോദിച്ചു.
ലൈവിൽ വന്ന സമയത്ത് ടോപ് മാറ്റാനും നല്ല ഭംഗിയുള്ള തുടകൾ ആണെന്ന് കമന്റ് ചെയ്യുന്നവരും ആയ ഞരമ്പ് രോഗികളോട് എന്ത് മറുപടിയാണ് സാനിയ ഇയ്യപ്പന് നൽകാനുള്ളത് എന്ന ചോദ്യത്തിന് സാനിയ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
വെറും 15 വയസ്സ് പ്രായം മാത്രമുള്ള സമയം മുതൽ ഇത്തരം കമെന്റുകൾ ഞാൻ കേൾക്കാൻ തുടങ്ങിയതാണ്. ആ പ്രായം മുതൽ ഇങ്ങനെയുള്ള കമെന്റ് പറഞ്ഞവരോട് എനിക്ക് ഒന്നും പറയാൻ ഇല്ല എന്നാണ് സാനിയ നൽകിയ മറുപടി. സോഷ്യൽ മീഡിയയിൽ സജീവമായ സാനിയ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെപ്പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.