മലയാളികലുടെ പ്രീയപ്പെട്ട സീരിയലായ ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന പരമ്പരയിലെ ശിവനായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാറിയ നടനാണ് സജിൻ ടിപി. പരമ്പര തുടങ്ങി വളരെ പെട്ടെന്നാണ് അതിലെ താരങ്ങളെല്ലാം തന്നെ എല്ലാവരുടെയും പ്രിയപ്പെട്ടവരായത്.
പ്രമുഖ നടി ചിപ്പി കേന്ദ്രകഥാപാത്രമായി എത്തുന്ന സാന്ത്വനത്തിൽ ഭർത്താവിന്റെ സഹോദരന്റെ റോളിലാണ് സജിൻ എത്തുന്നത്. പ്രിയതമന്റെ സഹോദരങ്ങളെ സ്വന്തം മക്കളെ പോലെ നോക്കുന്ന ഏട്ടത്തിയമ്മയായാണ് ചിപ്പി എത്തുന്നത്. സാന്ത്വനത്തിൽ അഞ്ജലിയും ശിവനും തമ്മിലുളള വഴക്കാണ് എപ്പോഴും ശ്രദ്ധേയമാവാറുളളത്.
ഗോപിക അനിലും സജിനുമാണ് അഞ്ജലിയും ശിവനുമായി സാന്ത്വനത്തിൽ എത്തുന്നത്. ഇവരുടെ പേരിൽ ഫാൻസ് ഗ്രൂപ്പുകൾ വരെ സോഷ്യൽ മീഡിയയിൽ സജീവമാണ്. ശിവാഞ്ജലി എന്ന പേരിലാണ് ശിവന്റെയും അഞ്ജലിയുടെയും പേരിൽ ആരാധക ഗ്രൂപ്പുകളുളളത്.
അതേസമയം അടുത്തിടെയാണ് സാന്ത്വനത്തിലെ ശിവൻ നടി ഷഫ്നയുടെ ഭർത്താവാണെന്നുളള കാര്യം എല്ലാവരും അറിഞ്ഞത്. 2013ലാണ് സജിന്റെയും ഷഫ്നയുടെയും വിവാഹം കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു താരദമ്പതികളുടെ വിവാഹം.
ആദ്യം വീട്ടുകാരിൽ നിന്നും എതിർപ്പുണ്ടായിരുന്നെങ്കിലും പിരിയാൻ പറ്റാതെ വന്നപ്പോൾ ഒന്നിക്കുക ആയിരുന്നു ഇരുവരും. ഇശാൽ ജഹാൻ എന്നാണ് സജിന്റെയും ഷ്ഫനയുടെയും മകന്റെ പേര്. ഇവരുടെ ചിത്രങ്ങളെല്ലാം എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
അതേസമയം ഷഫ്നയക്കൊപ്പമുളള സജിന്റെ പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. ഗ്ലാമറസായി നടി മാളവിക മോഹനൻ, പുതിയ ചിത്രങ്ങൾ കാണാം ഇത്തവണ റൊമാന്റിക്ക് ചിത്രങ്ങൾ പങ്കുവെച്ചാണ് സാന്ത്വനത്തിലെ ശിവൻ എത്തിയിരിക്കുന്നത്. ക്യാപ്ഷനൊന്നുമില്ലാതെയാണ് ഭാര്യക്കൊപ്പമുളള രണ്ട് ചിത്രങ്ങളുമായി സജിൻ എത്തിയത്.
ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് ഷഫ്നയുടെ തുടക്കം. പിന്നീട് നായികയായും സഹനടിയായുമൊക്കെ ഷഫ്ന സിനിമകളിൽ തിളങ്ങി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിരുന്നു നടി. ഇപ്പോൾ മിനിസ്ക്രീൻ രംഗത്താണ് ഷഫ്ന സജീവമായിരിക്കുന്നത്.
തെലുങ്കിൽ ഒരുങ്ങുന്ന ശ്രീമാന്തുഡു ആണ് നടിയുടെ പുതിയ പരമ്പര. സിനിമകൾക്ക് പുറമെ നിരവധി സീരിയലുകളിലും ഷഫ്ന അഭിനയിച്ചിരുന്നു. 2016ൽ സഹയാത്രിക എന്ന പരമ്പരയിലെ പ്രകടനത്തിന് മികച്ച നടിക്കുളള സംസ്ഥാന ടെലിവിഷൻ പുരസ്കാരം ഷഫ്നയ്ക്ക് ലഭിച്ചിരുന്നു.