പാതി മലയാളിയായി തെന്നിന്ത്യൻ താര സുന്ദരിയാണ് പ്രിയാ മണി. തമിഴും മലയാളവും അടക്കമുള്ള ഭാഷകളിൽ നിരവധി സൂപ്പർഹിറ്റ് സിനിമകളിലാണ് പ്രിയാ മണി അഭിനയിച്ചിട്ടുള്ളത്. വിവാഹ ശേഷം സിനിമയിൽ സജീവമല്ലെങ്കിലും മലയാളത്തിലടക്കം മിനിസ്്ക്രീൻ റിയാലിറ്റി ഷോകളിൽ ജഡ്ജായി താരം എത്തുന്നുണ്ട്.
ബിസിനസ്സു കാരനായ മുസ്തഫയെ ആണ് പ്രിയാമണി വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. മലയാളത്തിൽ മമ്മൂട്ടി മോഹൻലാൽ പൃഥിരാജ് തുടങ്ങിയവർക്ക് എല്ലാം ഒപ്പം പ്രിയാ മണി അഭിനയിച്ചിട്ടുണ്ട്. സൂപ്പർ താരങ്ങളുടെ നായികയായി നടി അഭിനയിച്ച സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമുളള അനുഭവങ്ങൾ പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പ്രിയാമണി. മമ്മൂട്ടിക്കൊപ്പം പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയ്ന്റ് എന്ന ചിത്രത്തിലാണ് പ്രിയാമണി എത്തിയത്. രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളിൽ വലിയ വിജയം നേടിയിരുന്നു. പ്രാഞ്ചിയേട്ടനിൽ പദ്മശ്രീ എന്ന കഥാപാത്രമായി എത്തിയ നടി ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്.
മോഹൻലാലിനൊപ്പം ഗ്രാൻഡ് മാസ്റ്റർ എന്ന ചിത്രത്തിലും പ്രിയാമണി അഭിനയിച്ചു. ബി ഉണ്ണികൃഷ്ണൻ ആയിരുന്നു ത്രില്ലർ ചിത്രം സംവിധാനം ചെയ്തത്. അഡ്വക്കേറ്റ് ദീപ്തി എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ പ്രിയാമണി എത്തിയത്. അതേസമയം മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം പ്രവർത്തിച്ച അനുഭവം കൗമുദി ടിവിയുടെ അഭിമുഖത്തിലാണ് പ്രിയാമണി വെളിപ്പെടുത്തിയത്.
മമ്മൂക്ക മലയാള സിനിമയിലെ സ്ട്രോംഗസ്റ്റ് പില്ലേർസിൽ ഒരാളാണെന്ന് പ്രിയാമണി പറയുന്നു. വലിയ ബഹുമാനമാണ് അദ്ദേഹത്തോടുളളത്. പ്രാഞ്ചിയേട്ടൻ സമയത്തെല്ലാം മമ്മൂക്ക എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്. ഡയലോഗിന്റെയും സ്ളാങ്ങിന്റെയും എല്ലാ കാര്യത്തിൽ. സജഷൻ ഷോട്ടിന്റെ സമയത്തെല്ലാം ഡയലോഗ് പറയുമ്പോൾ പുളളി എന്നെ സഹായിക്കുമായിരുന്നു.
അദ്ദേഹം നല്ലൊരു വ്യക്തിയാണ്. സ്വീറ്റായിട്ടുളള സഹായിക്കുന്ന സഹതാരമാണ്. ലാൽ സാർ മലയാള സിനിമയുടെ അടുത്ത സ്ട്രോംഗസ്റ്റ് പില്ലറാണ്. സാറിന്റെ ഒപ്പം പ്രവർത്തിച്ചപ്പോൾ ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. കാരണം ഗ്രാൻഡ് മാസ്റ്റർ ടൈമില് സാറിന്റെ അമ്മയ്ക്ക് കുറച്ച് സീരിയസായിരുന്നു. അപ്പോ ഞങ്ങളുടെ പാക്കപ്പ് കഴിഞ്ഞിട്ട് പുളളിയുടെ ജീവിതം മുഴുവൻ ഹോസ്പിറ്റലിൽ ആയിരുന്നു.
ഷൂട്ടിംഗ് കഴിഞ്ഞ് അദ്ദേഹം നേരെ ആശുപത്രിയിലേക്ക് പോവും. എന്നിട്ട് രാവിലെ അവിടെ നിന്ന് സെറ്റിലെത്തും. അപ്പോ ആ സമയത്ത് ഇതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അന്ന് ഞാൻ അദ്ദേഹത്തിൽ നിന്നും പഠിച്ചൊരു കാര്യമാണ്, വ്യക്തിപരമായി നമുക്ക് എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും അത് പ്രൊഫഷനിലേക്ക് കൊണ്ടുവരരുതെന്ന്.
ആ സമയത്ത് കുടുംബത്തിനാണ് പ്രാധാന്യം നൽകേണ്ടതെങ്കിലും അദ്ദേഹം പ്രൊഫഷനും നന്നായി കൊണ്ടുപോയി. ഷൂട്ടിംഗിനിടെ എപ്പോഴും അദ്ദേഹം ഹോസ്പിറ്റലിൽ വിളിച്ച് ഡോക്ടറോട് കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു. എന്നാൽ സ്റ്റാർട്ട് ക്യാമറ എന്ന് പറഞ്ഞാൽ അപ്പോ അതൊക്കെ മറന്ന് പുളളി ക്യാരക്ടറായി മാറും.
ഷോട്ട് കഴിഞ്ഞാൽ വീണ്ടും അമ്മയുടെ കാര്യങ്ങൾ അന്വേഷിക്കും. ഇടയ്ക്ക് സെറ്റില് വെച്ച് തമാശകളൊക്കെ പറയും അദ്ദേഹം. ലാൽ സാറിൽ നിന്നും ഞാൻ പഠിച്ച കാര്യമാണ് പേഴ്സണൽ ലൈഫും പ്രൊഫഷണൽ ലൈഫും തമ്മിൽ മിക്സ് ചെയ്യരുതെന്ന്. പേഴ്സണൽ എന്നത് പേഴ്സണൽ മാത്രമാണ്. പ്രൊഫഷണൽ എന്നത് പ്രൊഫഷണൽ മാത്രവും ആണെന്ന് പ്രിയാമണി പറയുന്നു.