ജീവിതത്തിൽ സംഭവിച്ച വഴിത്തിരിവ് അതായിരുന്നു ; പന്ത്രണ്ട് വർഷത്തെ സിനിമാ ജീവിതത്തെ കുറിച്ച് സാമന്ത

75

തെന്നിന്ത്യയിലെ സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയാണ് സാമന്ത.  സാമന്തയുടെ ജീവിതത്തിൽ വഴിത്തിരിവായത് ഫാമിലി മാൻ 2 വെബ് സീരിസായിരുന്നു. ബോളിവുഡിൽ ഇതുവരെ ഇറങ്ങിയ വെബ് സീരിസുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട വെബ് സീരിസ് കൂടിയായിരുന്നു ഫാമിലി മാൻ 2. മനോജ് ബാജ്‌പേയ് നായകനായ സീരിസിൽ സാമന്ത രാജി എന്ന കഥപാത്രത്തെയാണ് അവതരിപ്പിച്ചത്. വെബ് സീരിസ് വലിയ വിജയമായതോടെ സാമന്തയും പാൻ ഇന്ത്യൻ താരമായി വളർന്നു. കഴിഞ്ഞ ദിവസമാണ് സിനിമയിൽ എത്തിയതിന്റെ പന്ത്രണ്ട് വർഷങ്ങൾ സാമന്ത ആഘോഷിച്ചത്.

2010ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത വിണ്ണൈ താണ്ടി വരുവായയുടെ തെലുങ്ക് പതിപ്പായ യേ മായ ചേസവയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സാമന്ത അഭിയന ജീവിതത്തിലേക്ക് കടക്കുന്നത്. വിണ്ണൈ താണ്ടി വരുവായയിൽ അതിഥി വേഷത്തിലും സാമന്ത അഭിനിയിച്ചിരുന്നു. 2010 ഫെബ്രുവരി 26നായിരുന്നു രണ്ട് സിനിമകളും റിലീസ് ചെയ്തത്. 12 വർഷം നീണ്ട സിനിമാ ജീവിതത്തിൽ അമ്പതോളം ചിത്രങ്ങളിൽ സമാന്ത അഭിനയിച്ചിട്ടുണ്ട്. കൂടുതലും തെലുങ്ക്, തമിഴ് സിനിമകളിൽ അഭിനയിച്ച താരം തെന്നിന്ത്യൻ ഏറ്റവുമധികം താരമൂല്യമുള്ള നടിമാരിൽ ഒരാളാണ്.

Advertisements

ALSO READ

മമ്മൂട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുമെന്ന് കരുതി മഴയെത്തും മുൻപെയിൽ മമ്മൂട്ടിയും ആനിയും തമ്മിലുള്ള ആ രംഗം ഒഴിവാക്കി: വെളിപ്പെടുത്തലുമായി കമൽ

പന്ത്രണ്ട് വർഷത്തെ സിനിമാ ജീവിതത്തെ കുറിച്ച് സാമന്ത കുറിച്ചത് ഇങ്ങനെയാണ്… ‘രാവിലെ എഴുന്നേറ്റപ്പോഴാണ് ഞാൻ സിനിമയിൽ എത്തിയിട്ട് പന്ത്രണ്ട് വർഷം പൂർത്തിയായെന്ന കാര്യം ഓർക്കുന്നത്. ലൈറ്റുകൾ, ക്യാമറ, ആക്ഷൻ, സമാനതകളില്ലാത്ത നിമിഷങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഓർമകളുടെ 12 വർഷമാണ് പൂർത്തിയായത്.

ഈ അനുഗൃഹീത യാത്രയും ലോകത്തിലെ ഏറ്റവും മികച്ച, വിശ്വസ്തരായ ആരാധകരെയും നേടിയതിന് ഞാൻ നന്ദിയുള്ളവളാണ്… സിനിമയുമായുള്ള എന്റെ പ്രണയകഥ ഒരിക്കലും അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു’ സാമന്ത കുറിച്ചു. വിജയ് സേതുപതിക്കും നയൻതാരയ്ക്കുമൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാതുവാക്കിലെ രണ്ട് കാതൽ ആണ് സമാന്തയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രം.

വിഘ്‌നേഷ് ശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിലെ കമിതാക്കളായാണ് മൂവരും അഭിനയിക്കുന്നത്. റാംബോ എന്ന വേഷത്തിൽ വിജയ് സേതുപതി എത്തുമ്പോൾ കൺമണിയായി നയൻതാരയും ഖദീജയായി സമാന്തയും എത്തുന്നു.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോസുമായി ചേർന്ന് റൗഡി പിക്‌ചേഴ്‌സിൻറെ ബാനറിൽ നയൻതാരയും വിഘ്‌നേഷ് ശിവനും തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏപ്രിൽ 28ന് സിനിമ റിലീസ് ചെയ്യും. ഒരോ സിനിമ കഴിയുന്തോറും പ്രതിഫലം സാമന്ത കുത്തനെ ഉയർത്തുകയാണ് എന്നാണ് സിനിമാ മേഖലയിൽ നിന്നും വരുന്ന വാർത്തകൾ.

ALSO READ

അവൻ ഭാര്യയുടെ മുമ്പിൽ നല്ല കുട്ടി ചമയുകയാണ്, ആ സ്വഭാവം ഇപ്പോഴും മാറിയിട്ടില്ല; വിരാട് കോഹ്ലിയെ കുറിച്ച് വെളിപ്പെടുത്തൽ

സംവിധായകരായ ഹരി-ഹരീഷ് ചേർന്ന് സംവിധാനം ചെയ്യുന്ന യശോദ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് മൂന്ന് കോടി രൂപയാണ് സാമന്ത പ്രതിഫലമായി ചോദിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. സാമന്തയ്ക്ക് പുറമേ ഉണ്ണിമുകുന്ദനും വരലക്ഷ്മി ശരത്കുമാറും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നുണ്ട്.

Advertisement