ആറ് മാസം കുതിരയുടെ പുറത്തുള്ള ജീവിതം, മണിക്കൂറുകളോളം കളരി പയറ്റ്; വേലായുധ പണിക്കർ ആകാൻ സിജു വിൽസൺ എടുത്ത കഠിന പരിശ്രമങ്ങൾ ഇങ്ങനെ

180

വിനയൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രം നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. യുവതാരം സിജു വിൽസൺ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ചെറിയ കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷക മനസിലേയ്ക്ക് കുടിയേറിയത്. ശേഷം ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ്ങിലൂടെ നായക വേഷത്തിലും എത്തി. പിന്നീടങ്ങോട്ട് നിരവധി സിനിമകളിലെത്തി പ്രേക്ഷകരുടെ മനസിലെ ഇടം താരം ഉറപ്പിക്കുകയും ചെയ്തു.

Advertisements

ഇപ്പോൾ ചരിത്ര പുരുഷനായി എത്തി ആരാധകരെ വാരിക്കൂട്ടിയിരിക്കുകയാണ് താരം. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന കഥാപാത്രമായാണ് താരം പത്തൊൻപതാം നൂറ്റാണ്ടിലെത്തിയത്. ഈ കഥാപാത്രത്തെ ആറാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇതിന് തെളിവാണ് തീയേറ്ററുകളിൽ ചിത്രത്തിന് ലഭിച്ച കൈയ്യടികൾ. വിനയൻ എന്ന സംവിധായകന്റെ ശക്തമായ തിരിച്ചു വരവ് കൂടിയായിരുന്നു പത്തൊൻപതാം നൂറ്റാണ്ട്.

Also read; ചാരിറ്റിയില്‍ നിന്നും ഇനി പിന്മാറാന്‍ പറ്റില്ല, എല്ലാം ഉപേക്ഷിച്ച് നാട് വിട്ടാലോ എന്ന് വരെ ആലോചിച്ചു, സീമ ജി നായര്‍ പറയുന്നു

വേലായുധ പണിക്കർ ആകാൻ സിജു വിൽസൺ നടത്തിയ പരിശ്രമങ്ങൾ ചെറുതായിരുന്നില്ല. ചിത്രത്തിന് വേണ്ടി സിജു വിൽസണിന്റെ അധ്വാനത്തെ കുറിച്ചും നടത്തിയ ട്രെയിനിങ്ങുകളെ കുറിച്ചുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആറ് മാസത്തോളം ജിമ്മിൽ വെയിറ്റ് ട്രെയിനിങ്ങും കുതിരയോട്ടവും കളരിപ്പയറ്റും ഒക്കെയായിരുന്നു. നല്ല രീതിയിൽ ബുദ്ധിമുട്ടിയിരുന്നുവെന്ന് സിജു വിൽസൺ വെളിപ്പെടുത്തി.

വെയ്റ്റ് ട്രയിനിങ്, കുതിരയോട്ടം, കളരി പയറ്റ് തുടങ്ങിയവയെല്ലാം ഈ ചിത്രത്തിനായി താൻ പഠിച്ചുവെന്ന് സിജു വിൽസൺ പറയുന്നു. വെയിറ്റ് ട്രെയിനിങ് പണ്ട് ജിമ്മിൽ പോയി കുറച്ചൊക്കെ ട്രൈ ചെയ്തിരുന്നു. ഇന്ന് കുറച്ചുകൂടി പ്രൊഫഷണലായി വൃത്തിയായി അത് ചെയ്തെടുത്തുവെന്നും നടൻ കൂട്ടിച്ചേർത്തു. ആറ് മാസമായിട്ട് ഇത് തന്നെയായിരുന്നു പരിപാടി, വേറെ ഒന്നും തനിക്ക് ഇല്ലായിരുന്നുവെന്നും സിജു പറയുന്നു.

ദിവസവും രാവിലെ ആറ് മണി മുതൽ ഒമ്പത് മണി വരെ കളരി പഠിത്തമാണ്. രാവിലെ വമ്പൻ ബിൽഡപ്പോടെ എണീക്കാനൊന്നും കഴിയില്ല, ‘കട്ടിലിന്റെ സൈഡിൽ ഒടിഞ്ഞുതൂങ്ങി എണീറ്റിരുന്ന്, ഇന്ന് പോണമല്ലോ, എന്ന് ചിന്തിച്ച് കൊണ്ടാണ് ഓരോ ദിവസം എഴുന്നേൽക്കുന്നതെന്നും സിജു വിൽസൺ പറയുന്നു. എഴുന്നേറ്റിരിക്കുമ്പോൾ തന്നെ നമ്മൾ ജീവിതത്തിൽ ഇതുവരെ അറിയാത്ത കുറേ മസിലുകൾ ഇങ്ങനെ കുത്തി ഇക്കിളിയാക്കും, അത് ഓർക്കാൻ പോലും കഴിയില്ലെന്ന് താരം വെളിപ്പെടുത്തി.

ദിവസവും നല്ല ശരീര വേദന ആയിരുന്നു. കാരണം രാവിലെ ആറ് മണി മുതൽ ഒമ്പത് മണി വരെയുള്ള മൂന്ന് മണിക്കൂർ കളരി പ്രാക്ടീസ് ചെയ്യും, പത്ത് മണിയാകുമ്പോൾ ജിമ്മിൽ പോയി ഒരു മണി വരെ വെയിറ്റ് ട്രെയിൻ ചെയ്യും. അത് കഴിഞ്ഞ് വീട്ടിൽ പോയി ഭക്ഷണം കഴിച്ച്, എണ്ണയും കുഴമ്പുമൊക്കെ തേച്ച് കുളിച്ച്, കുറച്ചുനേരം കിടന്നുറങ്ങും, കഴിഞ്ഞ കുറച്ചു നാളുകളായി ഇതാണ് രീതിയെന്നും സിജു വിൽസൺ പറയുന്നു.

ഇതിനെല്ലാം പുറമെ, രാവിലെ ഒരു നാല് മണിയാകുമ്പോൾ എഴുന്നേറ്റ് ഹോഴ്സ് റൈഡിങ്ങിന് പോകും, ഏഴ് മണിയാകുമ്പോഴാണ് തിരിച്ചെത്തുന്നതെന്നും സിജു വിൽസൺ പറയുന്നു. ഇതെല്ലാം കഴിയുമ്പോഴേയ്ക്കും മറ്റൊന്നിനും കഴിയില്ലെന്നും, ഭക്ഷണം കഴിച്ച് കിടന്നുറങ്ങുമെന്നും സിജു കൂട്ടിച്ചേർത്തു. ആ ദിവസങ്ങളിൽ ഒന്നും ഒരു സിനിമ പോലും കാണാൻ കഴിഞ്ഞിട്ടില്ല.

Also read; മനസ്സിലുള്ളത് സൂപ്പര്‍ താരങ്ങളെ വച്ചുള്ള വലിയ പടങ്ങള്‍, ഇനിയും ബിഗ് ബജറ്റ് ചിത്രങ്ങള്‍ ചെയ്യണമെന്ന് വിനയന്‍

ആറ് മാസം കുതിരയുടെ പുറത്തുള്ള ജീവിതമായിരുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു. സിജു വിൽസണ് പുറമെ ചിത്രത്തിൽ ചെമ്പൻ വിനോദ്, ഹണി റോസ്, അനൂപ് മേനോൻ, സുരേഷ് കൃഷ്ണ, ദീപ്തി സതി, സെന്തിൽ കൃഷ്ണ, ടിനി ടോം, പൂനം ബജ്വ, സുദേവ് നായർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Advertisement