ഉടൻ പണം എന്ന പരിപാടിയിലൂടെ അവതാരികയായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. പത്തൊമ്പതാം വയസിൽ സ്‌പൈസ് ജെറഅറിൽ കാബിൻ ക്രൂവായി ജോലിക്ക് കയറിയ മീനാക്ഷി തന്റെ സ്വപ്ന ജോലി രാജിവെച്ചാണ് അഭിനയ ലോകത്തേയ്ക്ക് എത്തിയത്. 22-ാം വയസിലാണ് മീനാക്ഷി സ്‌പൈസ് ജെറ്റിലെ ജോലി രാജിവെച്ചത്. ഇതോടെ തിരശീല വീണത് മൂന്നാം ക്ലാസ് മുതൽ എയർ ഹോസ്റ്റസാകണമെന്ന ആഗ്രഹത്തിന് കൂടിയായിരുന്നു.
പിന്നീട് വളരെ നാളുകൾക്ക് ശേഷം നായികാ നായകൻ എന്ന റിയാലിറ്റി ഷഓയിലൂടെയാണ് നടി മീനാക്ഷി പ്രേക്ഷകരിലേയ്ക്ക് എത്തിയത്. സംവിധായകൻ ലാൽ ജോസ് തന്റെ പുതിയ സിനിമയിലെ നായികയേയും നായകനേയും കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയായിരുന്നു നായികാ നായകൻ. പിന്നാലെ താരം ഉടൻ പണം എന്ന മഴവിൽ മനോരമയിൽ അവതാരികയായി എത്തി. ഈ പരിപാടിയിലൂടെ താരം കൂടുതൽ ആരാധകരെ സമ്പാദിച്ചു.
ഇതിനു പുറമെ, മറിമായം എന്ന സമകാലിക ഹാസ്യാത്മക വിഷയങ്ങൾ പ്രതിപാദിക്കുന്ന പരമ്പരയിലും മീനാക്ഷി തിളങ്ങി. ഇപ്പോഴിതാ തന്റെ സെലിബ്രിറ്റി ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് നടി. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തുറന്നു പറച്ചിൽ നടത്തിയത്. ഗ്രാമത്തിലാണ് ജനിച്ചതെങ്കിലും എന്റെ ഫ്രീഡം എന്റേത് മാത്രമാണെന്ന് മാതാപിതാക്കൾ എന്നെ പഠിപ്പിച്ചിരുന്നു. ഡ്രസ്സിങിൽ പോലും നിയന്ത്രണമൊന്നുമുണ്ടായിരുന്നില്ലെന്ന് മീനാക്ഷി പറയുന്നു.
സ്‌കൂളിൽ പഠിക്കുന്ന സമയത്ത് അമ്മ ഗൾഫിൽ നിന്ന് വന്നപ്പോൾ ഒരു സ്ലീവ് ലെസ് ഡ്രസ് തന്നു, അത് ധരിച്ച് സ്‌കൂളിൽ പോയ ദിവസം എല്ലാ കൂട്ടുകാരികളും കളിയാക്കി. എന്നെ കൂടെ കൊണ്ടുനടക്കാൻ മടിയായിരുന്നുവെന്നും മീനാക്ഷി വെളിപ്പെടുത്തി. ഞാൻ അമ്മയുടെ അടുത്ത് വന്ന് പരാതിപ്പെട്ടപ്പോൾ അതിൽ സങ്കടപ്പെടേണ്ടതില്ലെന്നും നീ നിന്റെ സന്തോഷത്തിന് അനുസരിച്ച് വേണം നടക്കാനെന്നും അമ്മ ഉപദേശിച്ചതായും മീനാക്ഷി കൂട്ടിച്ചേർത്തു.
ഇനി വസ്ത്രത്തെ ആരേലും കളിയാക്കിയാൽ ദാറ്റ്‌സ് അപ്പ് ടു മി എന്ന് പറയാനും അമ്മ പഠിപ്പിച്ചതായും താരം കൂട്ടിച്ചേർത്തു. ഞാൻ പിന്നീട് ഒരു പരിപാടിക്ക് പോയപ്പോൾ ആ വസ്ത്രമാണ് ധരിച്ചത്. അന്ന് ചിലർ കളിയാക്കിയപ്പോൾ ഞാൻ പറഞ്ഞു, ദാറ്റ്‌സ് അപ്പ് ടു മീയെന്ന്. ഇപ്പോൾ ആര് കളിയാക്കിയാലും അതിന് മറുപടി കൊടുക്കാനോ മൈൻഡ് ചെയ്യാനോ പോവാറില്ലെന്നും മീനാക്ഷി കൂട്ടിച്ചേർത്തു.
മൂൺവാക്ക് എന്നൊരു സിനിമയായിരുന്നു ആദ്യം ചെയ്തത്. പക്ഷെ ആ സിനിമ എന്തോ പുറത്തുവന്നില്ല. ഫഹദിനൊപ്പം അഭിനയിക്കുമ്പോൾ നല്ല ടെൻഷനായിരുന്നു. സുകുമാരിയമ്മയെപ്പോലൊരു നടിയാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. നായിക എന്നതിലുപരി നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്ന ആഗ്രഹമാണുള്ളതെന്നും മീനാക്ഷി വ്യക്തമാക്കി. അവരൊക്കെ വെള്ളം പോലെയാണല്ലോ ഏത് പാത്രത്തിലൊഴിച്ചാലും ആ ഷെയ്പ്പാകുമെന്നും മീനാക്ഷി പറയുന്നു.
വിനീതേട്ടന്റെ ഹൃദയം പോലുള്ള സിനിമയിൽ വളരെ ചെറിയ റോളെങ്കിലും ചെയ്യുന്നത് ഭാഗ്യമല്ലേ, ഞാൻ മെലിഞ്ഞിരിക്കുന്നത് എന്റെ അച്ഛന്റെ ശരീര പ്രകൃതി അങ്ങനെയായതുകൊണ്ടാണ്.’ ‘ആരോഗ്യത്തോടെ ഇരിക്കാൻ മാത്രമെ ഞാൻ എന്നും ചിന്തിച്ചിട്ടുള്ളുവെന്നും ബോഡി ഷെയ്മിംഗിന് താരം മറുപടി നൽകി. അതേസമയം, ഡെയ്‌നുമായുള്ള ബന്ധത്തിൽ ഉയരുന്ന ഗോസിപ്പുകളിലും താരം വ്യക്തമായ മറുപടി നൽകുന്നുണ്ട്.
എനിക്ക് ഡെയ്‌നിനോട് പ്രേമമുണ്ടെങ്കിൽ ഡെയ്‌നിന് മനസിലാകും അവന് എന്നോട് പ്രേമം തോന്നിയാൽ എനിക്കും മനസിലാകും. എനിക്ക് പ്രേമമുണ്ടെങ്കിൽ അത് അവനോട് തുറന്ന് പറയാനുള്ള ഫ്രീഡവും തങ്ങൾക്കിടയിലുണ്ടെന്നും താരം പറയുന്നു. ‘മുമ്പ് ഞങ്ങളെ കുറിച്ചുള്ള ഗോസിപ്പുകൾ വരുമ്പോൾ മുമ്പ് ഡെയ്‌നിന് ടെൻഷനായിരുന്നു. അപ്പോൾ ഞാനാണ് അവനെ പറഞ്ഞ് മനസിലാക്കിയത്. അഥവാ ഞങ്ങൾ പ്രേമിക്കുകയാണെങ്കിൽ ഞങ്ങൾ തന്നെ എല്ലാവരോടും വന്ന് പറയുമെന്നും മീനാക്ഷി കൂട്ടിച്ചേർത്തു.