വർഷങ്ങളോളം സിനിമാ മേഖലയിൽ നിന്ന് വിലക്ക് നേരിട്ട സംവിധായകനാണ് വിനയൻ. ശേഷം നടത്തിയ നിയമപോരാട്ടത്തിലൂടെ വിജയം കണ്ട് മുൻപോട്ട് കുതിച്ച ഈ സംവിധായകൻ പത്തൊൻപതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമ സംവിധാനം ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.
മുൻനിര നായകന്മാരെ മാറ്റിനിർത്തി കഴിവും അർപ്പണ ബോധവുമുള്ള യുവാതാരങ്ങളിലെ പ്രേക്ഷക പ്രിയങ്കരൻ സിജു വിൽസണിനെ വെച്ചാണ് വിനയൻ ചിത്രം പുറത്തിറക്കിയത്. പ്രേക്ഷകർ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള തീയേറ്റർ അനുഭവം തന്നെയാണ് വിനയൻ ചിത്രം സമ്മാനിച്ചത്. നിറഞ്ഞ സദസിൽ പത്തൊൻപതാം നൂറ്റാണ് പ്രദർശനം തുടരുകയാണ്.
പഴയകാല വിനയനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഒരു കൂട്ടം ആരാധകരും. ഇപ്പോഴിതാ തന്റെ സിനിമകളിലൂടെ ഉയർന്നു വന്ന ദിലീപ്, ജയസൂര്യ, അനൂപ് മേനോൻ, സിജു വിൽസൺ, മണിക്കുട്ടൻ എന്നിവരെ കുറിച്ച് വിനയൻ സംസാരിക്കുന്നതാണ് വൈറലാകുന്നത്.
സല്ലാപം കഴിഞ്ഞ് കല്യാണ സൗഗന്ധികത്തിലാണ് ദിലീപ് ഒരു സോളോ ഹീറോ ആയി പ്രത്യക്ഷപ്പെട്ടത്. ദിലീപേ നീ വളരെ അനായാസം ഹ്യൂമർ കൈകാര്യം ചെയ്യുന്ന വ്യക്തിയാണെന്ന് അന്ന് ഞാൻ പറഞ്ഞിരുന്നു. കൂടാതെ ഡെഡിക്കേറ്റഡ് ആയ വ്യക്തി കൂടിയാണ് ദിലീപ്. ശേഷം എത്തിയത് ജയസൂര്യയായിരുന്നു, ഊമപ്പയ്യനായാണ് ജയസൂര്യ സിനിമയിലെത്തിയത്.
പക്ഷേ അനൂപ് മേനോനെ വെച്ച് എടുത്ത ചിത്രം പരാജയമായിരുന്നു. എങ്കിലും അനൂപ് തന്റെ കഴിവുകൊണ്ട് സിനിമയിൽ സ്ഥാനം ഉറപ്പിച്ചു. ഭാഗ്യം തുണച്ചതാണ്. മണിക്കുട്ടന് ഡെഡിക്കേഷൻ ഉണ്ടായിരുന്നില്ല, അതുകൊണ്ട് തന്നെ സിനിമ മേഖലയിൽ ശോഭിക്കാനും മണിക്കുട്ടന് സാധിക്കാതെ പോയി. ഭാഗ്യം ഇതിൽ നിർണ്ണായക ഘടകം എന്നും കൂടി പറയാമെന്നും വിനയൻ കൂട്ടിച്ചേർത്തു.
പക്ഷേ, ഡെഡിക്കേഷന്റെ ഏറ്റവും വലിയ പർവതം എന്നത് സിജു തന്നെയാണ്, അയാൾ കാണിച്ച അർപ്പണ മനോഭാവം താനിതുവരെ ആരിലും കണ്ടിട്ടില്ലെന്നും വിനയൻ കൂട്ടിച്ചേർത്തു. എന്നെ കാണാൻ വരുമ്പോൾ സിജു വിൽസൺ വളരെ സോഫ്റ്റ് വേഷങ്ങളും തമാശയും എല്ലാം ചെയ്യുന്ന ഒരു നടനായിരുന്നു. സർ ഈ വേഷം തരികയാണെങ്കിൽ ജീവൻ മരണ പോരാട്ടമായിട്ട് ഞാനിതെടുക്കമെന്നാണ് സിജു വിൽസൺ പറഞ്ഞത്.
ഈ നിൽക്കുന്ന ആളിൽ ഞാനൊരു വേലായുധ പണിക്കരെ കാണുന്നില്ല. ഇതല്ല നമ്മളുടെ വേലായുധ പണിക്കർ. മണിക്കൂറുകളെടുത്ത് സിജുവിന് വിശദീകരിച്ചു കൊടുത്തുവെന്നും വിനയൻ വെളിപ്പെടുത്തുന്നു. പുള്ളി ഒരു മാസം കൊണ്ട് ശരീരം ഇണക്കിയെടുത്തി. മൂന്ന് മാസം കഴിഞ്ഞ് ഷർട്ടൊക്ക ഊരിക്കാണിച്ചപ്പോൾ അവിടെ ഒരു വേലായുധ പണിക്കർ ഉണ്ടായിരുന്നു, അന്ന് കണ്ട ഡെഡിക്കേഷൻ തന്നെ ഞെട്ടിച്ചുവെന്നും വിനയൻ പറഞ്ഞു.