പത്മരാജന്റെ അപരൻ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്കെത്തി പിന്നീട് കുടംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടനാണ് ജയറാം. മിമിക്രി രംഗത്ത് നിന്നുമായിരു്‌നനു ജയാറം മലയാള സിനിമയിലേക്കെത്തിയത്.
അക്കാലത്ത് സിനിമയിലെ സൂപ്പർ നായികയായിരുന്ന പാർവ്വതിയെ ജയറാം പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. ഇന്ന് മലയാളത്തിലെ മാതൃകാ ദമ്പതികളാണ് ജയറാമും പാർവ്വതിയും. അതേ സമയം കഴിഞ്ഞ ദിവസം ജയറാമിന്റെ 56ാം ജന്മദിനമായിരുന്നു. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയരുന്നത്.
ഇപ്പോഴിതാ ജയറാമിന്റെ അഭിനയം തുടങ്ങുന്നതിന് മുമ്പുള്ളതും ആദ്യത്തെ അഭിമുഖവുമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മുമ്പ് നിരവധി പേരുടെ അഭിമുഖം ചെയ്ത എവിഎം ഉണ്ണിയാണ് ജയറാമിന്റെയും അഭിമുഖവും ചെയ്തത്.
മിമിക്രി വേദിയിൽ നിന്ന് സിനിമയിൽ എത്തിയ ജയറാം 1988 ൽ ഒരു ഗൾഫ് ഷോക്കിടെ നൽകിയ അഭിമുഖമാണിത്. സിനിമയിൽ എത്തുന്നതിനും മുമ്പ് നൽകിയ ഈ അഭിമുഖത്തിൽ തന്റെ അഭിനയ മോഹത്തെ കുറിച്ചും മിമിക്രിയെ കുറിച്ചും കലാഭവനെ കുറിച്ചുമെല്ലാം ജയറാം പറയുന്നുണ്ട്.
ജയറാം എന്നല്ലേ പേര് എന്ന് ചോദിച്ചുകൊണ്ടാണ് അഭിമുഖം തുടങ്ങുന്നത്. മിമിക്രിയെ കുറിച്ചുള്ള ചോദ്യത്തിന് ചെറുപ്പം മുതൽക്കേ, നാല് വയസ് മുതലൊക്കെ ബന്ധുക്കളെയൊക്കെ അനുകരിച്ച് കാണിക്കുമായിരുന്നെന്നാണ് ജയറാം പറയുന്നത്.
അമ്മയെ ഒക്കെ അനുകരിക്കുമായിരുന്നു. അവിടെയാണ് മിമിക്രിയുടെ തുടക്കമെന്നും ജയറാം പറയുന്നു.
സിനിമാ ഓഫറുകൾ കിട്ടിയോ എന്ന ചോദ്യത്തിന് സ്റ്റേജിലാണെങ്കിലും പുറത്താണെങ്കിലും ഏതൊരു കലാകാരന്റെയും അവസാനത്തെ ലക്ഷ്യം സിനിമയായിരിക്കുമെന്നും എല്ലാവരുടെയും മനസിൽ ആഗ്രഹമുണ്ടാകും, നടക്കണമെന്നില്ല.
സിനിമാ ഫീൽഡ് ആയത് കൊണ്ട് ഒന്നും പറയാനാകില്ലെന്നും താരം പറയുന്നു. ഇന്ന് ചാൻസ് തരാം എന്ന് പറയും, നാളെ ചെല്ലുമ്പോൾ ഏത് ജയറാം അറിയില്ല എന്നു പറയും. അത് കൊണ്ട് ഇപ്പോൾ ഞാൻ എനിക്കൊരു ചാൻസ് കിട്ടി എന്ന് പറഞ്ഞുനടക്കുന്നതിനെക്കാൾ കിട്ടിക്കഴിഞ്ഞാൽ പറയാം. ഒന്നും പറയാനൊക്കില്ല എന്നാണ് ജയറാം പറയുന്നത്.