വ്യത്യസ്തമായ വേഷങ്ങൾ കൊണ്ട് സിനിമാ പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഇപ്പോൾ മലയാളത്തിലെ ഏറ്റവും പ്രശസ്തമായ യുവനടന്മാരിൽ ഒരാളായി മാറിയ താരമാ ണ് ഫഹദ് ഫാസിൽ. പ്രശസ്ത സംവിധായകൻ ഫാസിലിന്റെ മൂത്ത മകനായ ഫഹദിനെ ആദ്യമായി മലയാള സിനിമയിലേക്ക് എത്തിച്ചത് പിതാവ് തന്നെയായിരുന്നു.
എന്നാൽ കൈയ്യെത്തും ദൂരത്ത് എന്ന ആ ചിത്രം വൻ പരാജയമായിരുന്നു. പക്ഷേ ആദ്യ വരവ് ഒരു തകർച്ച ആണെങ്കിൽ കൂടി അസാമാന്യ തിരിച്ചുവരവിലൂടെ ഫഹദ് മലയാള സിനിമയുടെ ഭാവി വാഗ്ദാനമായി മാറി കഴിഞ്ഞു.
കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലാണ് ഫഹദ് ഫാസിൽ ആദ്യമായി അഭിനയിച്ചത് ചിത്രത്തിലെ നായികയായി എത്തിയത് നിഖിത തുക്രൽ എന്ന അന്യ ഭാഷാ നടിയായിരുന്നു. കൈയ്യെത്തും ദൂരത്തിൽ ുഷമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിഖിത മലയാളത്തിലും തെലുങ്കിലും കന്നടയിലും നിരവധി സിനിമകളുടെ ഭാഗമായിരുന്നു.
യുവതാരങ്ങളെ കൂടാതെ ബസ് കണ്ടക്ടർ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കും കനൽ എന്ന ചിത്രത്തിൽ മോഹൻലാലിനും ഒപ്പം താരം അഭിനയിച്ചിരുന്നു. മുംബൈയിലെ പ്രശസ്തമായ പഞ്ചാബി കുടുംബത്തിൽ ജനിച്ച നിഖിത 2017ൽ വിവാഹിതയായി.
ഗഗന്‍ദീപ് സിങ് മാഗോ ആണ് ഭർത്താവ്. കല്യാണ ശേഷവും ചുരുക്കം ചില സിനിമയുടെ ഭാഗമായ താരം 2018 രാജ് സിംഹ എന്ന എന്ന കന്നട ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. കന്നടയിൽ അവതരിപ്പിച്ചിരുന്ന ബിഗ് ബോസിലും താരം ഏറെ ജനശ്രദ്ധ നേടിയിരുന്നു.
ഇപ്പോൾ സിനിമാ ലോകത്തു നിന്നും മാറിനിൽക്കുകയാണ് താരം. നിഖിതയ്ക്ക് ഇപ്പോൾ ഒരു കുട്ടിയുണ്ട് ജാസ്മിരാ നിഖിത മാഗോ. അതേ സമയം താരം അധികം വൈകാതെ സിനിമയിലേക്ക് തിരിവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.