അപ്പോൾ കണ്ണ് നിറഞ്ഞു പോയി; ശബരിമലയിൽ എത്തിയപ്പോൾ ഉണ്ടായ അനുഭവം പങ്കുവച്ച് ഉണ്ണി മുകുന്ദൻ

15

ശബരിമലയിലേക്ക് ഇരുമുടിക്കെട്ടുമായി യാത്രയായ നടൻ ഉണ്ണി മുകുന്ദൻ തിരിച്ചെത്തിയിരിക്കുകയാണ്. മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്കം’ എന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് ഉണ്ണി മുകുന്ദൻ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ റിലീസിന് മുമ്ബ് തന്നെ ശബരിമല ദർശനം താരം നടത്തിയത്.

‘റീലിസിനൊരുങ്ങുന്ന മാമാങ്കവും 16 ന് ചിത്രീകരണം ആരംഭിക്കുന്ന മേപ്പടിയാനും അതിന്റെ ഊർജവുമായാണ് അയ്യപ്പ ദർശനത്തിനായി ഞാൻ മലചവിട്ടിയത് എന്നാൽ പോയതിനേക്കാൾ പതിൻമടങ്ങ് ഊർജവുമായാണ് ഞാൻ തിരികെ മല ഇറങ്ങിയത്.’ഉണ്ണി സോഷ്യൽ മീഡിയയിൽ കുറിച്ചു.

Advertisements

കഴിഞ്ഞ ദിവസം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ തേങ്ങയുടയ്ക്കുന്ന വിഡിയോ പങ്കുവെച്ചുകൊണ്ട് അയ്യപ്പനെ കാണാൻ താൻ പുറപ്പെടുകയാണെന്ന് താരം സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു. സുഹൃത്തുക്കളായ വിഷ്ണു മോഹൻ, അരുൺ ആയൂർ തുടങ്ങിയവർക്കൊപ്പമാണ് ഉണ്ണി ശബരിമലയ്ക്കു പോയത്. തിരിച്ചെത്തിയ താരം ശബരിമലയിൽ എത്തിയ ശേഷം ഉണ്ടായ കണ്ണും മനസ്സും നിറയ്ക്കുന്ന അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു

ഉണ്ണി മുകുന്ദന്റെ കുറിപ്പ് ഇങ്ങനെ

ശബരിമല ദർശനം നടത്തിയപ്പോളുണ്ടായ അനുഭവത്തെപ്പറ്റി രണ്ട് വാക്ക് എഴുതണമെന്ന് തോന്നി. പലതവണ ശബരിമല ദർശനം നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും മനഃസംതൃപ്തിയും പോസിറ്റീവ് എനർജിയും കിട്ടിയ ഒരു ദർശനം മുൻപ് ഉണ്ടായിട്ടില്ല.

മേപ്പടിയാന്റെ പൂജാ ദിവസം മാലയിട്ടു ഇന്നലെയാണ് മല ചവിട്ടിയത്, സാമാന്യം നല്ല തിരക്കുമുണ്ടായിരുന്നു. മുൻ വർഷങ്ങളെക്കാൾ തിരക്ക് വർദ്ധിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് അറിയാൻ സാധിച്ചു. മല കയറുമ്‌ബോൾ തന്നെ നിരവധി അംഗവൈകല്യം ബാധിച്ചവരെയും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവരെയും കണ്ടു. പക്ഷേ എല്ലാവരുടെയും മുഖത്ത് അയ്യനെ കാണാനുള്ള ഒരു ജിജ്ഞാസ മാത്രമാണ് പ്രകടമായിരുന്നത്, മറ്റൊരു ബുദ്ധിമുട്ടുകളും അവരെ അലട്ടിയിരുന്നില്ല.

അതിനുശേഷമാണ് കണ്ണ് നിറഞ്ഞ ഒരു അനുഭവം ഉണ്ടായത്. ശ്രീകോവിലിന്റെ മുൻപിൽ ഹരിവരാസനം കണ്ട് തൊഴാനായി കാത്തു നിൽക്കുമ്‌ബോൾ നീലി മലയും കരി മലയും അപ്പാച്ചിമേടും താണ്ടി മണിക്കൂറുകൾ ക്യൂവിൽ നിന്ന് ശ്രീകോവിൽ നടയിലെത്തുമ്‌ബോൾ അയ്യനെ കാണാൻ കിട്ടുന്നത് കേവലം ഒരു സെക്കൻഡ് മാത്രമാണ്. ആ ഒരു സെക്കൻഡിന്റെ അനുഭൂതിയിൽ നടയിലെത്തുന്ന അയ്യപ്പൻമാരുടെയും മാളികപ്പുറങ്ങളുടെയും മുഖത്ത് മിന്നി മറയുന്ന വികാര വിക്ഷോഭങ്ങൾ കണ്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു.

ഈ ഒരു നിമിക്ഷത്തെ നിർവൃതിക്ക് വേണ്ടി കാടും മേടും താണ്ടി ലക്ഷോപലക്ഷം ഭകതർ അയ്യനെ കാണാൻ വേണ്ടി നടയിലെത്തണമെങ്കിൽ അവിടെ എത്തുമ്‌ബോൾ കിട്ടുന്ന സായൂജ്യം അത് പറഞ്ഞു അറിയേണ്ടതല്ല അനുഭവിച്ചു അറിയേണ്ടത് തന്നെയാണത്, അത് തന്നെയാവും ജാതിമത ഭാഷകൾക്കതിതമായി ശബരിമല അയ്യപ്പൻ കോടിക്കണക്കിന് വിശ്വാസികളുടെ ആശ്രയകേന്ദ്രമായി മാറിയത്.

എന്റെ കരിയറിൽ അടുത്ത ഘട്ടത്തിലേക്കുള്ള ചവിട്ടുപടിയാവും എന്ന് ഞാൻ വിശ്വസിക്കുന്ന രണ്ട് പ്രോജക്ടുകളാണ് ഇനി വരാനിരിക്കുന്നത്.. അതിലൊന്ന് ഇ മാസം 12 ന് റീലിസിനൊരുങ്ങുന്ന മാമാങ്കവും 16 ന് ചിത്രികരണം ആരംഭിക്കുന്ന മേപ്പടിയാനും അതിന്റെ ഊർജവുമായാണ് അയ്യപ്പ ദർശനത്തിനായി ഞാൻ മലചവിട്ടിയത് എന്നാൽ പോയതിനേക്കാൾ പതിൻമടങ്ങ് ഊർജവുമായാണ് ഞാൻ തിരികെ മല ഇറങ്ങിയത്. അയ്യന്റെ സന്നിധിയിൽ നിന്ന് ലഭിച്ച ഈ ഊർജം തുടർന്നുള്ള എന്റെ മുൻപ്പൊട്ടുള്ള യാത്രയിൽ പ്രതിഫലിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

സ്വാമിശരണം

Advertisement