സൂപ്പർസ്റ്റാർ സ്റ്റൈൽമന്നൻ രജനീകാന്തിന്റെ 168ാം ചിത്രത്തിൽ നായികയാകുന്നത് മലയാളിയായ തെന്നിന്ത്യൻ താരസുന്ദരി കീർത്തി സുരേഷ്. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി നായികയാകുമെന്ന് നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഇതുവരെ പുറത്ത് വന്ന ഊഹാപോഹങ്ങൾക്ക് വിരാമമാകുകയാണ്.
ജ്യോതിക, മഞ്ജു വാര്യർ, മീന എന്നിവരിലൊരാൾ തലൈവർക്കൊപ്പം സ്ക്രീൻ പങ്കുവെയ്ക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സ്ഥിരീകരണം. ചിത്രത്തിൽ കീർത്തിയെ കാസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും മുൻപ് പറഞ്ഞുകേട്ടിരുന്നു.
ദർബാറിന് ശേഷം ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് കീർത്തി അഭിനയിക്കുന്നത്. പേട്ടയ്ക്ക് ശേഷം സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം രജനീകാന്തിന്റെ 168ാം ചിത്രമാണ്. കീർത്തി തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവി
രജനികാന്ത് സാറിനെ കണ്ടു അത്ഭുതപ്പെട്ടിരുന്ന ഞാൻ അദ്ദേഹത്തോടൊപ്പം വെള്ളിത്തിരയിലെത്താൻ പോകുന്നു. ജീവിതത്തിലെ വിലമതിക്കാനാവാത്ത മുഹൂർത്തമാവുന്നത് എന്നായിരുന്നു കീർത്തിയുടെ ട്വീറ്റ്. സൺ പിക്ചേഴ്സിന്റെ ട്വിറ്ററിൽ എത്തിയ പ്രഖ്യാപനം ഇങ്ങനെ. ഇത് തന്റെ കരിയറിലെ നാഴികക്കല്ലാണെന്നും എക്കാലത്തേക്കും ഓർമ്മയിൽ സൂക്ഷിക്കാവുന്ന അനുഭവമാകുമെന്നും കീർത്തി സുരേഷ് ട്വിറ്ററിൽ കുറിച്ചു.
ശിവകാർത്തികേയൻ നായകനായ 2016 ചിത്രം ‘രജനി മുരുകനി’ലൂടെയായിരുന്നു കീർത്തി സുരേഷിന്റെ തമിഴ് അരങ്ങേറ്റം. പിന്നീടിങ്ങോട്ട് ധനുഷ്, വിജയ്, സൂര്യ, വിക്രം എന്നിവർക്കൊപ്പമെല്ലാം കീർത്തി അഭിനയിച്ചു.