പുതിയലുക്കിൽ ഞെട്ടിച്ച് എസ്തർ അനിൽ, കിടു ചിത്രങ്ങൾ വൈറലാക്കി സോഷ്യൽ മീഡിയ

60

ബാലതാരം ആയി മലയാളത്തിൽ എത്തിയ എസ്തർ അനിൽ ഇപ്പോൾ നായികാ വേഷത്തിലും തിളങ്ങാൻ ഒരുങ്ങുകയാണ്. താരരാജാവ് മോഹൻലാലിന്റെ മകൾ ആയി ദൃശ്യം എന്ന ചരിത്ര വിജയം നേടിയ ജീത്തു ജോസഫ് ചിത്രത്തിൽ അഭിനയിച്ചതോടെ ആണ് എസ്തർ അനിൽ മലയാള സിനിമാ പ്രേമികൾക്ക് ഇടയിൽ പ്രശസ്തയായത്.

അതിന് ശേഷം അന്യ ഭാഷയിൽ വരെ ദൃശ്യത്തിന്റെ റീമേക്കിൽ അഭിനയിക്കാൻ ഉള്ള അവസരം ഈ നടിക്ക് കിട്ടി. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓള് എന്ന ചിത്രത്തിലൂടെ നായികാ വേഷത്തിലും അരങ്ങേറ്റം കുറിച്ച എസ്തർ അനിലിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയാണ്.

Advertisements

സാരിയിൽ ഉള്ള ഈ നടിയുടെ ചിത്രങ്ങൾ ആണ് വൈറൽ ആവുന്നത്. മഞ്ഞ സാരിയുടുത്തു സുന്ദരിയായി നിൽക്കുന്ന എസ്തറിന്റെ പുതിയ ചിത്രങ്ങൾ ആരാധകരേയും സിനിമാ പ്രേമികളെയും ഒരേപോലെ ആകർഷിക്കുന്നു. ഈ നടിയുടെ പുത്തൻ മേക് ഓവർ ഇരുകയ്യും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചിരിക്കുന്നത്.

മിന്മിനി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന എസ്തർ അനിൽ ജോഹർ എന്ന് പേരുള്ള ഒരു തെലുങ്കു ചിത്രത്തിലും നായികാ വേഷം ചെയ്യുകയാണ്. സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ കലാകാരി.

മലയാളത്തിലെ എസ്തർ അനിലിന്റെ അടുത്ത റിലീസ് സന്തോഷ് ശിവൻ ഒരുക്കിയ ജാക്ക് ആൻഡ് ജിൽ ആണ്. മഞ്ജു വാര്യർ കാളിദാസ് ജയറാം ടീം ഒരുമിച്ചു അഭിനയിച്ച ചിത്രമാണ് ഇത്. ഈ ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തിന്റെ മകൾ ആയാണ് എസ്തർ അനിൽ അഭിനയിച്ചിരിക്കുന്നത് എന്നാണ് സൂചന.

Advertisement