മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ താരസുന്ദരിയാണ് നവ്യാ നായർ. പിന്നീട് നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ വേഷങ്ങളിൽ അഭിനയിച്ച് മലയാളികളുടെ പ്രീയ താരമായി മാറിയ നടി വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്നു.
പിന്നീട് കുടുംബ ജീവിതവും ഡാൻസും മറ്റുമായി തിരക്കിലായിരുന്ന താരം അഭിനയ രംഗത്തേക്ക് തിരികെ എത്തിയിരുന്നു. താരം അഭിനയിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കവെയാണ് ലോക്ക്ഡൗൺ നിലവിൽ വന്നത്. സോഷ്യൽ മീഡിയകളിലും നടി സജീവമാണ്.
നന്ദനത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നവ്യാ നായർക്ക് ലഭിച്ചിരുന്നു. മലയാളത്തിനൊപ്പം മറ്റ് തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ച താരമാണ് നടി. അഭിനയത്തോടുള്ള അതേ ഇഷ്ടം നടിയ്ക്ക് നൃത്തത്തോടുമുണ്ടെന്ന് നവ്യ പലവേദികളിലും തുറന്ന് പറഞ്ഞിട്ടുണ്ട്.
നൃത്തവും ഒരുപോലെ കൊണ്ടുപോകുന്ന നവ്യ നിരവധി സ്റ്റേജ് ഷോകളുടെ ഭാഗമായിട്ടുണ്ട്. അടുത്തിടെയായിരുന്നു നവ്യയുടെ പിറന്നാളാഘോഷിച്ചത്. സർപ്രൈസ് പാർട്ടി ഒരുക്കി കുടുംബം നടിയെ സന്തോഷിപ്പിച്ചിരുന്നു. അപൂർവ്വരോഗവുമായി മല്ലിടുന്ന സൗമ്യ എന്ന പെൺകുട്ടിയുടെ ശസ്ത്രക്രിയയ്ക്ക് സഹായമഭ്യർത്ഥിച്ചുകൊണ്ട് അടുത്തിടെ നവ്യ നായരെത്തിയിരുന്നു.
വീഡിയോ കണ്ടതോടെ നിരവധി പേർ മുന്നോട്ട് വന്ന് സൗമ്യയ്ക്ക് സഹായവാഗ്ദാനങ്ങൾ നൽകുകയും സൗമ്യയുടെ ശസ്ത്രക്രിയയ്ക്ക് വേണ്ട പണം സ്വരൂപിക്കാനാവുകയും ചെയ്തു. ഇപ്പോഴിതാ, സൗമ്യയെ സഹായിക്കാൻ മുന്നോട്ട് വന്നവർക്ക് നന്ദി പറയുകയാണ് നവ്യ. കുറച്ചു കാലം മുൻപ് സർജറി ആവശ്യത്തിനായി ഞാൻ സൗമ്യയുടെ പേരിലൊരു പോസ്റ്റ് ഇട്ടിരുന്നു.
ഉദാരമതികളായ നിങ്ങളുടെ എല്ലാവരുടെയും മനസ്സുകൊണ്ട് സൗമ്യക്ക് അവളുടെ ഓപ്പറേഷൻ ഇന്നു നടത്താൻ സാധിക്കുകയാണ്. കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ആണ് സൗമ്യ ഇപ്പോഴുള്ളത്. ഇന്ന് രാവിലെ സർജറിയാണ്. ഇനി ആഗ്രഹിക്കുന്നത് നിങ്ങളുടെ പ്രാർത്ഥനയാണ്. വീണ്ടും അവൾ പാടുന്നതും അവൾ നമ്മളെ പൊലെ നടക്കുന്നതും ഞാൻ മുന്നിൽ കാണുകയാണ്. എല്ലാവരും പ്രാർഥിക്കണം സഹായിച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.
കോഴിക്കോട് ചെയ്തുകൊണ്ടിരിക്കുന്ന സഹായങ്ങൾക്ക് ഡോ. എംകെ മുനീറിനോടുള്ള ഹൃദയം നിറഞ്ഞ നന്ദി. ഞമ്മടെ കോഴിക്കോട് വന്നവരാരും ഭക്ഷണം കയിക്കാണ്ടു പോവൂല്ല എന്ന് പറഞ്ഞ റഹിമിനെയും ഓർക്കുന്നു. കുറച്ചു കാലം മുൻപ് സർജറി ആവശ്യത്തിനായി ഞാൻ സൗമ്യയുടെ പോസ്റ്റ് ഇട്ടിരുന്നു, ഉദാരമതികളായ നിങ്ങളുടെ എല്ലാവരുടെയും മനസ്സുകൊണ്ട് സൗമ്യക്ക് അവളുടെ ഓപ്പറേഷൻ ഇന്നു നടത്താൻ എന്ന് സാധിക്കുകയാണ് എന്ന് നവ്യ കുറിക്കുന്നു.