“എന്റെ മുഖം കണ്ടാൽ അവൾക്കത് മനസിലാകും, പിന്നെ എല്ലാം അവൾ ചെയ്തു തരും, ഞാൻ ഒന്നും ചെയ്യേണ്ടതില്ല, ഭാര്യയെ കുറിച്ച് സജിൻ”
സീരിയൽ ആരാധകരായ മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് സിനിമാ സീരിയൽ നടി ഷഫ്ന നിസാമും ഭർത്താവും സീരിയൽ നടനുമായ സജിൻ ടിപിയും. ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് ഷഫ്ന.
ബാലതാരമായും നായികയായും മലയാളത്തിൽ വളരെ കുറച്ച് കഥാപാത്രങ്ങളെ ഷഫ്ന ചെയ്തിരുന്നുള്ളു എങ്കിലും അതെല്ലാം വളരെ മികച്ച റോളുകൾ ആയിരുന്നു. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിൽ ശ്രീനിവസന്റെ മകളായി എത്തിയ ഷഫ്ന ശ്രീനിവാസനും മമ്മൂട്ടിയും പ്രധാന വേഷങ്ങളിൽ എത്തിയ കഥ പറയുമ്പോൾ എന്ന ചിത്രത്തിൽ വിണ്ടും ശ്രീനിവാസന്റെ മകളായി എത്തിയിരുന്നു.
കഥ പറയുമ്പോൾ സിനിമയിലെ ഷഫ്നയുടെ കഥാപാത്രം മലയാളികൾ ഇപ്പോഴും ഓർത്തിരിക്കുന്ന ഒന്നാണ്. അതെ കഥാപത്രം ഷഫ്ന തമിഴിലും ചെയ്തിരുന്നു. ഒരു ഇന്ത്യൻ പ്രണയകഥയിൽ ഫഹദിന്റെ കാമികയായി ആയിരുന്നു ഷഫ്ന എത്തിയത്. ഈ പടത്തിന് ശേഷം ഷഫ്ന സിനിമയിൽ അഭിനയിച്ചിട്ടില്ല.
Also Read
ഏത് ഭാര്യയോടാണ് ഏറ്റവും ഇഷ്ടമെന്ന് ബഷീറിനോട് പ്രേക്ഷകര്, പൊട്ടിത്തെറിച്ച് സുഹാന
സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ പ്രണയിച്ച് വിവാഹം കഴിക്കുക ആയിരുന്നു ഷഫ്ന. താൻ നായിക ആയി അഭിനയിച്ച പ്ലസ്ടു ചിത്രത്തിലെ സഹതാരം ആയിരുന്നു സജിൻ ടിപിയുമായി താരം പ്രണയിത്തിൽ ആവുകയും പിന്നീട് വിവാഹം കഴിക്കുകയും ആയിരുന്നു.
അതേ സമയം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ ഏഷ്യാനെറ്റിലെ സ്വാന്തനം എന്ന സീരിയലിൽ ആണ് സജിൻ ഇപ്പോൾ അഭിനയിക്കുന്നത്. വളരെ വിജയകരമായി മുന്നേറുന്ന ഈ സീരിയലിൽ ശിവൻ എന്ന കഥാപാത്രമായി മികച്ച അഭിനയമാണ് സജിൻ കാഴ്ചവെക്കുന്നത്.
2013 ൽ ആയിരുന്നു ഷഫ്നയുടേയും സജിന്റേയും വിവാഹം നടന്നത്. ഷഫ്നയുടെ വീട്ടുകാരുടെ സമ്മതം ഇല്ലാതെയാണ് ഇരുവരും വിവാഹതർ ആയിത്. തുടക്കം മുതലേ സജിന്റെ വീട്ടിൽ എതിർപ്പുകൾ ഇല്ലായിരുന്നു. മുമ്പ് ഒരു അഭിമുഖത്തിൽ വിവാഹത്തെ കറിച്ചു സജിൻ തുറന്നു പറഞ്ഞിരുന്നുയ
ഷഫ്നയും ആയുള്ള വിവാഹം ചെറിയ പ്രശ്നം ഒന്നുമല്ലായിരുന്നു, വലിയ പ്രതിസന്ധികൾ തന്നെ ആയിരുന്നു തന്റെ ജീവിതത്തിൽ സൃഷ്ട്ടിച്ചത്. അതിനെ മറികടന്നത് എങ്ങനെയാണ് എന്ന് ചോദിച്ചാൽ, അതൊക്കെ കാലം മായിച്ചു കളയും എന്ന് പറയും പോലെ എല്ലാം സോൾവ് ആയി കൊണ്ടിരിക്കുകയാണ് എന്ന് പറയാം.
വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ ഞങ്ങൾക്ക് 2 പേർക്കും പ്രായം തീരെ കുറവ് ആയിരുന്നു. എനിക്ക് പ്രായം 24 ആയിരുന്നു, ഷഫ്നയും തീരെ ചെറിയ പ്രായം. എന്റെ വീട്ടിൽ പൂർണ്ണ പിന്തുണ ആയിരുന്നു. പിന്നെ ഒന്ന് രണ്ടു വർഷം കഴിഞ്ഞതോടെയാണ് ഷഫ്നയുടെ വീട്ടിലും അല്ലാതെയും പലതും സോൾവ് ആകുന്നത്.
എന്റെ വിവാഹ ജീവിതത്തി ഞാൻ ഞാൻ പൂർണ്ണ തൃപ്തൻ ആണ്. ഭാര്യ എന്നതിൽ നമ്മളെ മനസിലാക്കുന്ന ഒരു സുഹൃത്ത് കൂടിയായണ് ഷഫ്ന. ഏത് കാര്യങ്ങൾക്കും പൂർണ പിന്തുണയാണ് എന്റെ ഭാര്യ നൽകുന്നത്. എന്റെ മുഖം കണ്ടാൽ, എനിക്ക് എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ അവൾക്കത് മനസിലാകും, ഞാൻ ഒന്നും ചെയ്യേണ്ടതില്ല. എല്ലാം അവൾ എനിക്ക് വേണ്ടി ചെയ്തു വച്ചിട്ടുണ്ടാകും.
ഇതൊക്കെയല്ലേ നമ്മുടെ ജീവിത വിജയം എന്നു പറയുന്നത്. ശരിക്കും ഞങ്ങൾ ഇപ്പോഴും ഏറ്റവും നല്ല കൂട്ടുകാരെ പോലെയാണ്. ഒരുമിച്ചു ഒരുപാടു യാത്രകൾ പോകാറുണ്ട്, ഞങ്ങൾക്ക് രണ്ടുപേർക്കും അത് ഒരുപാട് ഇഷ്ടമുള്ള ഒന്നാണ്. എല്ലാത്തിനും എന്റെ ഒപ്പം നിൽക്കുന്ന ഒരു നല്ല സുഹൃത്ത് കൂടിയാണ് എന്റെ ഭാര്യ. മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് വിചാരിച്ച് നമ്മൾ പല പ്രധാന തീരുമാങ്ങളും മാറ്റിവെച്ചാൽ ജീവിതത്തിൽ വിജയം കൈവരിക്കാൻ സാധിക്കില്ല എന്നും സജിൻ വ്യക്തമാക്കുന്നു.
അതേ സമയം സിനിമയിൽ വിട്ടു നിൽക്കുന്ന ഷഫ്ന ഇപ്പോൾ സീരിയൽ രംഗത്ത് സജീവമാണ്. പക്ഷേ മലയാളത്തിൽ അല്ലെന്ന് മാത്രംയ തമിഴ് സീരിയലുകളിൽ സൂപ്പർ നായികയായി മിന്നിതിളങ്ങുകയാണ് ഷഫ്ന ഇപ്പോൾ.