മമ്മൂക്കയ്ക്ക് ഞാൻ 60 രൂപ വിലയുള്ള തുണിയിൽ വരെ ഷർട്ട് തയ്ച്ച് കൊടുത്തിട്ടുണ്ട്, വെളിപ്പെടുത്തി സമീറ സനീഷ്

1888

കലാമൂല്യമുള്ള സിനിമകളും പക്കാ എന്റർടെയിൻമെന്റുകളായ മാസ് സിനിമകും ഒരേ പോലെ വിജയങ്ങളാക്കി നിരന്തരം മലയാളികൾക്ക് സമ്മാനിക്കുന്ന മഹാ നടനാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. അതേ സമയം മമ്മൂട്ടിയെ കുറിച്ച് പറയുമ്പോൾ നൂറു നാവാണ് ഏവർക്കും.

അതിനുള്ള പ്രധാന കാരണം ഒരു നടൻ എന്നതിലുപരി അദ്ദേഹം വളരെ നല്ലൊരു മനുഷ്യൻ കൂടിയാണ് എന്നുള്ളതാണ്, കാണുമ്പോൾ വളരെ പരുക്കാനായി തോന്നിക്കുമെങ്കിലും ഏവരോടും വളരെ നല്ല പെരുമാറ്റവും മറ്റുള്ളവർക്ക് മാതൃക ആക്കാൻ പറ്റുന്ന വ്യക്തിത്വവുമാണ് അദ്ദേഹത്തിന്റേത്.

Advertisements

Also Read
എന്റെ മോശം സ്വഭാവം അതായിരുന്നു, ജീവിതത്തില്‍ അത് ഒത്തിരി ദോഷം ചെയ്തിട്ടുണ്ട്, തുറന്നുപറഞ്ഞ് മീരാ ജാസ്മിന്‍

പ്രശസ്ത ഫാഷൻ ഡിസൈനറായ സമീറ സനീഷ് മുമ്പ് ഒരിക്കൽ മെഗാസ്റ്റാറിനെ കുറിച്ച് പറഞ്ഞ അനുഭവങ്ങൾ ആണ് ഇപ്പോൾ വീണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടിക്ക് വസ്ത്രങ്ങൾ ഒരുക്കിയ അനുഭവങ്ങൾ ആണ് സമീറ തുറന്ന് പറഞ്ഞത്. എത്ര മോശം ഡ്രസ്സ് കൊടുത്താലും മമ്മൂക്ക അതിട്ടാൽ ഒരു സമ്പന്നനായ വ്യക്തിയുടെ വസ്ത്രങ്ങൾ പോലെ തോന്നിക്കും.

അതിനാൽ അത്തരം കഥാപാത്രങ്ങൾക്ക് ഡിസൈൻ ചെയ്യുമ്പോൾ പരമാവധി ഡൾ ആക്കിയാണ് ഡിസൈൻ ചെയ്യാറുള്ളത് എന്നുമാണ് സമീറ പറയുന്നത്. അദ്ദേഹത്തിന് എപ്പോഴും കൂടുതൽ ഇഷ്ടം വളരെ സോഫ്റ്റായിട്ടുള്ള വസ്ത്രങ്ങളാണ് ബെസ്റ്റ് ആക്ടർ സിനിമ ചെയ്യുന്ന സമയത്ത് എല്ലാം കട്ടി കൂടിയ ഡ്രസ്സുകൾ ആയിരുന്നു.

അന്ന് മമ്മൂക്കയ്ക്ക് സോഫ്റ്റ് ആണ് ഇഷ്ടം എന്ന് തനിക്ക് അറിയില്ലായിരുന്നു. ആ സമയത്ത് മീറ്ററിന് 60 രൂപ വിലയുള്ള തുണിയിൽ വരെ മമ്മൂക്കയ്ക്ക് ഷർട്ട് തയ്ച്ചുകൊടുത്തിട്ടുണ്ട്. പലരും അദ്ദേഹത്തെക്കുറിച്ച് വളരെ സീരിയസാണ് അതുകൊണ്ട് ഇടപഴകുമ്പോൾ ഏറെ ശ്രദ്ധിക്കണം എന്നൊക്കെ പലരും തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.അതുകൊണ്ട് തന്നെ എനിക്ക് അദ്ദേഹത്തെ ആദ്യം കാണുമ്പോൾ തന്നെ വലിയ പേടി തോന്നിയിരുന്നു.

Also Read
ഏത് ഭാര്യയോടാണ് ഏറ്റവും ഇഷ്ടമെന്ന് ബഷീറിനോട് പ്രേക്ഷകര്‍, പൊട്ടിത്തെറിച്ച് സുഹാന

പക്ഷെ കേട്ടറിവുകൾ എല്ലാം തെറ്റായിരുന്നുയെന്ന് അദ്ദേഹത്തെ പരിചയപെട്ടപ്പോൾ തനിക്ക് മനസിലായി. ബ്രാൻഡഡ് വസ്ത്രങ്ങൾ മാത്രമേ മമ്മൂക്ക ധരിക്കാറുള്ളൂ എന്നാണ് കേട്ടിരുന്നതെങ്കിലും അങ്ങനെയൊരു പിടിവാശിയുമില്ലാത്ത ആളാണ് അദ്ദേഹം. എന്നാൽ മറ്റ് പല നടൻമാരും ബ്രാൻഡുകൾ വേണമെന്ന് പ്രത്യേകം പറയാറുണ്ടെന്നും സമീറ പറഞ്ഞു.

2009ൽ കേരള കഫെ എന്ന ചിത്രത്തിനുവേണ്ടി വസ്ത്രാലകാരം ചെയ്തുകൊണ്ടാണ് സിനിമ മേഖലയിലേക്ക് എത്തിയത്. മമ്മൂട്ടിക്കായി കൂൾ, ബെസ്റ്റ് ആക്ടർ, പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ്, ഇമ്മാനുവൽ, കസബ, പുത്തൻ പണം തുടങ്ങി നിരവധി ചിത്രങ്ങൾക്കും മറ്റ് ചിത്രങ്ങൾക്കും വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. ഇന്നും വളരെ തിരക്കുള്ള ഡിസൈനർ ആണ് സമീറ. പല സിനിമകളിയേയും മികച്ച വസ്ത്രാലങ്കാരത്തിന് നിരവധി പുരസ്‌കാരങ്ങളും സമീറയ്ക്ക് ലഭിച്ചിട്ടുണ്ട്.

Advertisement