സന്തോഷം വന്നാലും സങ്കടം വന്നാലും ആദ്യം വിളിക്കാൻ തോന്നുന്ന എന്റെ ജീവിതത്തിലെ ചുരുക്കം ചിലരിൽ ഒരാൾ: അശ്വതി ശ്രീകാന്തിന്റെ പോസ്റ്റ് വൈറൽ

160

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമായി മാരായ താരമാണ് അശ്വതി ശ്രീകാന്ത്. രണ്ടാമതും ഒരു പെൺകുഞ്ഞിന് കൂടി ജന്മം കൊടുത്ത സന്തോഷത്തിലാണ് അശ്വതി ശ്രീകാന്ത് ഇപ്പോൾ. ഫ്ളവേഴ്സ് ചാനലിലെ ചക്കപ്പഴം എന്ന പരിപാടിയിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് അശ്വതി ഗർഭിണിയാണെന്ന വിവരം പുറത്ത് വരുന്നത്.

അതേ സമയം ആദ്യത്തെ പ്രസവശേഷം തനിക്കുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ശ്രദ്ധിക്കപ്പെട്ടിരുന്നു. മകളുടെ വിശേഷങ്ങളും മറ്റു കുടുംബ വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് അശ്വതി സോഷ്യൽ മീഡിയകളിൽ സജീവമാണ്.

Advertisements

ഇപ്പോൾ അശ്വതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രം ശ്രദ്ധേയമാവുകയാണ്. സന്തോഷം വന്നാലും സങ്കടം വന്നാലും ആദ്യം വിളിക്കാൻ തോന്നുന്ന എന്റെ ജീവിതത്തിലെ ചുരുക്കം ചിലരിൽ ഒരാളാണ് ദാ ഇടതു വശത്തു നിൽക്കുന്നത് ദാമോദര കൃഷ്ണൻ.

Also Read
കരുത്തുറ്റ സ്ത്രീ കഥാപാത്രത്തിന്റെ സാന്നിദ്ധ്യം, ലിജോമോൾക്ക് ഏത് അവാർഡ് നൽകിയാലാണ് മതിയാകുക; കെകെ ശൈലജ ടീച്ചർ

കൂടെ നമ്മടെ ചക്കര രേഖേച്ചിയും മിത്രക്കുട്ടിയും, എന്നും ചിത്രത്തിനൊപ്പം അശ്വതി കുറിച്ചു. മുൻപ് സഹോദരങ്ങളെ വേണ്ടെന്ന് പറഞ്ഞ മൂത്ത മകൾ പത്മ പെട്ടെന്നാണ് മാറിയത് കുഞ്ഞുവാവയെ വേണമെന്ന മകളുടെ വാക്കാണ് തങ്ങളേയും ചിന്തിപ്പിച്ചതെന്ന് അശ്വതി പറഞ്ഞിരുന്നു.

കുഞ്ഞ് എന്റെ വയറ്റിലാണെന്നേയുള്ളൂ, അവളാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്നായിരുന്നു അശ്വതി മുൻപ് പറഞ്ഞത്. അനിയത്തി വന്നതിന് ശേഷം അതീവ സന്തോഷത്തോടെയാണ് പത്മയെ കണ്ടത്.
സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതി പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷവും പങ്കുവെച്ചിരുന്നു.

അതേ സമയം ചക്കപ്പഴത്തിലെ മികച്ച അഭിനയത്തിന് സംസ്ഥാന അവാർഡും അശ്വതി നേടിയിരുന്നു.
സന്തോഷം നിറഞ്ഞ ദിനങ്ങളിലേക്ക് ഒരുകാര്യം കൂടി, ഇത് സന്തോഷത്തിന്റെ അധിക ഡോസ് ആണെണന്നായിരുന്നു താരം കുറിച്ചത്.

തന്നെ പിന്തുണച്ച പ്രേക്ഷകരോടും ചക്കപ്പഴം കുടുംബത്തോടും നന്ദി പറയുന്നു. ചേട്ടത്തിക്കൊപ്പമായി പുരസ്‌കാരം സ്വന്തമാക്കിയ സുമയ്ക്കുള്ള ആശംസയും അശ്വതി കുറിച്ചിട്ടുണ്ട്. ക്ഷണനേരം കൊണ്ടായിരുന്നു അശ്വതിയുടെ കുറിപ്പ് വൈറലായി മാറിയത്.

Also Read
സുജാതയെ ആദം കെട്ടി, രണ്ട് പ്രിയപ്പവട്ടവർ ജീവിതത്തിൽ ഒന്നിച്ചു, ഏറെ സന്തോഷം: കിഷോർ സത്യയുടെ കുറിപ്പ് വൈറൽ

ഫ്ളവേഴ്സ് ചാനലിലെ ഒരു പരിപാടിയുടെ അവതാരകയായി എത്തിതാരം പിന്നീട് മലയാളികൾക്ക് സുപരിചിതയായി മാറുകയായിരുന്നു. നിരവധി പരിപാടികളുടെ അവതാരകയായി തിളങ്ങി നിൽക്കുമ്പോൾ തന്നെ താരം അഭിനയത്തിലേക്കും കടക്കുക ആയിരുന്നു.

ഫ്ളവേഴ്സ് ചാനലിലെ തന്നെ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരരയിൽ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് അശ്വതി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

Advertisement