ഫഹദ് ഫാസിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ആയിരുന്നു എന്ന് ആർക്കെങ്കിലും അറിയുമോ, എസ്എഫ് ഐയുടെ ബാനറിൽ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ച ഫഹദിനെ അറിയുമോ കുറിപ്പ്

75

കഴിഞ്ഞ ദിവസമാണ് കേരളത്തിന്റെ ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറെ വോഗ് ഇന്ത്യ വുമൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തത്. നിരവധി പേരായിരുന്നു മന്ത്രി ഷൈലജ ടീച്ചറെ അഭിനന്ദിച്ച് രംഗത്തെത്തിയത്. അക്കൂട്ടത്തിൽ സിനാമാ രംഗത്ത് നിന്നെത്തിയവരിൽ പ്രമുഖനായിരുന്നു നടൻ ഫഹദ് ഫാസിൽ.

മന്ത്രിയുടെ നേട്ടത്തെ പ്രശംസിച്ച് നടൻ ഫഹദ് ഫാസിൽ തന്റെ ഫേസ്ബുക്ക് പേജിന്റെ പ്രൊഫൈൽ ചിത്രം വോഗ് ഇന്ത്യയുടെ കവർ ചിത്രം ആക്കുകയും ചെയ്തിരുന്നു. ഇത് ഏറെ ശ്രദ്ധ നേടുകയും വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കുകയും ചെയ്തിരുന്നു.

Advertisements

ഇപ്പോൾ ഇതിനെ സംബന്ധിച്ച് ഒരു കുറിപ്പ് സോഷ്യൽ മീഡിയകളിൽ വൈറൽ ആവുകയാണ്.
ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ വിജിൽ കുര്യാക്കോസ് എന്നയാളാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഫഹദിന്റെ ഈ പ്രവൃത്തിക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും കേളേജിൽ എസ് എഫ് ഐ ബാനറിൽ ചെയർമാൻ സ്ഥാനത്തേക്ക് ജയിച്ച ഫഹദിനെ അറിയുമോ എന്നും വിജിൽ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

വിജിൽ കുര്യാക്കോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:

ഫഹദ് എന്ത് കൊണ്ടാണ് ടീച്ചറുടെ അവാർഡ് ഫോട്ടോ പോസ്റ്റ് ചെയ്തത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അതിന് കാരണം ഫഹദിന്റെ രാഷ്ട്രിയം ആണ്. മഹാരാജാസിൽ പഠിക്കുന്ന കാലത്ത് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി ആയിരുന്നു ഫഹദ് എന്ന് ആർക്കെങ്കിലും അറിയുമോ. പിന്നീട് ഉപരി പഠനത്തിനു വേണ്ടി ചേർന്ന കോളേജിൽ എസ് എഫ് ഐയുടെ ബാനറിൽ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ച ഫഹദിനെ അറിയുമോ ആർക്കെങ്കിലും.

അതൊക്കെ പോട്ടെ ഫഹദിന്റെ പിതാവ് ഫാസിൽ എറണാകുളം ലോക്കൽ കമ്മറ്റിയിൽ പ്രവർത്തിച്ച ചരിത്രം കൊച്ചിയിലെ പഴയ കമ്മി നേതാക്കളൊട് ചോദിച്ചാൽ മതി, പറഞ്ഞു തരും. പിന്നീട് സിനിമ മേഖലയിൽ തിരക്കിൽ ആയപ്പോൾ ലീവ് എടുത്ത് പോയ ആളാണ് ഫാസിൽ. മമ്മുട്ടിയെ രാഷ്ട്രീയത്തിലേക്ക് കൊണ്ട് വന്ന ഫാസിലിന്റെ മകൻ തന്നെ അല്ലെ ഫഹദ് ഫാസിൽ.അത് കൊണ്ട് കൂടുതൽ ഒന്നും ആഘോഷിക്കേണ്ട കാര്യമില്ല ഇതിൽ. എന്നായിരുന്നു ആ കുറിപ്പ്.

Advertisement