മലയാളികളുടെ പൂമുഖത്തേക്ക് നിരന്തരം ജനപ്രിയ പരമ്പരകൾ എത്തിക്കുന്ന ഏഷ്യാനെറ്റ് ചാനലിലെ സൂപ്പർഹിറ്റ് സീരിയലുകളിൽ ഒന്നായ ഭാര്യ യിലെ രോഹിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകർ നെഞ്ചിലേറ്റിയ താരമാണ് നടി മൃദുല വിജയ്. ഈ സീരിയൽ ഗംഭീരവിജയം നേടിയതോടെ മൃദുലയ്ക്ക് ഒരുപാട് ആരാധകരെ ലഭിക്കുകയും ചെയ്തു.
സീ കേരളത്തിലെ ‘പൂക്കാലം വരവായി’ എന്ന സീരിയലിലാണ് മൃദുല ഇപ്പോൾ അഭിനയിക്കുന്നത്. അതിലെ പ്രധാനവേഷമായ സംയുക്ത എന്ന കഥാപാത്രത്തെ ആണ് മൃദുല അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് ആ സീരിയലിനും ലഭിച്ചിട്ടുള്ളത്.
ജെന്നിഫർ കറുപ്പയ്യ എന്ന തമിഴ് സിനിമയിലൂടെയാണ് മൃദുല അഭിനയരംഗത്തേക്ക് വരുന്നത്. സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചില്ലായെങ്കിൽ കൂടിയും ടെലിവിഷൻ രംഗത്ത് മികച്ച കരുത്തുറ്റ കഥാപാത്രങ്ങൾ മൃദുലയെ തേടിയെത്തി. മലയാളത്തിൽ സെലിബ്രേഷൻ എന്ന കൊച്ചു സിനിമയിലും മൃദുല അഭിനയിച്ചിട്ടുണ്ട്.
കല്യാണസൗഗന്ധികം എന്ന സീരിയലിലാണ് മൃദുല ആദ്യമായി അഭിനയിച്ചത്. പക്ഷേ ഭാര്യ എന്ന സീരിയലിലെ പ്രകടനമാണ് പ്രേക്ഷകർക്ക് ഇടയിൽ കൂടുതൽ ശ്രദ്ധനേടിയത്. സീരിയൽ അഭിനയം അല്ലാതെ തന്റെ ആരാധകർക്ക് വേണ്ടി വെറൈറ്റി ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ഒരാളാണ് മൃദുല. കൃഷ്ണ ഭക്തയായ മീരയുടെ ഫോട്ടോഷൂട്ടുമായി മൃദുല അടുത്തിടെ ഒരു പോസ്റ്റ് ഇട്ടിരുന്നു.
അതിന് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ എല്ലായിടത്തും ലഭിച്ചത്. ഇപ്പോഴിതാ മത്സ്യ കന്യകയുടെ രൂപത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് അതിഗംഭീര ഫോട്ടോഷൂട്ടുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് താരം. മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ അഭിലാഷ് ചിക്കുവിന്റെ സെലേറി ഡിസൈൻസാണ് ഈ മത്സ്യകന്യക രീതിയിലുള്ള ഡ്രസ്സ് ഡിസൈൻ ചെയ്തത്.
അഭിലാഷ് തന്നെയാണ് മൃദുലയുടെ മേക്കപ്പും ചെയ്തിരിക്കുന്നത്. അർഷാദ് പിഎയും അമൽ കുമാറും ചേർന്നാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഇതിനോടകം തന്നെ ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.