ജീവിതത്തിലെ വിഷമഘട്ടത്തിലെല്ലാം എന്റെ ഒപ്പം നിന്നയാൾ, എന്റെ മനസിൽ വലിയൊരു സ്ഥാനം ലാലുവിനുണ്ട്: മോഹൻലാലിനെ കുറിച്ച് എംജി ശ്രീകുമാർ പറഞ്ഞത് കേട്ടോ

97

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന ഗയകനും സംഗീത സംവിധായകനുമാണ് എംജി ശ്രീകുമാർ. നിരവധി മനോഹര ഹിറ്റുഗാനങ്ങളാണ് അദ്ദേഹം മലയാളിക്ക് സമ്മാനിച്ചിട്ടുള്ളത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് വേണ്ടി നിരവധി സിനിമകളിൽ ഗാനങ്ങൾ ആലപിച്ച ഗായകൻ കൂടിയാണ് എംജി ശ്രീകുമാർ.

മോഹൻലാൽ ചിത്രങ്ങളിലെ സ്ഥിരം ശബ്ദമായി ഒരുകാലത്ത് എംജി ശ്രീകുമാർ മലയാളത്തിൽ തിളങ്ങിയിരുന്നു. ലാലിന്റെ ശബ്ദത്തിൽ പാടുന്നതിന് എംജിക്ക് ഒരു പ്രത്യേക കഴിവുതന്നെ ഉണ്ടായിരുന്നു. ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെയും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്.

Advertisements

Also Read
മീശ മാധവനിലെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം ദിലീപിന്റെ താത്പര്യപ്രകാരം എഴുതി ചേർത്തത്, വെളിപ്പെടുത്തൽ

മോഹൻലാലിന് വേണ്ടി അടിപൊളിയും മെലഡിയും ക്ലാസ്സിക്കലും അടക്കം എല്ലാതരം ഗാനങ്ങളും പാടിയ ഗായകൻ കൂടിയാണ് എംജി ശ്രീകുമാർ. നടന് എറ്റവും കൂടുതൽ യോജിക്കുന്ന ശബ്ദം എംജി ശ്രീകുമാറിന്റെതാണെന്ന് പ്രേക്ഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകളിലെല്ലാം ഗാനങ്ങൾ ആലപിച്ചിരുന്നത് എംജി ശ്രീകുമാർ തന്നെയായിരുന്നു.

അതേസമയം സിനിമകൾക്കൊപ്പം തന്നെ വ്യക്തി ജീവിതത്തിലും അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് ഇരുവരും. കോളേജ് കാലം മുതൽ മോഹൻലാലിനെ അടുത്തറിയാമെന്ന് മുൻപ് എംജി ശ്രീകുമാർ തുറന്നുപറഞ്ഞിട്ടുണ്ട്. അതേസമയം കൈരളിയ്ക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാലുമായി അടുത്ത സൗഹൃദമുണ്ടായതിന് കാരണം എംജീ ശ്രീകുമാർ തുറന്നുപറഞ്ഞിരുന്നു.

എന്റെ ജീവിതത്തിലുണ്ടായ വിഷമഘട്ടത്തിലെല്ലാം എന്നെ ആദ്യം വിളിച്ചത് മോഹൻലാലാണെന്ന് എംജി ശ്രീകുമാർ പറയുന്നു. ഒരു സുഹൃത്ത് എന്ന നിലയിൽ, നമുക്ക് ഒരു യഥാർത്ഥ സുഹൃത്തിനെ എങ്ങനെ വിലയിരുത്താം എന്ന് എംജി ശ്രീകുമാർ ചോദിക്കുന്നു.

നമ്മളുടെ സന്തോഷസമയത്ത് നമ്മുടെ കൂടെ ഒരുമിച്ച് ആഘോഷിക്കുന്നു, പോവുന്നു. അതാണോ?, നമുക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുളള സമയത്ത് നമുക്ക് അഞ്ചോ പത്തോ തരുന്നു, അതാണോ?, നമ്മൾ വിഷാദത്തിലോ വിഷമിച്ചോ ഇരിക്കുന്ന സമയത്ത് സാന്ത്വനം തരുന്ന വ്യക്തിയാണോ, എംജി ശ്രീകുമാർ ചോദിക്കുന്നു.

ഇതിൽ നമ്മുടെ ക്ഷീണകാലത്ത് സപ്പോർട്ട് ചെയ്യുന്ന, ഒപ്പം നിൽക്കുന്ന ആളാണ് ഒരു യഥാർത്ഥ സുഹൃത്തെന്നാണ് ഞാൻ വിലയിരുത്തുന്നത്. അല്ലാതെ സന്തോഷങ്ങളില് എല്ലാവരും വരും. എന്റെ ജീവിതത്തില് എനിക്ക് രണ്ട് ആക്സിഡൻറുകളാണ് ഉണ്ടായിട്ടുളളത്. ഈ രണ്ട് സമയത്തും എന്നെ ആദ്യം വിളിച്ചത് ലാലുവായിരുന്നു. ഒരു സുഹൃത്ത് എന്ന നിലയില് ദിവസവും അദ്ദേഹം എന്നെ ഫോൺ ചെയ്ത് കാര്യങ്ങളെല്ലാം അറിഞ്ഞ് അതിനുളള ഉപദേശങ്ങളെല്ലാം തന്ന് അത്രയ്ക്കും ഒരു വലിയ മനസാണ് ലാലുവിന്.

Also Read
മുകളിൽ ഒരാളുണ്ട്, നീ ഇപ്പോൾ ഈ പറഞ്ഞത് അദ്ദേഹം കേൾക്കേണ്ട; പൃഥ്വിരാജിനോട് പറയേണ്ടി വന്നത് വെളിപ്പെടുത്തി മല്ലികാ സുകുമാരൻ

ഒരു സുഹൃത്തെന്ന നിലയിൽ തീർച്ചയായിട്ടും എന്റെ മനസിൽ വലിയൊരു സ്ഥാനം ലാലുവിനുണ്ട്. അത് അദ്ദേഹത്തിനും അറിയാം. എനിക്കുമറിയാം. ഞങ്ങള് തമ്മില് അത്രയ്ക്കും ഒരു ബന്ധമുണ്ട്. കാരണം എന്റെ മനസ് വിഷമിച്ചാൽ ലാലു അപ്പോ വിളിച്ചിരിക്കും.

അത് ഉറപ്പാണ് എന്റെ വിശ്വാസമാണത്. ഇതുവരെ ആ വിശ്വാസം മുൻപോട്ട് പോയിട്ടുണ്ട്. അതുപോലെ എന്നെ വിളിച്ചിട്ടുമുണ്ട്. പണ്ട് ഒരു ആക്സിഡന്റായി ഞാൻ ആലപ്പുഴ കിടന്നപ്പോഴും ഇപ്പോഴും എന്റെ ദുഖത്തിലെല്ലാം പങ്കുകൊണ്ട അപൂർവ്വം വ്യക്തികളിൽ മുഖ്യനാണ് ലാൽ എന്നും എംജി ശ്രീകുമാർ വ്യക്തമാക്കുന്നു.

Advertisement