മമ്മൂട്ടി പല കാര്യങ്ങളിലും സെൻസിറ്റീവ് ആയിട്ടുളളയാൾ, ലാൽ സ്നേഹവും സൗഹൃദവും എപ്പോഴും നിലനിർത്തും: മമ്മൂട്ടിയേയും മോഹൻലാലിനേയും കുറിച്ച് കമൽ

49

നിരവധി ശ്രദ്ധേയ സിനിമകൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് കമൽ. സഹ സംവിധായകനായി സിനിമയിൽ എത്തിയ കമൽ പിന്നീട് മിഴിനീർ പൂവുകൾ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്.

മോഹൻലാലും ഉർവ്വശിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. തുടർന്ന് സൂപ്പർതാരങ്ങളെയെല്ലാം നായകന്മാരാക്കി നിരവധി വിജയചിത്രങ്ങൾ കമൽ ഒരുക്കിയിരുന്നു. ഇപ്പോഴും ഇൻഡസ്ട്രിയിൽ സജീവമായ സംവിധായകന്റെ സിനിമകൾക്കായെല്ലാം പ്രേക്ഷകർ കാത്തിരിക്കാറുണ്ട്.

Advertisements

അതേസമയം മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങളെ കുറിച്ച് കമൽ ഒരഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മമ്മൂക്ക എന്നെ പോലെ പല കാര്യങ്ങളിലും സെൻസിറ്റീവ് ആയിട്ടുളള ഒരു ആളാണെന്ന് കമൽ പറയുന്നു. ഒരിക്കൽ പോലും അദ്ദേഹം എന്നോട് പിണങ്ങിയതായിട്ട് എന്റെ ഓർമ്മയിൽ ഇല്ല.

ചിലപ്പോഴൊക്കെ മുഖം ഒക്കെ വീർപ്പിച്ചിട്ട് എന്തെങ്കിലും ഒക്കെ ഉണ്ടായിട്ടുണ്ടാകും. അങ്ങനെ എന്റെ മുഖവും ആയിട്ടുണ്ട്. മമ്മൂക്ക പറഞ്ഞത് എന്തെങ്കിലും ഇഷ്ടപ്പെടാതെ വന്നാൽ, അത് മമ്മൂക്കയ്ക്ക് കണ്ടാൽ മനസിലാവും. അതുപോലെ പുളളിയുടെ മുഖം കണ്ടാൽ ഉടനെ എനിക്ക് മനസിലാവും. ഞാൻ പറയണത് ഇഷ്ടപ്പെട്ടില്ല എന്നുളളത്.

അത് മാറ്റിനിർത്തിയാൽ എനിക്ക് എറ്റവും സുഖായിട്ട് വർക്ക് ചെയ്യാൻ തോന്നുന്ന ഒരു ആക്ടറാണ് മമ്മൂക്ക, അത് എക്കാലത്തും അങ്ങനെയാണ്. കാരണം പുളളിയുടെ ആ സ്പിരിറ്റ് തന്നെയാണ്. ഇത്രയും വർഷമായിട്ടും ഞാൻ സിനിമയിൽ വരുന്നതിന് മുൻപ് പരിചയപ്പെട്ട ആളാണ് അദ്ദേഹം. എനിക്ക് എറണാകുളത്ത് വെച്ചിട്ട് അമ്മാവൻ വഴിയുളള ഒരു പരിചയം ഉണ്ട്.

അദ്ദേഹം സിനിമയിൽ ഉയർന്നുവരുന്ന കാലത്ത് കൂടെ സഹസംവിധായകനായി പ്രവർത്തിച്ച ആളാണ് ഞാൻ. പിന്നീട് ഞാൻ സംവിധായകനായപ്പോൾ വളരെ വൈകിയിട്ടാണ് അദ്ദേഹത്തെ വെച്ച് സിനിമ ചെയ്തെങ്കിൽ പോലും പിന്നീട് ചെയ്ത സിനിമകളിലൊക്കെ ഊഷ്മളമായ ഒരു ബന്ധം ഉണ്ടായിട്ടുണ്ട്. അത് ഒരു പത്ത് മുപ്പത്തെട്ടിലധികം വർഷമായി എന്ന് തോന്നുന്നു അദ്ദേഹവുമായിട്ടുളള ഒരു പരിചയം തുടങ്ങിയിട്ട്.

ലാലിനെ ഞാൻ പരിചയപ്പെടുന്നത് മഞ്ഞിൽ വിരിഞ്ഞ പൂക്കളിന്റെ ഡബ്ബിംഗ് സമയത്താണ്. അതിന് ശേഷം കുറെ സിനിമകളിൽ സഹ സംവിധായകനായി ജോലി ചെയ്തിരുന്നു. പിന്നീട് എന്റെ ആദ്യത്തെ സിനിമയിൽ അദ്ദേഹമാണ് നായകനായി അഭിനയിക്കുന്നത്. ആ സിനിമ സംഭവിച്ചതിൽ ലാലിനും വളരെ വലിയൊരു പങ്കുണ്ട്.

അതില് നിർമ്മാതാവ് എന്റെ പേര് സജസ്റ്റ് ചെയ്തപ്പോ ലാൽ വളരെ പോസിറ്റീവായിട്ട് പറയുകയും ലാൽ എന്റെ പ്രൊഡ്യൂസറായിട്ടും വന്നും ആക്ടറായിട്ടും വന്നു. തുടർച്ചയായി സിനിമകൾ ചെയ്തു. ഇപ്പോ കുറച്ച് കാലം ഗ്യാപ്പുണ്ടെങ്കിൽ പോലും എവിടെ വെച്ച് കണ്ടാലും ആ പഴയ സ്നേഹവും സൗഹൃദവും നിലനിർത്തുന്ന ഒരു വ്യക്തിബന്ധവും, അതേപോലെ തന്നെ സഹപ്രവർത്തകർ എന്ന നിലയിലുളള എത്രയോ വർഷത്തെ ബന്ധവും ഞങ്ങൾ തമ്മിലുണ്ടെന്ന് കമൽ പറഞ്ഞു. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സൂപ്പർതാരങ്ങളെ കുറിച്ച് സംവിധായകൻ മനസുതുറന്നത്.

Advertisement