കൂടുതൽ ഇഷ്ടം ഏത് ഭാര്യയോടാണ്, മഷൂറയോടാണോ, സുഹാനയെ നോക്കാറില്ലല്ലോ: കിടിലൻ മറുപടിയുമായി ബഷീർ ബഷി

7627

ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോ താരം, യു ട്യൂബർ, മോഡൽ, എല്ലാത്തിലും ഉപരി വ്യത്യസ്തനായ ഒരു ഭർത്താവ് അങ്ങനെ അങ്ങനെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാണ് ബഷീർ ബഷി. ബിഗ് ബോസ് ആദ്യ സീസണിലെ മികച്ച മത്സരാർത്ഥി ആയിരുന്നു ബഷീർ ബഷി. മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ താരം പൊടുന്നിനെയാണ് പ്രശസ്തി നേടിയെടുത്തത്.

ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും താരവും കുടുംബവും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായും മാറി കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ താരവും കുടുംബവും വ്‌ലോഗേഴ്സായും പ്രേക്ഷകരിൽ നിറയാറുണ്ട്. ബിഗ് ബോസ് ആദ്യ സീസൺ കണ്ടവർക്കെല്ലാം സുപരിചിതനാണ് ബഷീർ ബഷി. ഈ പരിപാടിക്ക് പിന്നാലെയായാണ് അദ്ദേഹത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയതും.

Advertisements

വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചെല്ലാം അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. രണ്ട് വിവാഹം ചെയ്യാനുണ്ടായ കാരണങ്ങളെക്കുറിച്ചും അതിന് ശേഷമുള്ള അനുഭവങ്ങളെക്കുറിച്ചുമൊക്കെ താരം വാചാലനായിരുന്നു. രണ്ട് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് കടുത്ത വിമർശനമായിരുന്നു ബഷീറിനെതിരെ ഉയർന്നത്. ആദ്യഭാര്യയായ സുഹാനയുടെ സമ്മതത്തോടെയാണ് രണ്ടാമത് വിവാഹം ചെയ്തതെന്ന് ബഷീർ പറഞ്ഞിരുന്നു.

ബഷീർ ബഷിയും കുടുംബവും മലയാളികൾക്ക് സുപരിചിതരാണ്. മത്സരത്തിൽ നിന്നും പുറത്തെത്തിയ ശേഷം കുടുംബ സമേതമുള്ള ചിത്രങ്ങളുമായി സോഷ്യൽ മീഡിയകളിൽ ബഷീർ നിറഞ്ഞ് നിന്നിരുന്നു. എന്നാൽ രണ്ട് വിവാഹം ചെയ്തതും രണ്ട് ഭാര്യമാരുള്ളതും പറഞ്ഞ് ചില വിമർശനങ്ങളും ബഷീറിന് നേരെ ഉയർന്നിരുന്നു.

ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയാണ്. പ്രണയ വിവാഹമായിരുന്നു ബഷീറിന് മികച്ച പിന്തുണയാണ് സുഹാന നൽകുന്നത്. സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും വീഡിയോ കളിലൂടെയും സുഹാന സജീവമാണ്. ഒരു യുട്യൂബ് ബ്ലോഗർകൂടിയാണ് സുഹാന സുഹാനയുടെ പോസ്റ്റുകൾ അതി വേഗം വൈറൽ ആകാറുണ്ട്. കഴിഞ്ഞ ദിവസം ബഷീർ ബഷി പങ്കുവെച്ച പുതിയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

ആരാധകരുടെ ചോദ്യങ്ങൾക്കെല്ലാം മറുപടിയുമായിട്ടാണ് താരം എത്തിയത്. ഭാര്യമാരാടൊപ്പമാണ് താരം മറുപടി നൽകിയത്. ഏത് ഭാര്യയോടാണ് കൂടുതൽ ഇഷ്ടം എന്ന് ആരാധകർ ചോദിച്ചപ്പോൾ നടൻ നൽകിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു. തനിക്ക് അങ്ങനെ ഒന്നും ഇല്ലെന്നും രണ്ട് പേരും തനിക്ക് ഒരേപോലെയാണെന്നും ബഷീർ പറയുന്നു. ഒരാൾക്ക് കൂടുതൽ പ്രയോരിറ്റി ഒന്നും താൻ നൽകാറില്ല. മാത്രവും അല്ല മഷൂറക്ക് അവളുടെതോയ സ്വഭാവവും സുഹാന അവളുടേതായ ഇഷ്ടങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ആളുകൾ ആണ്.

പലരും പല ചോദ്യങ്ങളും ചോദിക്കാറുണ്ട്. മഷൂറയോടാണല്ലോ കൂടുതൽ സ്നേഹം സുഹാനയെ വീഡിയോകളിൽ നോക്കാറില്ല എന്നൊക്കെ ചോദിക്കാറുണ്ട്. അവരൊക്കെ കുടുംബത്തിൽ കലഹം ഉണ്ടാക്കാൻ ആണ് ശ്രമിക്കുന്നത്. എന്നാൽ തന്റെ കുടുംബത്തിൽ അങ്ങനെയൊരു കലഹത്തിന്റെ ആവശ്യം ഇല്ലെന്നും ബഷീർ ബഷി പറഞ്ഞു.

Advertisement