സിഐഡി മൂസയും കൊച്ചിരാജാവുമടക്കം മൂന്ന് ചിത്രങ്ങൾ, പക്ഷേ ഇപ്പോൾ ദിലീപിനടുത്ത് പോലും പോകാൻ കഴിയുന്നില്ലെന്ന് ജോണി ആന്റണി

143

സിഐഡി മൂസ, കൊച്ചിരാജാവ്, തുറുപ്പുഗുലാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച സംവിധായകനാണ് ജോണി ആന്റണി. മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ കൈയിലെടുക്കാൻ ജോണി ആന്റണി ചിത്രങ്ങൾക്ക് പ്രത്യേക കഴിവ് തന്നെയുണ്ട്.

ദിലീപിനൊപ്പം ചേർന്നപ്പോൾ പിറന്ന സിഐഡി മൂസ, കൊച്ചിരാജാവ്, ഇൻസ്‌പെക്ടർ ഗരുഡ് തുടങ്ങിയവ ഉദാഹരണങ്ങൾ. സിഐഡി മൂസയുടെ വമ്പൻ വിജയം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകരിൽ നിന്ന് ഇപ്പോഴും ആവശ്യം ഉയരാരുണ്ടെന്ന് ജോണി ആന്റണി പറയുന്നു.

Advertisements

ദിലീപുമൊത്ത് ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിലും പുതിയ ഒരു ചിത്രവുമായി ദിലീപിന്റെ അടുത്തേക്ക് തനിക്ക് ചെല്ലാൻ കഴിയുന്നില്ലെന്ന് ജോണി ആന്റണി പറയുന്നു. ഇപ്പോഴും സി.ഐ.ഡി മൂസ രണ്ടാമത്തെ ഭാഗം എടുക്കാം എന്ന് ദിലീപ് പറയാറുണ്ട്.

അതുകൊണ്ട് പുതിയൊരു സിനിമയും കൊണ്ട് ദിലീപിന്റെ അടുത്ത് പോകാൻ പറ്റുന്നില്ലെന്നായിരുന്നു ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ജോണി ആന്റണി വ്യക്തമാക്കിയത്.

ജോണി ആന്റണിയുടെ വാക്കുകൾ’ദിലീപും ഞാനും സിനിമയിലെത്തുന്നത് സമകാലീനരായാണ്. ദിലീപ് വിഷ്ണു ലോകത്തിൽ കമൽ സാറിന്റെ അസിസ്റ്റന്റായി വന്നു. ഞാൻ ചാഞ്ചാട്ടത്തിലൂടെയും. അന്നൊന്നും ദിലീപ് നടനാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. പിന്നീട് ദിലീപ് നായകനായ പടങ്ങളിൽ ഞാൻ അസിസ്റ്റന്റും അസോസിയേറ്റുമൊക്കെയായി വർക്കു ചെയ്തു.

നീ പടം ചെയ്യുന്നില്ലേ എന്ന് ചോദിച്ച് എനിക്ക് ഡേറ്റു തന്നയാളാണ് ദിലീപ്.തിരക്കഥയടക്കമുള്ള കാര്യങ്ങൾ റെഡിയായപ്പോൾ നിർമാണവും ദിലീപ് ഏറ്റെടുത്തു. അങ്ങനെയാണ് സിഐഡി മൂസ സംഭവിച്ചത്. അതിനുള്ള നന്ദിയും സ്‌നേഹവും കടപ്പാടും എന്നും ദിലീപിനോടുണ്ട്.

ഇപ്പോഴും സിഐഡി മൂസ രണ്ടാമത്തെ ഭാഗം എടുക്കാം എന്ന് ദിലീപ് പറയാറുണ്ട്. അതുകൊണ്ട് പുതിയൊരു സിനിമയും കൊണ്ട് ദിലീപിന്റെ അടുത്ത് പോകാൻ പറ്റുന്നില്ല’.

Advertisement