മാമാങ്കത്തിൽ തനിക്ക് പകരം അനു സിത്താര എത്തിയതിനെ പറ്റി വെളിപ്പെടുത്തലുമായി മാളവിക മേനോൻ

234

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിൽ അനുസിത്താരയ്ക്ക് പകരം അഭിനയിക്കേണ്ടിയിരുന്നത് മാളവിക മേനോൻ. 916 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മാളവിക ഇപ്പോൾ അത്തരത്തിലൊരു കാര്യത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്.

സോഷ്യൽ മീഡിയയിൽ സജീവമായ മാളവിക മേനോൻ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. മാമാങ്കത്തിലെ അവസരം നഷ്ടമായതിനെക്കുറിച്ച് വ്യക്തമാക്കിയായിരുന്നു താരം ഇത്തവണ എത്തിയത്. എം പത്മകുമാർ സംവിധാനം ചെയ്ത മാമാങ്കത്തിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നുവെന്നും തിരക്ക് കാരണം അത് നഷ്ടമാവുകയായിരുന്നുവെന്നും താരം പറയുന്നു.

Advertisements

റീഷൂട്ടിനിടെയാണ് ചിത്രം നഷ്ടമായത്. പൊറിഞ്ചുമറിയത്തിന്റെ ചിത്രീകരണമുള്ളതിനാൽ ഡേറ്റ് പ്രശ്‌നമാവുകയായിരുന്നു. പൊറിഞ്ചു മറിയം ജോസ് പോലുള്ള ഒരു ഹിറ്റ് സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എന്നാൽ മാമാങ്കം നഷ്ടമായതും അതേ സമയത്തായിരുന്നു. പ്രതീക്ഷയാണ് തന്നെ നയിക്കുന്നത്. നിങ്ങളുടെ പ്രാർത്ഥനകളിലൂടെയും തനിക്ക് നല്ലത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇതായിരുന്നു മാളവികയുടെ കുറിപ്പ്.

Advertisement