തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്കും ഏറെ സുപരിചിതയായ ബോളിവുഡ് താര സുന്ദരിയാണ് റെജീന കാസന്ദ്ര. കണ്ട നാൾ മുതൽ എന്ന തമിഴ് ചിത്രത്തിലൂടെ 2005ൽ ആണ് താരം അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 2010ൽ പുറത്തിറങ്ങിയ സൂര്യകാന്തി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറ്റം കുറിച്ച റെജീന ശിവ മനസുലോ ശ്രുതി എന്ന ചിത്രത്തിലൂടെ 2012 ൽ ആണ് തെലുങ്ക് സിനിമയിൽ താരം അഭിനയം ആരംഭിക്കുന്നത്.
തെലുങ്കിൽ എത്തിയ ആദ്യ സിനിമയ്ക്ക് തന്നെ മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള സൈമാ അവാർഡ് താരം നേടുകയും ചെയ്തു. അതേ സമയം അഭിനയ മികവു കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരം ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
അതേ സമയം പൊതുവേ പൊതുസ്ഥലത്ത് ദ്വയാർത്ഥ തമാശകൾ പറയാത്ത സെലിബ്രിറ്റികൾക്ക് ഇടയിൽ റെജീന കസാന്ദ്ര വ്യത്യസ്തയാണ്. പലപ്പോഴും ദ്വയാർത്ഥമുള്ള തമാശകൾ പറഞ്ഞിട്ടുള്ള താരം പുതിയതായി നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് ഇപ്പോൾ വൈറലാകുന്നത്.
മലയാളിയായ തെന്നിന്ത്യൻ നടി നിവേദ തോമസിനൊപ്പം റെജീന തന്റെ പുതിയ ചിത്രമായ സാക്കിനി ഡാകിനിയുടെ പ്രചരണം നടത്തുമ്പോഴാണ് പുതിയ ദ്വയാർത്ഥ പ്രയോഗം നടത്തിയിരിക്കുന്നത്. പ്രൊമോഷൻ പരിപാടിക്കിടെ പുരുഷന്മാരെ മാഗി നൂഡിൽസുമായി താരതമ്യപ്പെടുത്തി ആയിരുന്നു താരം തമാശ പറഞ്ഞത്.
മാഗിയും പുരുഷനും ഒരുപോലെ ആണ്. രണ്ട് മിനിറ്റ് കൊണ്ട് കാര്യം കഴിയും എന്നാണ് താരം പറഞ്ഞത്. താരത്തിന്റെ അതേ സമയം താരത്തിന്റെ വാക്കുകൾ വലിയ വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. എവരു, സുബ്രഹ്‌മണ്യം ഫോർ സെയിൽ, ഷൂർവീർ, നെഞ്ചം മരപ്പില്ലൈ തുടങ്ങിയവയാണ് താരം അഭിനയിച്ചിട്ടുള്ള ശ്രദ്ധേയമായ ചില ചിത്രങ്ങൾ.
അതേസമയം ഇൻഡസ്ട്രിയിലെ മുൻ നിര നായികയാകുന്നത് സ്വപ്നം കണ്ട റെജീന കരിയർ നിലനിർത്താൻ ഒട്ടേറെ നെഗറ്റീവ് റോളുകൾ ചെയ്യാൻ തയാറായിരുന്നു. ചൂടൻ രംഗങ്ങളിലും റെജീന പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നവീൻ ചന്ദ്രയ്‌ക്കൊപ്പം ലിപ് ലോക്ക് രംഗങ്ങളിലും ബെ ഡ് റൂം രംഗങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.