ആൺ പെൺ വ്യത്യാസമില്ലാത്ത യൂണിഫോമിലെ തുല്യതയുമായി വളയൻചിറങ്ങര സ്‌കൂൾ: അഭിനന്ദനവുമായി മഞ്ജു വാര്യർ

108

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം നടപ്പിലാക്കിയ സ്‌കൂളിന് അഭിനന്ദന പ്രവാഹം.എറണാകുളത്തെ വളയൻചിറങ്ങര എൽപി സ്‌കൂളാണ് മാതൃകാ പരമായ ഈ രീതി നടപ്പിലാക്കിയത്. ഇപ്പോഴിതാ സ്‌കൂളിന് കൈയ്യടിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യർ.

ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികൾക്കും ത്രീ ഫോർത്ത് ആക്കിയ തീരുമാനം അഭിനന്ദാർഹമാണെന്ന് മഞ്ജു വാര്യർ വവ്യക്തമാക്കി. മനോരമ ഓൺലൈനോട് മഞ്ജു വാര്യർ ഇക്കാരം പറഞ്ഞത്. മുട്ടിനു താഴെവരെയോ കാൽപാദം വരെയോ എത്തുന്ന പാവാടയുമായി ഒരു കുട്ടിക്ക് ഓടാനാകുമോ എന്നാണ് നടി ചോദിക്കുന്നത്. പാവാട ഇട്ടുകൊണ്ട് സ്‌പോർട്‌സിൽ പങ്കെടുക്കാനും ബസിനു പിന്നാലെ ഓടാനും പെൺകുട്ടികൾക്ക് മടിയാണെന്ന് മഞ്ജു പറയുന്നു.

Advertisements

ത്രീ ഫോർത്ത് ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയം കേരളത്തിലും സജീവമാകുന്നത് സന്തോഷകരമായ കാര്യമാണെന്നും ആൺ, പെൺ വ്യത്യാസമില്ലാത്ത കാലത്തിലേക്കുള്ള യാത്രയിലാണ് ഓരോരുത്തരുമെന്നും നടി വ്യക്തമാക്കുന്നു.

Also Read
നെഞ്ചോട് ചേർത്ത് മകളെ താലോലിച്ച് ഭാമ, താരത്തിന്റേയും കുഞ്ഞിന്റേയും വീഡിയോ ഏറ്റെടുത്ത് ആരാധകർ

സ്‌കൂൾ പിടിഐയുടെയും രക്ഷിതാക്കളുടെയും യുക്തിപൂർവ്വവും അവസരോചിതമായ ഇടപെടൽ മൂലമാണ് പെൺകുട്ടികളുടെ ചലനങ്ങൾക്ക് തടസ്സം നിൽക്കുന്ന യൂണിഫോം രീതി ഈ സ്‌കൂളിൽ വേണ്ടെന്ന തീരുമാനം ഈ സ്‌കൂൾ എടുക്കുന്നത്. പെൺകുട്ടികൾക്ക് അസൗകര്യപ്രദമായ യൂണിഫോം രീതികൾ കായികയിനങ്ങളിൽ നിന്ന് ചിലരെയെങ്കിലും പിന്നോട്ടു വലിച്ചിരുന്നു.

പാവാട പാറുമെന്ന പേടികൊണ്ട് കഴിവുള്ള ഒരു കുട്ടി പോലും അവരുടെ കഴിവ് പ്രദർശിപ്പിക്കാനാവാതെ തഴയപ്പെടരുത് എന്ന ഒരൊറ്റ കാരണമാണ് സ്‌കൂളിനെയൊന്നാകെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. 2019 വരെ പാവാടയായിരുന്നു പെൺകുട്ടികളുടെ വേഷം.

എന്നാൽ ഇതേ വർഷത്തെ കായികമത്സരവും പെൺകുട്ടികൾ നേരിട്ട ചില ബുദ്ധിമുട്ടുകളുമാണ് ഈ ചരിത്രപരമായ തീരുമാനമെടുക്കാൻ സ്‌കൂളിനെ പ്രേരിപ്പിച്ചത്. ഇപ്പോൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ത്രീഫോർത്തും ഷർട്ടുമാണ് ഇവിടെ വേഷം.

Also Read
സന്തോഷം വന്നാലും സങ്കടം വന്നാലും ആദ്യം വിളിക്കാൻ തോന്നുന്ന എന്റെ ജീവിതത്തിലെ ചുരുക്കം ചിലരിൽ ഒരാൾ: അശ്വതി ശ്രീകാന്തിന്റെ പോസ്റ്റ് വൈറൽ

Advertisement