മലർവാടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് അജു വർഗീസ് എന്ന താരോദയം ജനിക്കുന്നത്. പിന്നീട് തുടരെ തുടരെ ഹാസ്യ വേഷങ്ങൾ ലഭിച്ചു തുടങ്ങിയ അജു വർഗീസ് മലയാള സിനിമയിലെ അവിഭാജ്യഘടകമായി മാറുകയായിരുന്നു.
ചെറിയ വേഷങ്ങളിലൂടെ എത്തി ഇപ്പോൾ മലയാളത്തിലെ യുവ നിരയിലെ ഏറ്റവു ശ്രദ്ദേയനായ നടനാണ് അജു വർഗീസ്. ഹാസ്യ നടനായി രംഗത്തെത്തിയ ഈ യുവതാരം ഇല്ലാത്ത സിനിമകൽ കുറവാണെന്ന് തന്നെ പറയാം. നായകനായും തിളങ്ങുന്ന അജു സിനിമാ നിർമ്മാണ രംഗത്തും തിളങ്ങുകയാണ്.
അജുവിനെ പോലെതന്നെ അജുവിന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. ഇടയ്ക്കൊക്കെ കുടുംബത്തിന്റെ ചിത്രങ്ങളും അജു വർഗ്ഗീസ് പുറത്തുവിടാറുണ്ട്. 2014 ഫെബ്രുവരി 24 ന് കടവന്ത്ര എളംകുളം പള്ളിയിൽ വെച്ചായിരുന്നു അജു വർഗീസിന്റെയും അഗസ്റ്റീനയുടെയും വിവാഹം നടന്നത്.
പരിചയപ്പെട്ട് ഇഷ്ടത്തിലായത് ആണെങ്കിലും ഇത് പ്രണയവിവാഹമല്ലെന്നും വീട്ടുകാർ തമ്മിൽ ആലോചിച്ച് ഉറപ്പിച്ചതാണെന്നും നേരത്തെ അജു വർഗിസ് തുറന്ന് പറഞ്ഞിരുന്നു. ഇരട്ടകളായ നാല് മക്കളാണ് അജുവിന് ഉള്ളത്. രണ്ട് വർഷത്തെ ഇടവേളകളിലാണ് നാല് കുഞ്ഞുങ്ങളെക്കിട്ടിയത്.
അതേ സമയം കുഞ്ഞുങ്ങളുടെ എല്ലാ കാര്യങ്ങളും തനിയെ ആണ് ചെയ്യുന്നതെന്ന് തുറന്നു പറയുകയാണ് അജു വർഗീസിന്റെ ഭാര്യ അഗസ്റ്റീന. എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത്, ഒരാളെ ഏർപ്പാടാക്കിയാലോ എന്നൊക്കെ അജു ചോദിക്കാറുണ്ട്. അമ്മമാരു തന്നെ മക്കളെ വളർത്തിയാലേ ശരിയാകൂ. സ്‌നേഹവും പരിചരണവും ഏറെ നൽകേണ്ട പ്രായമാണല്ലോ.
ഒറ്റയ്ക്കിതൊക്കെ ചെയ്യാൻ പറ്റുമോ എന്നു ചിന്തിച്ചിട്ടുണ്ട്. അതു സാധിക്കുന്നുണ്ട് എന്നതാണു സത്യം. കുഞ്ഞുങ്ങളുടെ വളർച്ച അടുത്തറിഞ്ഞുള്ള യാത്ര ഏറെ മനോഹരമാണ്. ഇവാനും ജുവാനയും കാക്കനാട് വിദ്യോദയ സ്‌കൂളിൽ വിദ്യാർഥികളാണ്. സിനിമയിലേതിനേക്കാൾ കൂടെ കളിക്കുന്ന അപ്പനെയാണ് മക്കൾക്കു കൂടുതലിഷ്ടം.
കുഞ്ഞുങ്ങളെ കാണുന്നതു തന്നെ എനിക്കു സന്തോഷമാണ്. അവരെ വെറുതെ നോക്കിയിരുന്നാൽ മതി, സ്‌ട്രെ സ്സ് താനേ പൊയ്‌ക്കൊള്ളും, മക്കൾ വലുതാകുമ്പോൾ അമ്മ നൽകിയ സ്‌നേഹമൊക്കെ തിരികെ നൽകുമോ എന്നൊക്കെ ചിലപ്പോൾ ആലോചിക്കാറുണ്ടെന്നും അഗസ്റ്റീന പറയുന്നു.
Also Read
ജീവിതത്തിൽ വീണ്ടുമൊരു സന്തോഷം കുടി, വെളിപ്പെടുത്തലുമായി മിയ, ഞങ്ങൾ കാത്തിരുന്നത് എന്ന് ആരാധകർ