സാക്ഷ്യം എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ എത്തി മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് മഞ്ജു വാര്യർ. നർത്തകി കൂടിയായ മഞ്ജു സല്ലാപം എന്ന ചിത്രത്തിലൂടെയാണ് നായികയായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. രാധ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.
1995 ൽ പുറത്ത് ഇറങ്ങിയ സല്ലാപം ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ദിലീപ് ആയിരുന്നു മഞ്ജുവിന്റെ നായകനായി എത്തിയത്. ഒറ്റ ചിത്രത്തിലൂടെ തന്നെ ഇരുവരുടേയും ജോഡികൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ചിത്രത്തിന് ശേഷവും മഞ്ജുവാര്യർ ദിലീപ് ജോഡികളെ തേടി ഹിറ്റ് ചിത്രങ്ങൾ എത്തുകയായിരുന്നു.
സിനിമയിൽ സൂപ്പർ താരങ്ങൾക്കെപ്പം സ്ഥാനം കണ്ടെത്തുകയായിരുന്നു. തരങ്ങളുടെ ഇടയിൽ പോലും മഞ്ജുവിന് ആരാധകരുണ്ട്. നൂറ് നാവാണ് നടിയെ കുറിച്ച് പറയാൻ. ആദ്യത്തെ വരവ് പോലെ തന്നെ രണ്ടാം വരവിലും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു മഞ്ജുവിന് ലഭിച്ചത്.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വെള്ളിത്തിരയിൽ എത്തിയത്. സല്ലാപത്തിലെ രാധയെ പോലെ നിരുപമയും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മഞ്ജു വാര്യരെ കുറിച്ച് ഛായാഗ്രാഹകനും സംവിധായകനുമായ വിപിൻ മോഹൻ പറഞ്ഞ വാക്കുകളാണ്.
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മഞ്ജു വാര്യരെ കുറിച്ച് വിപിൻ മോഹന്റെ തുറന്നു പറച്ചിൽ. ഏതെങ്കിലും ഒരു കാര്യം ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് തന്നെ ചെയ്ത് കാണിക്കുന്ന പ്രകൃതമായിരുന്നു മഞ്ജു വാര്യരടേത് എന്നാണ് വിപിൻ മോഹൻ പറയുന്നത്.
ഏതെങ്കിലും ഒരു കാര്യം ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് തന്നെ ചെയ്ത് കാണിക്കുന്ന പ്രകൃതമായിരുന്നു അന്നത്തേത്. വികൃതിക്കാരിയായ മഞ്ജുവിന് പ രി ക്കേൽക്കാറും ഉണ്ടായിരുന്നുവെന്നും അദ്ദഹം പറയുന്നു. കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിലേക്ക് ചൂണ്ടുവിരൽ ഇട്ടതോടെ സാരമായ പരിക്കേറ്റിരുന്നു എന്നും അദ്ദേഹം പറയുന്നു.
Also Read
അഭിനയ മികവിന്റെ വിസ്മയം വിടവാങ്ങി, നെടുമുടി വേണു അന്തരിച്ചു, സങ്കടക്കടലിൽ മലയാള സിനിമാ ലോകം
വികൃതിയെ കുറിച്ച് മഞ്ജുവും തുറന്ന് സമ്മതിച്ചിരുന്നു. അനുസരണയുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാറുള്ളതെങ്കിലും ജീവിതത്തിൽ അത്യാവശ്യം വികൃതിയൊക്കെ തനിക്കുണ്ടായിരുന്നുവെന്ന് താരം തന്നെ സമ്മതിച്ചിരുന്നു. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സംവിധായകന്മാരായ കമലും സത്യൻ അന്തിക്കാടും മഞ്ജുവിന്റെ വൃകൃതിയെ കുറിച്ച് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.
തുടക്കത്തിൽ വായനാശീലം ഒട്ടും മഞ്ജുവിന് ഇല്ലായിരുന്നുവെന്നും എന്നാൽ ഇതിനെ കുറിച്ച് ലോഹിതദാസിനോട് ഒരിക്കൽ കള്ളം പറഞ്ഞുവെന്നും സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു. മഞ്ജുവിയുടെ ചിത്രമായ ആമിയുടെ പ്രമേഷന്റ ഭാഗമായി കൈരളി ടിവി എത്തിയപ്പോഴാണ് സത്യൻ അന്തിക്കാട് ഇക്കാര്യം പറഞ്ഞത്. ലോഹിസാറിന്റെ ആത്മാവ് തന്നോട് ക്ഷമിക്കട്ടെ എന്നായിരുന്നു മഞ്ജു അന്ന് പറഞ്ഞത്.