എന്താണ് നിനക്ക് കുഴപ്പം, നീയെന്താ കന്യാസ്ത്രീ ആണോ; ബോയ്ഫ്രണ്ടിന്റെ പരാതിയെ കുറിച്ച് മല്ലിക ഷെരാവത്ത്

78

ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് മല്ലികാ ഷരാവത്ത്. മല്ലികാ ഷെരാവത്ത് കേവലം ഒരു ഗ്ലാമർ നടി മാത്രമല്ല . ശക്തമായ നിലപാടുകൾ കൊണ്ടും ശ്രദ്ധേയയാണ്. തനിക്ക് സ്വന്തമായി നിലപാടുകളും അഭിപ്രായങ്ങളുമുണ്ടായതിന്റെ പേരിൽ പല പ്രോജക്ടുകളും നഷ്ടമായിട്ടുണ്ടെന്ന മല്ലികയുടെ തുറന്നുപറച്ചിൽ വലിയ വാർത്തയായിരുന്നു.

നായകന്മാർ പലപ്പോഴും തനിക്ക് പകരം അവരുടെ കാമുകിമാരെ അഭിനയിപ്പിച്ചിട്ടുണ്ട്. അങ്ങനെ 20 30 സിനിമകൾ നഷ്ടമായി ട്ടുണ്ടെന്നാണ് അവർ പറഞ്ഞത്. ഇപ്പോഴിതാ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മല്ലിക ഷെരാവത്ത്. തന്റെ ജീവിത രീതിയെ കുറിച്ചും ബോയ്ഫ്രണ്ടിന്റെ പരാതിയെ കുറിച്ചുമാണ് മല്ലിക ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.

Advertisements

താൻ വളരെ കാലമായി ഒരാളുമായി അടുപ്പത്തിലാണെന്നും അയാൾക്കൊപ്പം ഒരു നല്ല ഭാവി ജീവിതം സ്വപ്നം കാണുന്നു എന്നും അടുത്തിടെയാണ് മല്ലിക വെളിപ്പെടുത്തിയത്. താനിപ്പോൾ പ്രണയത്തിലാണ് തന്റെ കരിയറിന്റെ തുടക്കത്തിൽ തിരക്കിട്ട് ജോലി ചെയ്യുകയായിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തിൽ വളരെ സുഖപ്രദമായ ഒരിടത്താണ് സ്നേഹം അതിൽ വലിയൊരു പങ്ക് വഹിക്കുന്നു.

Also Read
ആൺ പെൺ വ്യത്യാസമില്ലാത്ത യൂണിഫോമിലെ തുല്യതയുമായി വളയൻചിറങ്ങര സ്‌കൂൾ: അഭിനന്ദനവുമായി മഞ്ജു വാര്യർ

തനിക്ക് പാർട്ടി സംസ്‌കാരം തീരെ ഇഷ്ടമല്ല. ആത്മീയതയിൽ ഊന്നിയ സമഗ്രമായ ഒരു ജീവിത രീതിയാണ് ഇഷ്ടപ്പെടുന്നത്.
തനിക്ക് നേരത്തെ ഉറങ്ങാൻ ഇഷ്ടമാണ്. തന്റെ ബോയ്ഫ്രണ്ട് പരാതി പറയാറുണ്ട്, ദൈവമേ നീയെന്താ കന്യാസ്ത്രീ ആണോ? നീയെപ്പോഴും നേരത്തെ ഉറങ്ങുന്നു, എന്താണ് നിനക്ക് കുഴപ്പം എന്നാണ് ബോയ്ഫ്രണ്ട് പറയാറുള്ളത്.

മല്ലിക ദി ലവ് ലാഫ് എന്ന ലൈവ് ഷോയ്ക്കിടെ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. 1997ൽ പൈലറ്റ് കരൺ സിംഗ് ഗില്ലിനെ വിവാഹം കഴിച്ച മല്ലിക പിന്നീട് വിവാഹമോചനം നേടിയിരുന്നു. 2003ൽ പുറത്തിറങ്ങിയ ഖ്വായിഷ് എന്ന ചിത്രത്തിലൂടെയായിരുന്നു മല്ലികയുടെ സിനിമാ അരങ്ങേറ്റം.

തുടർന്ന് ബോളിവുഡ് സിനിമകൾക്ക് പുറമേ ജാക്കിച്ചാനൊപ്പം ദ മിത്ത്, പ്യാർ കെ സൈഡ് ഇഫക്ട്സ്, കമലഹാസനൊപ്പം ദശാവതാരം, ഗുരു, ഡേർട്ടി പൊളിറ്റിക്സ് എന്നിങ്ങനെ മുപ്പതിലേറെ സിനിമകളിൽ മല്ലിക വേഷമിട്ടിരുന്നു.

Also Read
സന്തോഷം വന്നാലും സങ്കടം വന്നാലും ആദ്യം വിളിക്കാൻ തോന്നുന്ന എന്റെ ജീവിതത്തിലെ ചുരുക്കം ചിലരിൽ ഒരാൾ: അശ്വതി ശ്രീകാന്തിന്റെ പോസ്റ്റ് വൈറൽ

Advertisement