ഐഡിയ സ്റ്റാർസിംഗർ എന്ന മ്യൂസിക് റിയാലിറ്റിഷോയുടെ അവതാരകയായി എത്തിയതോടെ മലയാളകളുടെ പ്രിയങ്കരിയായി മാറിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. പിന്നീട് മിനി സ്‌ക്രീനിൽ അവതാരക സങ്കൽപ്പങ്കൽപ്പങ്ങളെ തന്നെ മാറ്റി മറിച്ചു രഞ്ജിനി.
ഇംഗ്ലീഷും മലയാളവും ചേർത്തുള്ള അവതരണത്തിന് ഏറെ വിമർശനവും രഞ്ജിവി നേടിയിരുന്നു. അവതാരക എന്നതിന് പുറകേ സിനിമയിലും ഒരുകൈ നോക്കിയിരുന്നു രഞ്ജിനി. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി ഏറെ ആരാധകരുള്ള രഞ്ജിനി ഹരിദാസ് വയസ്സി 37 കഴിഞ്ഞിട്ടും വിവാഹം കഴിച്ചിട്ടില്ല.
അതേ സമയം തനിക്ക് മുൻപ് ഒരു പ്രണയം ഉണ്ടായിരുന്നെന്ന് രഞ്ജിനി തന്നെ തുറന്നു പറഞ്ഞിരുന്നു. നേരത്തെ രഞ്ജിനിയുടേത് എന്ന പേരിൽ പ്രചരിച്ച വ്യാജ വീഡിയോ ക്ലിപ്പിനെക്കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു.
ഡയറക്ടറും രഞ്ജിനിയും എന്ന ടൈറ്റിലോട് കൂടി വന്ന വീഡിയോ ഒരുപാട് വർഷം പഴക്കമുള്ളതാണ്. തന്നോട് ഇങ്ങനെ ഒരു കാര്യം പ്രചരിക്കുന്ന വിവരം ഫ്രണ്ട്‌സാണ് വിളിച്ച് പറഞ്ഞതെന്നും അപ്പോൾ ഞെട്ടി പോയെന്നും രഞ്ജിനി പറയുന്നു.
അങ്ങനെ ഒരു ഡയറക്ടറിന്റെ മുന്നിൽ താൻ തുണി ഉരിഞ്ഞിട്ടില്ല. ഗൂഗിളിൽ ഈ ദൃശങ്ങൾ നോക്കാൻ തിരഞ്ഞിരുന്നു. വേറെ ഏതോ സ്ത്രീയാണെന്ന് കാണുമ്പോ തന്നെ മനസിലാക്കാൻ ഏത് പൊട്ടനും കഴിയുമെന്നും ദൈവം അത്രക്ക് നന്നായി ഉണ്ടാക്കിയെടുത്ത ഒരു സ്ത്രീയാണെന്നും രഞ്ജിനി പറയുന്നു.
ബ്ലാക്ക് ഗൗൺ ഇട്ട ആ സ്ത്രീ ഒരു അറബി പെണ്ണാണ് എന്നാണ് തന്റെ തോന്നലെന്നും രഞ്ജിനി പറയുന്നു.
തന്റെ പേരിൽ പ്രചരിക്കുന്ന ഈ എംഎംഎസിന്റെ കാര്യം അമ്മയോട് പറഞ്ഞെന്നും പിന്നീട് അത് അമ്മയെ കാണിച്ചപ്പോൾ അയ്യേ ഇത് നിയൊന്നുമല്ല എന്നാണ് തന്നോട് പറഞ്ഞതെന്നും രഞ്ജിനി വ്യക്തമാക്കുന്നു.
സൈബർ സെല്ലിന് ഈ കാര്യങ്ങളിൽ പരാതി നൽകിയിരുന്നു. എന്നാൽ ആ ക്ലിപ്പ് ഒരു രസമല്ലേ അത് അവിടെ കിടക്കട്ടെ തനിക്ക് തന്റെ അമ്മയേയും അനിയനെയും ബോധിപ്പിക്കേണ്ട കാര്യമേയുള്ളൂവെന്നും രഞ്ജിനി വ്യക്തമാക്കുന്നു.