സംപ്രേഷണം തുടങ്ങി കുറച്ച് നാളുകൾക്കകം തന്നെ മിനിസ്‌ക്രീൻ പ്രേക്ഷകർ ഏറ്റെടുത്ത ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലാണ് പാടാത്ത പൈങ്കിളി. ഇതതിനോടകം തന്നെ ഈ സീരിയലിലെ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി കഴിഞ്ഞു.
സൂരജ്, മനീഷ എന്നിവർ ആണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് സീരിയൽ പറയുന്നത്. സീരിയലിലെ നായികയെ ഉപദ്രവിക്കുന്ന മൂന്നു വില്ലത്തിമാരിൽ ഒരാൾ ആയ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഞ്ജിത എന്ന ആർട്ടിസ്റ്റ് ഇതിനോടകം തന്നെ കയ്യടി നേടി കഴിഞ്ഞു.
എന്നാൽ താരത്തിന്റെ കൂടുതൽ വിശേഷങ്ങൾ ആണ് ഇപ്പോൾ പ്രേക്ഷകർക്ക് അമ്പരപ്പ് ഉണ്ടാക്കിയത്. പാടാത്ത പൈങ്കിളി സീരിയലിന്റെ സംവിധായകൻ ആയ സുധീഷ് ശങ്കറിന്റെ ഭാര്യ ആണ് അഞ്ജിത.
പ്രശസ്ത സിനിമ സീരിയൽ സംവിധായകനാണ് സുധീഷ് ശങ്കർ. ഓമന തിങ്കൾ പക്ഷി, എന്റെ മാനസ പുത്രി പരസ്പരം. പ്രണയം തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സീരിയലിലും ദിലീപിന്റെ വില്ലാളി വീരന്റെയും സംവിധയകാൻ ആണ് സുധീഷ് ശങ്കർ.
പ്രണയിച്ചു വിവാഹം കഴിച്ചവരാണ് സുധീഷ്. അഞ്ചു വർഷം മുൻപ് സീരിയലിൽ നായിക ആയി നിറഞ്ഞു നിന്ന താരം അയിരുന്നു അഞ്ജിത. രണ്ടായിരം കാല ഘട്ടത്തിൽ നിരവധി സീരിയലിൽ അഭിനയിച്ചുട്ടുണ്ട്.
സുധീഷിന് ഒപ്പം ജോലി ചെയ്താണ് ഇറിവരും പ്രണയത്തിൽ ആയത്. പിനീട് വീട്ടുകാരുടെ അനുഗ്രത്തോടെ ഇവർ വിവാഹം കഴിച്ചു.വിവാഹ ശേഷം കുടുബ ജീവിതം നയിച്ചിരുന്ന അഞ്ജിത പിന്നീട് സുധീഷിന്റെ തെന്നെ സീരിയലിൽ അഭിനയിച്ചിട്ടുണ്ട്.
അതേ സമയം അധികമാർക്കും അറിയാത്ത മറ്റൊരു രഹസ്യം കൂടിയുണ്ട്. അന്തരിച്ച നടി ശ്രീവിദ്യക്ക് സ്വന്തം മക്കളെപ്പോലെയാണ് അഞ്ജിതയും സുധീഷും. സീരയലുകളിൽ ശ്രീവിദ്യ അഭിനയിച്ച് തുടങ്ങിയത് സുധീഷ് ശങ്കരിന്റെ സീരിയലുകളിൽ കൂടി ആയിരുന്നു. ദുർഗ്ഗ എന്ന ടൈറ്റിൽ റോളിൽ അഞ്ജിത എത്തിയ സീരിയലാണ് ശ്രീവിദ്യ ആദ്യമഭിനയിച്ച പരമ്പര.
അതുകൊണ്ടു തന്നെ ഈ കുടുംബത്തോട് ശ്രീവിദ്യക്ക് ഏറെ അടുപ്പവുമുണ്ട്. ശ്രീവിദ്യയുടെ സ്മരണാർത്ഥം തുടക്കം കുറിച്ച ശ്രീവിദ്യ കലാനികേതൻ കൾച്ചറൽ സൊസൈറ്റിയുടെ ഫൗണ്ടർ ചെയർ പേഴ്‌സൺകൂടിയാണ് അഞ്ജിത. അവിടുത്തെ കാര്യങ്ങളിൽ എല്ലാം സജീവമായി ഇടപെടുന്നതും അഞ്ജിതയാണ്.
രണ്ട് മക്കളാണ് അഞ്ജിതയ്ക്കും സുധീഷിനും ഉള്ളത്. ഗോപികാ ശങ്കർ, കൃഷ്ണ ശങ്കർ എന്നിവരാണ് മക്കാൾ. ഗോപികയും ബാലതാരമായി തിളങ്ങിയിട്ടുണ്ട്.