സൂപ്പർ സംവിധായകൻ ജീത്തു ജോസഫ് മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബംബർഹിറ്റ് സിനിമയായിരുന്നു ദൃശ്യം. 2013 ഡിസംബറിൽ ക്രിസ്മസ് റിലീസായിട്ടാണ് ദൃശ്യം എത്തിയത്.
മോഹൻലാലിന് പുറകേ മീന, കലാഭവൻ ഷാജോൺ, ആശ ശരത്, സിദ്ദിഖ് തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ബോക്‌സ് ഓഫീസിൽ നിന്നും 50 കോടിയോളം രൂപ കളക്റ്റ് ചെയ്യാനും ചിത്രത്തിനു സാധിച്ചിരുന്നു. മലയാളത്തിൽ ആദ്യമായി 50 കോടി ക്ലബ്ബിലെത്തിയ സിനിമയായിരുന്നു ദൃശ്യം.
ഇപ്പോഴിതാ ഏഴു വർഷങ്ങൾക്കു ശേഷം ഈ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്.
ലോക്ഡൗൺ മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് കഴിഞ്ഞ 21 ന് ദൃശ്യം 2 ന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു.
ഏറെ പ്രതീക്ഷയോടെയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുന്നത്.
ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന പ്രഖ്യാപനമുണ്ടായത് മോഹൻലാലിന്റെ പിറന്നാൾ ദിവസമാണ്. ആന്റണി പെരുമ്പാവൂരാണ് ആശിർവാദ് സിനിമയ്ക്കു വേണ്ടി ചിത്രം നിർമ്മിക്കുന്നത്. ദൃശം2 ന്റെ ഷൂട്ടിംഗ് തുടങ്ങിയെന്ന വാർത്ത പ്രേക്ഷകർ ആകാംക്ഷയോടെയാണ് ഏറ്റെടുത്തത്.
സിനിയുടെ ലൊക്കേഷനിൽ നിന്നുമുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
ഇപ്പോഴിതാ ലഞ്ച് ബ്രേക്ക് ആറ്റ് ജോർജ്ജ് കുട്ടീസ് ഹൗസ് എന്ന അടിക്കുറിപ്പോടെ ജിത്തു ജോസഫ് പങ്കുവെച്ച ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയാണ്.
മോഹൻലാലിനും ജീത്തുവിനുമൊപ്പം മീനയും അൻസിബയും എസ്തറുമാണ് ചിത്രങ്ങളിലുള്ളത്. നാലു പേരും ചേർന്ന് ലൂഡോ കളിക്കുന്ന ചിത്രമാണ് ജീത്തു പങ്കുവച്ചത്. ജീത്തു ജോസഫ് ഒളിഞ്ഞു നോക്കുന്നതും ചിത്രത്തിൽ കാണാം.
നിരവധി ആളുകളാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. പോലീസുകാരെ എല്ലാവരെയും തീർക്കാനുള്ള ഫാമിലി പ്ലാനിങ്ങ് എന്നും ഒളിഞ്ഞു നോട്ടത്തിനാണ് ഒരു പയ്യനെ കുടുംബം ഇല്ലാതാക്കിയതാണെന്ന് ഓർമ്മ വേണം ജീത്തുസാറേ.
അവരെ നോക്കിനിൽക്കല്ലേ തുടങ്ങിയ കമന്റുകളുമെത്തുന്നുണ്ട് .ജോർജ്ജുകുട്ടിയായ മോഹൻലാൽ താടി വളർത്തിയതും രണ്ടാം ഭാഗത്തെ ചിത്രങ്ങളിൽ ശ്രദ്ധനേടുന്നുണ്ട്. സെപ്റ്റംബർ 25 വെള്ളിയാഴ്ചയാണ് മോഹൻലാൽ ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തിയത്.
ദൃശ്യം 2 പ്രഖ്യാപനവേള മുതൽ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കൊച്ചിയിൽ ആദ്യ പത്ത് ദിവസം ഇൻഡോർ രംഗങ്ങൾ ചിത്രീകരിച്ച ശേഷമാണ് ഇപ്പോൾ ലൊക്കേഷൻ തൊടുപുഴയിലേക്ക് ഷിഫ്റ്റ് ചെയ്തത്. ഷൂട്ടിംഗ് തീരുന്നതു വരെ മുഴുവൻ അംഗങ്ങളെയും ഒരു ഹോട്ടലിൽ താമസിപ്പിക്കുമെന്ന് നിർമ്മാതാവായ ആന്റണി പെരുമ്പാവൂരും സംവിധായകൻ ജീത്തു ജോസഫും നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.