പ്രളയ ദുരിതാശ്വാസ ക്യാമ്പിലെത്തിയ സാധനങ്ങൾ നേതാക്കൻമാർ വീട്ടിൽ കൊണ്ടു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്, കമ്മ്യൂണിസം എന്താണെന്ന് കമ്യൂണിസ്റ്റുകാർക്ക് പോലും അറിയില്ല: സാധിക വേണുഗോപാൽ

327

ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും നിറഞ്ഞു നിൽക്കുന്ന സാധിക വേണുഗോപാൽ മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെയും സിനിമാ ആരാധകരുടേയും ഇഷ്ട താരങ്ങളിൽ ഒരാളാണ്. നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ടിട്ടുള്ള സ്വാസികയ്ക്ക് ആരാധകരും ഏറെയാണ്.

ഓർക്കൂട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് താരം സിനിമാ അഭിനയ രംഗത്ത് എത്തിയത്. പിന്നീട് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ട താരം കൂടുതലും തിളങ്ങിയത് മിനിസ്‌ക്രീനിൽ ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സാധിക തന്റെ എല്ലാ വിശേഷങ്ങളും തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.

Advertisements

സിനിമയിലും സീരിയലുകളിലും ചെറുതും വലുതുമായ വേഷങ്ങളിൽ എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരം മോഡൽ രംഗത്തും അവതാരിക എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് അത്ര പരിചിത അല്ലാതിരുന്ന സാധിക പട്ടുസാരി എന്ന ഒറ്റ പരമ്പര കൊണ്ട് പ്രേക്ഷക രുടെ ഹൃദയം കീഴടക്കുകയായിരുന്നു.

Also Read
ഇപ്പോൾ ഞാൻ സിംഗിൾ മോം ആണ്, ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിയ്ക്കുന്നു എന്ന് അനുശ്രീ, ഇങ്ങനെ വെറുപ്പിക്കണോ എന്ന് ആരാധകർ

ഓർക്കുട്ട് ഒരു ഓർമക്കൂട്ട്, കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയവയാണ് സാധിക അഭിനയിച്ച ചിത്രങ്ങൾ. ഹ്രസ്വചിത്രങ്ങളിലും സജീവമാണ് നടി. സ്റ്റാർ മാജിക് എന്ന പരിപാടിയിലെ സ്ഥിരം അംഗങ്ങളിൽ ഒരാളുമാണ് താരം.

ഇപ്പോഴിതാ കമ്മ്യൂണിസം എന്താണെന്ന് കമ്യൂണിസ്റ്റുകാർക്ക് പോലും അറിയില്ലെന്ന് സാധിക വേണുഗോപാൽ പറഞ്ഞതാണ് വൈറൽ ആയി മാറുന്നത്. നാം ഇന്ന് കടന്ന് പോകുന്നത് അത്തരത്തിലോരു അവസ്ഥയിലൂടെയാണ്. കേരളത്തെ പ്രളയം ബാധിച്ച സമയങ്ങളിലാണ് താൻ ഇക്കാര്യം തിരിച്ചറിഞ്ഞത് എന്നാണ് സാധിക ഒരു ഓൺലൈൻ ചാനലിനോട് പറഞ്ഞത്.

പ്രളയം മൂലം ദുരിതം അനുഭവിക്കന്നവർക്ക് ആയി കൊണ്ട് വന്ന പല സാധനങ്ങളും ആളുകൾക്ക് എത്തിക്കാതെ സ്വന്തം വീടുകളിലേക്ക് നേതാക്കാന്മാർ കൊണ്ട് പോകുന്നത് താൻ നേരിൽ കണ്ടിട്ടുണ്ടെന്നാണ് സാധിക പറഞ്ഞിരിക്കുന്നത്. ക്യാമ്പുകളിൽ എത്തുന്ന സാധനങ്ങൾ എത്തിയിരുന്നത് മറ്റു ഗോഡൗണുകളിലേക്കും ആവശ്യമില്ലാത്ത ആളുകളിലേക്കും ആയിരുന്നു എന്നുമാണ് സാധിക പറയുന്നത്.

സ്വന്തം പാർട്ടിയോട് നേതാക്കൾ കാണിക്കുന്നത് നീതികേടാണ് എന്നും സാധിക പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങളിൽ സമൂഹ മാദ്ധ്യമങ്ങളിൽ പ്രതികരിക്കുമ്പോൾ വിമർശനങ്ങൾ നേരിടാറുണ്ട്. ആ വിമർശനങ്ങളെ കാര്യമാക്കുന്നില്ല. ഇന്ത്യക്കാരിയെന്നതിൽ താൻ അഭിമാനിക്കുന്നു. ജനശ്രദ്ധ നേടുന്നതിന് വേണ്ടി മാത്രം ചിലർ ദേശീയ വിഷയങ്ങൾ ചർച്ചയ്ക്കെടുക്കുമ്പോൾ പ്രതികരിച്ചു പോകുന്നതാണ്.

Also Read
ചായ ചോദിച്ചിട്ട് നാല് ദിവസമായി, അവസാനം കടലാസിൽ തെറി എഴുതി വെച്ചു, ആദ്യം കണ്ടത് നഴ്‌സ്; ശ്രീനിവാസനെ കുറിച്ച് ധ്യാനിന്റെ വെളിപ്പെടുത്തൽ

ഇന്ത്യ എന്നത് രാഷ്ട്രീയ പരമായി കാണേണ്ട ഒന്ന് അല്ല ദേശത്തോടുള്ള സ്നേഹമാന് വേണ്ടതെന്നും സാധിക പറയുന്നു.
അതേ സമയം സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് സാധിക, തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ ആരാധകർക്കായി പങ്കുവെച്ച് രംഗത്ത് എത്താ റുള്ള സാധിക മോശം കമന്റുകൾക്കും മറ്റും തക്കതായ മറുപടിയും നടി നൽകാറുണ്ട്.

പലപ്പോഴും നടിയുടെ വാക്കു കൾ സോഷ്യൽ ലോകത്ത് ശ്രദ്ധേയമാകാറുണ്ട്. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ആരെയും ഭയ ക്കാതെ വെട്ടിത്തുറന്ന് പറയുന്ന സ്വഭാവക്കാരിയാണ് നടി.

Advertisement