എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ദുഖങ്ങളും എല്ലാം പങ്കുവച്ചിരുന്നത് ഇവിടെ ആണ്: അകമല ധർമ്മ ശാസ്താ ക്ഷേത്രവും താനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ

65

ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ യുവനടനാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദൻ. സിനിമയിൽ നായകൻ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദൻ തിളങ്ങിയിട്ടുണ്ട്.

നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെയാണ് ഉണ്ണി മുകുന്ദൻ മലയാളികളുടെ ഇഷ്ട്ട താരമായി മാറിയത്. സൂപ്പർഹിറ്റ് മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീടൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ സിനിമ മേഖലയിലേക്ക് കടക്കുന്നത്.

Advertisements

2011ൽ റിലീസായ ബോംബേ മാർച്ച് 12 എന്ന സിനിമയിലൂടെ മലയാള സിനിമയിൽ താരം അരങ്ങേറ്റം കുറിച്ചു. തുടർന്ന് ബാങ്കോക്ക് സമ്മർ, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ഉണ്ണി മുകുന്ദൻ 2012ൽ റിലീസായ മല്ലൂസിംഗ് എന്ന സിനിമയിൽ നായകനായി.

Also Read
പ്രളയ ദുരിതാശ്വാസ ക്യാമ്പിലെത്തിയ സാധനങ്ങൾ നേതാക്കൻമാർ വീട്ടിൽ കൊണ്ടു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്, കമ്മ്യൂണിസം എന്താണെന്ന് കമ്യൂണിസ്റ്റുകാർക്ക് പോലും അറിയില്ല: സാധിക വേണുഗോപാൽ

ചിത്രം ഗംഭീര വിജയമായതോടെ താരത്തെ തേടി കൂടുതൽ അവസരങ്ങൾ എത്തുക ആയിരുന്നു. ഇപ്പോൾ മലയാള സിനിമയിലെ യുവ താരങ്ങളിൽ മുന്നിൽ നിൽക്കുന്ന താരമാണ് നടൻ ഉണ്ണി മുകുന്ദൻ. മസിൽ അളിയൻ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറിൽ ഒരു വഴിത്തിരിവായത്.

ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകൻമാരിൽ മുൻ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി. ഇപ്പോഴിതാ
തന്റെ ജീവിതത്തിൽ എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും ദുഖങ്ങളും പങ്കുവച്ച ക്ഷേത്രത്തെ കുറിച്ചുള്ള ജീവിതാനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

സിനിമ മോഹവുമായി ഗുജറാത്തിൽ നിന്ന് കേരളത്തിൽ എത്തിയ കാലം മുതൽ ഉള്ളതാണ് അകമല ധർമ്മ ശാസ്താ ക്ഷേത്രവും താനും തമ്മിലുള്ള ബന്ധമെന്നു ഉണ്ണി മുകുന്ദൻ പറയുന്നു. താൻ ആദ്യം വരുമ്പോൾ ഒരു പ്രതിഷ്ഠ മാത്രം ഉണ്ടായിരുന്ന ക്ഷേത്രം കാലക്രമേണ വളർന്നുവെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

അകമല ധർമ്മ ശാസ്താ ക്ഷേത്രത്തിനൊപ്പം തന്നെ തേടി എത്തിയ സൗഭാഗ്യത്തെ കുറിച്ചും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടൻ വെളിപ്പെടുത്തിയത്. ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

Also Read
എന്റെ അമ്മ ഹിന്ദുവും അച്ഛൻ മുസ്ലീമും ആണ്, ആദ്യ പ്രണയം പതിമൂന്നാം വയസിൽ ആയിരുന്നു, അവർക്ക് അഭിനയത്തോട് താത്പര്യം ഉണ്ടായിരുന്നില്ല: തുറന്നു പറഞ്ഞ് ഇനിയ

ചില നിയോഗങ്ങൾ അങ്ങനെ ആണ് നമ്മളെ തേടി എത്തും. ഗുജറാത്തിൽ നിന്ന് സിനിമ മോഹവുമായി കേരളത്തിൽ എത്തിയ കാലം മുതൽ തുടങ്ങിയതാണ് ഞാനും ഈ ഫോട്ടോയിൽ കാണുന്ന അകമല ധർമ്മ ശാസ്താ ക്ഷേത്രവും തമ്മിലുള്ള ബന്ധം.

മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഞാനും അയ്യനും തമ്മിലുള്ള ബന്ധം. തൃശ്ശൂരിൽ നിന്ന് ഷൊർണുരിൽ എന്റെ അമ്മാവന്റെ വീട്ടിലേക്കുള്ള യാത്രയിലാണ് ഞാൻ ഇവിടെ ദർശനം തുടങ്ങിയത് കഴിഞ്ഞ 15 വർഷമായി അത് തുടരുന്നു. ആദ്യ കാലങ്ങളിൽ ബസിൽ യാത്ര ചെയ്യുമ്പോൾ ബസിനുള്ളിൽ നിന്ന് പ്രാർത്ഥിക്കുമായിരുന്നു. ഞാൻ ആദ്യം വരുമ്പോൾ ഒരു പ്രതിഷ്ഠ മാത്രം ആണ് ഉണ്ടായിരുന്നത്.

എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ദുഖങ്ങളും എല്ലാം പങ്കുവച്ചിരുന്നത് ഇവിടെ ആണ് കാല ക്രമേണ ഇത് വലിയ ക്ഷേത്രമായി മാറി എന്റെ അയ്യനോടൊപ്പം ഞാനും വളർന്നു എന്റെ യാത്ര അതുവഴി ബസിൽ നിന്നും പിന്നീട് ബൈക്കിലും കാറിലും ഒക്കെ ആയി മാറി. അത്യാവശ്യം അറിയപ്പെടുന്ന നടനും നിർമ്മാതാവുമൊക്കെയായി ഇന്നും യാത്ര തുടരുന്നു. ഇന്ന് ഈ ഓർമ്മകൾ എന്റെ മനസിലേക്കു വരാൻ കാര്യം എന്നെ തേടി മറ്റൊരു ഭാഗ്യം കൂടി എത്തിയിരിക്കുന്നു.

എന്റെ പുതിയ സിനിമയുടെ പൂജ എരുമേലി ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ വച്ച് 12 ആം തീയതി നടക്കുകയാണ് എന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ രണ്ടു ചിത്രങ്ങൾ ആയ മല്ലുസിംഗ് നിർമിച്ച ആന്റോ ചേട്ടനും മാമാങ്കം സിനിമ നിർമ്മിച്ച വേണു ചേട്ടനും ചേർന്ന് ആണ് നിർമ്മാണം.

Also Read
ബിനീഷിന് എതിരെ കേസ് കൊടുക്കാനില്ല! ഹിന്ദുക്കളുടെ ഓണം നീയൊക്കെ എന്തിനാടോ ആഘോഷിച്ചത് എന്ന് ചോദിച്ചത് മ ദ്യ ലഹരിയിലെന്ന് ഒടുവില്‍ കുറ്റസമ്മതം

അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്നു. എന്നെ തേടി എത്തിയ ആ നിയോഗം എന്താണ് എന്ന് അറിയണമെങ്കിൽ ചിത്രത്തിന്റെ ടൈറ്റിൽ നിങ്ങൾ അറിയണം അതിനു 12 ആം തീയതി വരെ കാത്തിരിക്കണം. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകും എന്ന പ്രതീക്ഷയോടെ എന്നായിരുന്നു ഉണ്ണി മുകുന്ദൻ കുറിച്ചത്.

Advertisement