മലയാളികളുടെ പ്രിയപ്പെട്ട പരമ്പര ആയിരുന്നു ഉപ്പും മുളകുിലെ ലെച്ചു ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീർ വാഹനാപകടത്തിൽ മരണപ്പെട്ടു. ജൂഹിയുടെ അമ്മയും സഹോദരനും സഞ്ചരിച്ച വാഹനത്തിൽ ലോറി വന്നിടിച്ച് അപകടം സംഭവിക്കുകയായിരുന്നു.
എറണാകുളത്ത് വെച്ചാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ചോറ്റാനിക്കരയിലുളള ജൂഹിയുടെ അമ്മയുടെ വസന്തിയിൽ വെച്ചാകും സംസ്കാര ചടങ്ങുകൾ നടക്കുക എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.
അമ്മയെ കുറിച്ച് മുൻപ് മാധ്യമങ്ങൾക്ക് മുൻപിൽ പലതവണ മനസുതുറന്നിട്ടുണ്ട് നടി. ഇപ്പോൾ അപ്രതീക്ഷിതമായി ജൂഹിയുടെ അമ്മയുടെ വിയോഗ വാർത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് ഉപ്പും മുളകും ആരാധകർ. ഉപ്പും മുളകും ഗ്രൂപ്പുകളിൽ എല്ലാം ജൂഹിയുടെ അമ്മയ്ക്ക് ആദരാഞ്ജലികൾ നേർന്നുളള പോസ്റ്റുകൾ വരുന്നുണ്ട്.
ജൂഹിയുടെ അമ്മ മലയാളിയും അച്ഛൻ രാജസ്ഥാൻ സ്വദേശിയുമാണ്. രഘുവീർ ശരൺ റുസ്തഗി എന്നാണ് നടിയുടെ പിതാവിന്റെ പേര്. അച്ഛന് എറണാകുളത്ത് ബിസിനസായിരുന്നു. ലെച്ചുവിന്റെ പിതാവ് രഘുവീർ നേരത്തെ അന്തരിച്ചിരുന്നു. ചിരാഗ് എന്നാണ് ജൂഹി റുസ്തഗിയുടെ ചേട്ടന്റെ പേര്.
ജൂഹിക്കൊപ്പം എപ്പോഴും ലൊക്കേഷനിൽ ഒപ്പം പോയിരുന്നത് അമ്മയാണ്. കുടുംബ വിശേഷങ്ങൾ എപ്പോഴും നടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഉപ്പും മുളകിൽ നിന്നും പോയ ശേഷം ചാനൽ പരിപാടികളിലൂടെയാണ് ജൂഹി റുസ്തഗിയെ പിന്നീട് പ്രേക്ഷകർ കണ്ടത്. അതേസമയം നടിയുടെ സഹോദരൻ ചിരാഗിരോന്റെ ആഗ്യവസ്ഥയെ കുറിച്ചുളള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.
നടിയുടെ സഹോദരന് ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനകളിലാണ് ആരാധകർ. പിതാവിന്റെ വിയോഗം വലിയ ശൂന്യത ആയിരുന്നുവെന്നും അതുമായി പൊരുത്തപ്പെടാൻ കുറച്ചുകാലം എടുത്തുവെന്നും നടി മുൻപ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
Also Read
കുട്ടികൾ ആയില്ലേ, പ്ലാനിങ്ങിൽ ആണോ എന്നു ചോദിക്കുവർക്ക് മറുപടിയുമായി സ്നേഹയും ശ്രീകുമാറും
അച്ഛന് കേരളവും മലയാളികളെയും ഒരുപാട് ഇഷ്ടമായിരുന്നു എന്നും നടി പറഞ്ഞു. അങ്ങനെയാണ് ഒരു മലയാളി പെൺകുട്ടിയെ തന്നെ തേടി പിടിച്ച് ജൂഹിയുടെ പിതാവ് വിവാഹം കഴിച്ചത്. അതേസമയം ഉപ്പും മുളകും താരങ്ങൾ ഒന്നിച്ച ഏരിവും പുളിയും എന്ന പരിപാടിയിൽ അടുത്തിടെ ജൂഹി അഭിനയിച്ചിരുന്നു. ഉപ്പും മുളകിന് ശേഷം ചാനൽ പരിപാടികളിലൂടെ ലച്ചു വീണ്ടും പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു. ഡോ റോവിനുമായുള നടിയുടെ വിവാഹനിശ്ചയം മുൻപ് കഴിഞ്ഞതാണ്.