പരിഹസിച്ചവരുണ്ട്, ആത്മവിശ്വാസം കെടുത്തിയവരുമുണ്ട്, പണ്ട് മുതലേ അത്തരം വിളിയാണ് കേൾക്കുന്നത്: തുറന്നു പറഞ്ഞ് മിഥുൻ രമേശ്

286

അഭിനേതാവായി മലയാള സിനിമയിലേക്ക് എത്തി ഇപ്പോൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ അവതാരകനുമാറിയ താരമാ ണ് മിഥുൻ രമേശ്. ദുബായിയിൽ റേഡിയോ ജോക്കിയായും തിളങ്ങുന്ന മിഥുന്റെ കുടുംബവും മലയാളികൾക്ക് സുപരിചിതയാണ്. മകളും ഭാര്യയും സോഷ്യൽ മീഡിയകളിലൂടെ പങ്കുവെയ്ക്കുന്ന വീഡിയോകൾ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.

ഇപ്പോൾ മിഥുൻ തുറന്ന് പറഞ്ഞ ചില വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെ സിനിമ ജീവിതത്തിലും അല്ലാതെയും നേരിട്ട ബോഡി ഷെ യ് മിംഗ് അനുഭവങ്ങളായിരുന്നു നടൻ ഓരു ഓൺലൈൻ മാധ്യമത്തോട് പങ്കുവെച്ചത്. മിഥുൻ രമേശിന്റെ വാക്കുകൾ ഇങ്ങനെ:

Advertisements

ഭക്ഷണം കഴിക്കുന്നവരെ എന്റെ അച്ഛനും അമ്മയ്ക്കും വലിയ ഇഷ്ടമായിരുന്നു. ഭക്ഷണം കഴിക്കുന്ന മക്കളെ അവർ നന്നായി പ്രാത്സാഹിപ്പിച്ചു. അതുകൊണ്ട് കുട്ടിക്കാലത്ത് തടിയും തീറ്റിയോ ഓർത്ത് പരിതപിക്കുകയോ, ചെയ്തിട്ടേയില്ല, തടി എന്നുമെനിക്ക് അഭിമാനവും അലങ്കാരവുമായിരുന്നു. പണ്ട് മുതലേ തടിയാ എന്നുള്ള വിളി കേൾക്കുന്നതാണ്. എന്നെ സംബന്ധിച്ചിടത്തോളം ശക്തിയുടെ പര്യായമായിരുന്നു തടി.

Also Read
ആദ്യത്തെ സിനിമേല് അടിച്ചുതളിക്കാരി ആയോള് രണ്ടാമത്തെ പടത്തില് തമ്പ്രാട്ടികുട്ടി, ഇവരിപ്പോ, ഒരു ബ്രാൻഡാണ് ഒരു ബ്രാൻഡ് ഐക്കൺ: മഞ്ജു വാര്യരെ കുറിച്ചുള്ള കുറിപ്പ് വൈറൽ

ക്ലാസിലെ കുട്ടികൾ തടിയാ എന്ന് നീട്ടിവിളിക്കുമ്പോൾ എന്റെ ശക്തിയോർത്ത് ഞാൻ അഭിമാനിക്കുമായിരുന്നു. തടിയുള്ളവർ മോശക്കാരല്ല, ശക്തരാണ് എന്ന തോന്നുന്ന വാക്കുകളാണ് വീട്ടികാരിൽ നിന്ന് കണ്ടും കേട്ടും ശീലിച്ചത്. തടിയാ എന്ന് വിളിക്കുമ്പോൾ എന്റെ ശക്തി കാണിച്ചുകൊടുക്കാൻ നല്ല അടിയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ കളിയാക്കുന്നവരെ കായികമായി പ്രതികരിക്കാൻ നിൽക്കാതെ അവരെ അവഗണിച്ചേക്കാനാണ് അച്ഛൻ പഠിപ്പിച്ചത്.

അച്ഛനോടൊപ്പമുള്ള രാവിലെ നടത്തം പതിവായിരുന്നു. ഇതിനിടെയിലാണ് ഇത്തരം ആവേശം കൊള്ളിക്കുന്ന വാക്കുകൾ അദ്ദേഹം പകർന്നുനൽകിയതെന്ന് മിഥുൻ വ്യക്തമാക്കി. തടി ഒരു പ്രശ്നമായി പലരും തന്നോട് അവതരിപ്പിച്ചതിനെ കുറിച്ചും താരം വെളിപ്പെടുത്തുന്നുണ്ട്. സിനിമ മേഖലയിൽ എത്തിയപ്പോഴായിരുന്നു താരത്തിന് അത്തരത്തിലുള്ള ദുരനുഭവം ഉണ്ടായത്.

ഒരു സംവിധായകൻ ഫോട്ടോ കണ്ട് തടിയെ കുറിച്ച് പറഞ്ഞു. അന്ന് ആ സംവിധായകൻ തന്നെ തിരഞ്ഞെടുത്തിരുന്നു, എന്നിട്ട് പറഞ്ഞത് തടിയുണ്ടെന്ന് കരുതി സിനിമയിൽ മോഹൻലാൽ ആവാൻ കഴിയില്ല എന്നായിരുന്നു അന്ന് കേട്ട ആ ഡയലോഗാണ് തന്റെ സിനിമയിലേക്ക് പ്രവേശിക്കാനുള്ള ആത്മവിശ്വാസം ചോർത്തിയത്. തടി ഉണ്ടായതിന്റെ പേരിൽ തനിക്ക് ഒരുപാട് സിനിമ അവസരങ്ങൾ നഷ്ടമായിട്ടുണ്ട്.

അതിൽ പലതും ഹിറ്റ് സിനിമകൾ ആയിരുന്നു. എന്നാൽ പോന്നാൽ പോഹട്ടും പോടാ എന്നായിരുന്നു അന്ന് തന്റെ അപ്തവാക്യം. തടി കാരണം നഷ്ടപ്പെട്ട സിനിമകളെ ഓർത്തല്ല പകരം ഞാൻ ഞാനായി നിന്നുകൊണ്ട് എനിക്ക് ലഭിച്ച അവസരങ്ങളെ ഓർത്താണ് എനിക്ക് എന്നെ സ്നേഹിക്കാൻ തോന്നുന്നത്. ദുബായിൽ സ്റ്റേജ് ഷോ അവതരിപ്പിക്കുന്ന കാലത്ത് ചിരി ഒതുക്കണമെന്നാണ് പലരും പറഞ്ഞിരുന്നത്.

Also Read
ആരെ കാണിക്കാനാണ് ഈ പ്രഹസനം, ആരെ ഇംപ്രസ് ചെയ്യാനാണ് ഈ നാടകം എന്ന് ചോദിച്ച യുവതിയ്ക്ക് ബാല കൊടുത്ത കിടിലൻ മറുപടി കണ്ടോ

എന്നാൽ ആ ചിരിയായിരുന്നു തന്റെ ട്രേഡ് മാർക്ക്. കൃത്രിമത്വം പുലർത്തി മിതമായി സംസാരിക്കുക, മിതമായി ചിരിക്കുക എന്നതായിരിക്കും തന്റെ കോമ്ബയിറിംഗ് എന്ന് തെറ്റിദ്ധരിച്ചവരാണ് അത്തരം നിബന്ധനകൾ തനിക്ക് മുന്നിൽ വച്ചത്.
കയ്യിൽ മൈക്കുണ്ട് എന്ന് കരുതി അലറിവിളിക്കരുത്, അലറിചിരിക്കരുത് എന്ന് സ്റ്റേജിലേക്ക് കയറും മുമ്പ് പറഞ്ഞ് തന്റെ ആത്മവിശ്വാസം കെടുത്തിയവർ പലരുമുണ്ട്.

ഒരു ചിരിയുടെ പേരിൽ ആത്മവിശ്വാസം തകർക്കപ്പെട്ട് ഫോർമലായി സംസാരിച്ച പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു. വയറൊക്കെ ചാടിയല്ലെ എന്ന് ചോദിക്കുന്നവർക്ക്, നിങ്ങളുടെ പല്ലൊക്കെ ഉന്തിയല്ലോ എന്ന് തിരിച്ച് ചോദിച്ച് വായടപ്പിക്കുമായിരുന്നു.

കോമഡി ഉത്സവമാണ് തനിക്ക് വിലമതിക്കാനാവാത്ത ആത്മവിശ്വാസം നൽകിയതെന്ന് മിഥുൻ പറഞ്ഞു. ഞാൻ എങ്ങനെ ആണോ അതുപോലെ തന്നെ പ്രേക്ഷകർ സ്വീകരിച്ചു. തന്റെ തുറന്നുള്ള ചിരിയാണ് പല പ്രേക്ഷകരെയും തന്നോട് അടുപ്പിച്ചതെന്ന് താരം വ്യക്തമാക്കി. കഥാപാത്രത്തിന് വേണ്ടി ശരീരത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് താരം പറഞ്ഞു. ലോക്ക് ഡൗൺ കാലത്ത് ജിമ്മിൽ പോയി തടി കുറച്ചിട്ടുണ്ട്.

അത് കഥാപാത്രത്തിന് വേണ്ടിയാണത്. എന്റെ കഴിവിൽ വിശ്വസിച്ച് എനിക്ക് നൽകുന്ന കഥാപാത്രത്തിന് വേണ്ടി തടി കുറയ്ക്കുന്നതും കൂട്ടുന്നതും ഞാൻ പ്രശ്നമായി കാണുന്നില്ലെന്ന് താരം പറയുന്നു. ചിരിയുടെ കാര്യത്തിലും തടിയുടെ കാര്യത്തിലും കോംപ്രമൈസ് ചെയ്യാതെ മുന്നോട്ട് പോയി വിജയം കൈവരിച്ച ശേഷമാണ് കഥാപാത്രത്തിന് വേണ്ടി ശരീരത്തിൽ മാറ്റം വരുത്തിയത്.

ലേൺ ദി ഹാർഡ് വേ ആയിരുന്നു തനിക്ക് എല്ലാം, പക്ഷേ, വ്യക്തിത്വം കോംപ്രമൈസ് ചെയ്യാതെ ഞാൻ ഞാനായി നിന്നതോർത്ത് ഇന്ന് അഭിമാനം മാത്രമാണുള്ളത്. ഇന്ന് ഞാൻ നേടിയ വിജയങ്ങൾ എല്ലാം തന്നെ അതിനുള്ള ഉത്തരം കൂടിയാണെന്നും മിഥുൻ രമേശ് പറയുന്നു.

Also Read
ആരെ കാണിക്കാനാണ് ഈ പ്രഹസനം, ആരെ ഇംപ്രസ് ചെയ്യാനാണ് ഈ നാടകം എന്ന് ചോദിച്ച യുവതിയ്ക്ക് ബാല കൊടുത്ത കിടിലൻ മറുപടി കണ്ടോ

Advertisement