കുട്ടികൾ ആയില്ലേ, പ്ലാനിങ്ങിൽ ആണോ എന്നു ചോദിക്കുവർക്ക് മറുപടിയുമായി സ്‌നേഹയും ശ്രീകുമാറും

432

മലയാളം മിനിസ്‌ക്രീൻ ആരാധകർക്ക് ഏറെ ഇഷ്ടപ്പേട്ട താരദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. മറിമായം എന്ന പരിപാടിയിലൂടെ ഒരുമിച്ചെത്തി പ്രേക്ഷക പ്രശംസ നേടി എടുത്ത ഇരുവരും വിവാഹം കഴിച്ചതും വലിയ വാർത്തയായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാം വർഷത്തിലേക്ക് എത്തുകയാണ് താരങ്ങൾ ഇപ്പോൾ.

മറിമായത്തിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകർത്തുകയാണ് ഇരുവരും. കളിചിരിയും തമാശകളുമൊക്കെയായിമുന്നേറുകയാണ്. നിലവിൽ ചക്കപ്പഴം എന്ന പരമ്പരയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ശ്രീകുമാർ. സ്നേഹയും മറ്റ് പരിപാടികളും നൃത്തവുമൊക്കെയായി സജീവമാണ്.

Advertisements

തങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള രസകരമായ കാര്യങ്ങൾ പറയുകയാണ് താരങ്ങളിപ്പോൾ. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലൂടെയാണ് ദാമ്പത്യ ജീവിതത്തിലെ സന്തോഷങ്ങളും അഡ്ജസ്റ്റ്മെ്ന്റസും എത്രത്തോളമുണ്ടെന്ന് സ്നേഹയും ശ്രീകുമാറും പറയുന്നത്.

Also Read
ദിലീപിന്റെ സിനിമകൾ കാണുകയും ആസ്വദിക്കുകയും ചെയ്യാറുണ്ട്, അദ്ദേഹത്തിന്റെ സ്വകാര്യതയും ഞാൻ മാനിക്കുന്നു: വിവാഹ മോചനത്തെ കുറിച്ച് മഞ്ജു വാര്യർ അന്ന് പറഞ്ഞത്

ശ്രീകുമാർ വളരെ കുറച്ചേ സംസാരിക്കുകയുള്ളോ എന്ന അവാതരകയുടെ ചോദ്യത്തിന് എന്റേടുത്ത് നന്നായി സംസാരിക്കും അല്ലെങ്കിൽ ഞാൻ വീട്ടിൽ കയറ്റുമോ എന്നായിരുന്നു സ്നേഹ തിരിച്ച് ചോദിച്ചത്. ദേഷ്യം വന്ന് കഴിഞ്ഞാൽ പുള്ളി മിണ്ടത്തില്ല. മിണ്ടാതെ ഇരിക്കുന്നത് എനിക്കിഷ്ടമല്ല. അതറിയാവുന്നത് കൊണ്ട് ദേഷ്യം വന്ന് കഴിയുമ്പോൾ പുള്ളി മിണ്ടാതെ ഇരുന്ന് കളയും.

അപ്പോൾ എനിക്ക് വരുന്ന ദേഷ്യം പറഞ്ഞ് അറിയിക്കാൻ പറ്റില്ല. എന്നെ പരാജയപ്പെടുത്താൻ പറ്റിയ ഏറ്റവും നല്ല മാർഗം അതാണെന്ന് ഏട്ടന് അറിയാം. ഭർത്താവിന്റെ സെറ്റിൽ പോയി ഭാര്യ കളിക്കാനൊന്നും ഞാൻ നിൽക്കില്ല. അശ്വതിയുടെ കൂടെയാണിപ്പോൾ അഭിനയിക്കുന്നത്. അശ്വതിയും ഞാനും വലിയ കൂട്ടുകാരാണ്. സെറ്റിലെ പല കാര്യങ്ങളും അശ്വതിയാണ് എന്നെ വിളിച്ച് പറയുക.

പുള്ളി ഇടുന്ന ഷർട്ട് വരെ ഞാനും അശ്വതിയും തമ്മിൽ സംസാരിച്ചിട്ടാവും ഇടുക. അദ്ദേഹം എന്നോട് കമ്പനി ഒട്ടും ആവുന്നില്ലല്ലോ എന്നൊക്കെ അശ്വതി ആദ്യം എന്നോട് വിളിച്ച് ചോദിക്കുമായിരുന്നു. അവര് ഒന്നിച്ച് അഭിനയിക്കുമ്പോൾ കുറച്ച് സ്വാതന്ത്ര്യം ഒക്കെ എടുക്കേണ്ടി വരുമല്ലോ ആള് അത്ര സംസാരിക്കില്ല.

കുറച്ച് കഴിയുമ്പോൾ അത് മാറുമെന്ന് ഞാൻ പറഞ്ഞ് കൊടുക്കുകയായിരുന്നു. വഴക്കുണ്ടായാൽ ആദ്യം സോറി പറയുന്നത് ആരെന്ന ചോദ്യത്തിന് ഞാനാണെന്ന് സ്നേഹ പറയുന്നു. ചിലപ്പോളത് താനായിരിക്കുമെന്ന് ശ്രീകുമാറും സൂചിപ്പിച്ചു. ആരാണ് ഏറ്റവും അധികം റൊമാന്റിക് എന്ന ചോദ്യത്തിന് താൻ ആണെന്ന് സ്നേഹ പറയുന്നു.

പാർട്ട്ണർക്ക് ഏറ്റവും കൂടുതൽ ഗിഫ്റ്റ് വാങ്ങികൊടുക്കാറുള്ളതും ഞാനാണെന്ന് സ്നേഹ സൂചിപ്പിച്ചു. അങ്ങനെ ആഘോഷങ്ങളോട് ഒന്നും താൽപര്യമില്ലാത്ത ആളാണ് ശ്രീകുമാർ. പിറന്നാൾ ഓർത്തിരിക്കുകയോ, സമ്മാനം വാങ്ങി കൊടുക്കുകയോ, എന്തിന് ഓണം പോലും ആഘോഷിക്കുന്നത് ഞാൻ കൂടെ വന്നതിന് ശേഷമാണ്.

ഞാൻ ഗിഫ്റ്റ് ഒക്കെ വാങ്ങി കൊടുക്കും. അതാണ് തന്റെ സന്തോഷമെന്ന് സ്നേഹ പറയുന്നു. ഇപ്പോൾ ഏട്ടന്റെ ആ സ്വഭാമൊക്കെ മാറ്റി എടുത്തിരിക്കുകയാണ്. എല്ലാ കാര്യങ്ങളും തുറന്ന് പറയുന്നതിലൂടെയാണ് അത് സാധിക്കുന്നത്. ചേട്ടാ എന്നെ സന്തോഷിപ്പിക്കാൻ നിങ്ങൾ വിമാനമോ കാറോ ഒന്നും വാങ്ങി തരണ്ട. എന്റെ ഈ ചെറിയ ചെറിയ സന്തോഷം സാധിച്ച് തരിക. അതിലെനിക്ക് സന്തോഷം കാണാൻ പറ്റുന്നുണ്ടെന്ന് പറയും. അത് അവർക്ക് വലിയ ലാഭമാണെന്നും സ്നേഹ സൂചിപ്പിക്കുന്നു.

Also Read
ചത്തുകിടന്ന് പ്രണയിച്ച കത്രീനയോട് വിവാഹാഭ്യർത്ഥന നടത്തി സൽമാൻ ഖാൻ, നടി ചെയ്തത് ഇങ്ങനെ

നിങ്ങളോട് ഏറ്റവും അധികം ആളുകൾ ചോദിക്കുന്ന ചോദ്യമെന്താണെന്നാണ് അവതാരക സ്‌നേഹയോടും ശ്രീകുമാറിനോടും ചോദിച്ചത്. ഇതിന് സ്‌നേഹയാണ് മറുപടി നൽകിയത്. തന്നോട് കൂടുതൽ പേരും ചോദിച്ചിട്ടുളളത് കുട്ടികൾ ആയില്ലേ എന്നാണ്. ചേട്ടനോട് ആരും അത് ചോദിക്കാറില്ല.

എന്റെ ബന്ധുക്കളിൽ പലരും പ്ലാനിങ്ങിൽ ആണോ എന്നൊക്കെ ചോദിച്ചിട്ടുണ്ട്. ഞങ്ങൾക്ക് തോന്നിയ പോലെയാണ് ഞങ്ങളുടെ ജീവിതം. അത് നടക്കുമ്പോൾ നടക്കും അത്രേ ഉള്ളൂ. ഇതാണ് ഞാനവരോട് പറയാറുളളതെന്നും സ്‌നേഹ വ്യക്തമാക്കുന്നു.

Advertisement