വിജയ് മുരുഗദോസ് ചിത്രത്തിന് രജനികാന്തിന്റെ ഈ പഴയകാല സൂപ്പർഹിറ്റ് ചിത്രത്തിന്റെ പേര് നൽകിയേക്കും, ആവേശംകൊണ്ട് വിജയ് ആരാധകർ

38

തമിഴകത്തിന്റെ ദളപതി വിജയിയെ നയകനാക്കി സൂപ്പർഹിറ്റ് ഡയറക്ടർ എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഒരു പഴയകാല സൂപ്പർഹിറ്റ് രജനികാന്ത് ചിത്രത്തിന്റെ പേര് നൽകാൻ ആലോചനയെന്ന് സൂചന. ചില തമിഴ് മാധ്യമങ്ങൾ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിജയിയുടെ ഈ പുതിയ ചിത്രം ഏആർ മുരുഗദോസ് തന്നെ നേരത്തെ ഒരുക്കിയ തുപ്പാക്കി എന്ന സൂപ്പർഹിറ്റ് വിജയ് ചിത്രത്തിന്റെ തുടർച്ചയായിരിക്കുമെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ തള്ളി സംവിധായകൻ തന്നെ നേരിട്ട് രംഗത്ത് വന്നിരുന്നു.

Advertisements

പുതിയ ചിത്രം തുപ്പാക്കിയുടെ തുടർച്ചയായിരിക്കില്ല എന്നും, ഒരു ഫ്രഷ് സബ്ജക്ട് ആയിരിക്കുമെന്നും സംവിധായകൻ ഉറപ്പ് നൽകിയിരുന്നു. ഇപ്പോഴിതാ സ്‌റ്റൈൽ മന്നൻ രജനികാന്ത്, മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 1991 ൽ മണിരത്‌നം ഒരുക്കിയ ദളപതി എന്ന ചിത്രത്തിന്റെ പേര് മുരുഗദോസ് ഒരുക്കുന്ന പുതിയ വിജയ് ചിത്രത്തിന് വേണ്ടി വീണ്ടും ഉപയോഗിച്ചേക്കും എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്.

തമിഴ് സിനിമയിൽ ഏറെ ആരാധകരുള്ള നടനായ വിജയിയെ അദ്ദേഹത്തിന്റെ ആരാധകർ, വളരെ സ്‌നേഹത്തോടെയും ആരാധനയുടേയും വിളിക്കുന്ന പേരാണ് ദളപതി വിജയ് എന്നത്. അതുകൊണ്ട് തന്നെ, ദളപതി എന്ന പേര് ഉപയോഗിക്കുന്നത് ചിത്രത്തിന് വളരെയേറെ ഗുണം ചെയ്യും എന്ന കണക്കുകൂട്ടലിലാണ് അണിയറപ്രവർത്തകർ എന്നുമാണ് കോടമ്പാക്കം റിപ്പോർട്ടുകൾ.

അതേ സമയം വിജയിയുടെ അറുപത്തഞ്ചാമത് ചിത്രമായ ദളപതി 65ന് ദളപതി എന്ന പേര് നൽകുന്നതിനെപ്പറ്റി സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും, വിവരം അറിഞ്ഞത് മുതൽ വിജയ് ആരാധകർ ആവേശത്തിലാണ്. നേരത്തെ, തമിഴ് വിഖ്യാത നടൻ എംജിആറിന്റെ’വേട്ടൈക്കാരൻ എന്നൊരു ചിത്രത്തിന്റെ പേര്, ഒരു വിജയ് ചിത്രത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

സൺ പിക്‌ചേഴ്‌സ് ആണ് ദളപതി 65 നിർമ്മിക്കുന്നത്. ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുക പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവൻ ആയിരിക്കും. അൻപറിവ് സഹോദരന്മാരാണ് സംഘട്ടനമൊരുക്കുന്നത്. തമൻ ആണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ഇതാദ്യമായിട്ടാണ് ഒരു വിജയ് ചിത്രത്തിന് തമൻ സംഗീതമൊരുക്കുന്നത്.

തെന്നിന്ത്യൻ താരസുന്ദരിമാരായ തമന്ന, പൂജ ഹെഗ്ഡെ, രശ്മിക മന്ദാന എന്നിവരാകും ചിത്രത്തിലെ മൂന്ന് നായികമാർ എന്നാണ് അറിയുന്നത്. അതേ സമയം നായികാസ്ഥാനത്തേക്ക് മലയാളി സിന്ദരി മഡോണ സെബാസ്റ്റിയൽ, കാജൽ അഗർവാൾ എന്നിവരുടെ പേരുകളും പറഞ്ഞു കേൾക്കുന്നുണ്ട്.

അതേ സമയെ റിലീസിന് ഇപ്പോൾ റിലീസിന് തയ്യാറായിരിക്കുന്ന വിജയ് ചിത്രെ മാസ്റ്റർ ആണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ഏപ്രിൽ 9ന് ലോകമെമ്പാടുമായ് റിലീസ് നിശ്ചയിച്ചിരുന്ന മാസ്റ്റർ കൊറോണ പടർന്ന് പിടിക്കുന്ന പ്രത്യേക സാഹചര്യത്തിൽ തൽക്കാലം റിലീസ് നീട്ടിവെച്ചിരിക്കുകയാണ്.

മാസ്റ്ററിൽ വിജയിയിക്ക് പുറമെ, മക്കൾ സെൽവൻ വിജയ് സേതുപതിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മാളവിക മോഹനൻ നായികയായെത്തുന്ന ചിത്രത്തിന് വേണ്ടി അനിരുദ്ധ് സംഗീത സംവിധാനം നിർവ്വഹിച്ച ഗാനങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. മാസ്റ്റർ അടുത്ത വർഷം പൊങ്കലിന് റിലീസ് ചെയ്യാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

അതസമയം മാസ്റ്റർ റിലീസ് ചെയ്തശേഷം മാത്രമായിരിക്കും, വിജയ് തന്റെ പുതിയ മുരുഗദോസ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുക എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

Advertisement