അങ്ങനെ ഒടുവിൽ ഞാനത് ചെയ്തു, വീഡിയോ പുറത്തുവിട്ട് ശ്രുതി ലക്ഷ്മി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

64

ബാലതാരമായി ചലച്ചിത്ര മേഖലയിൽ ചുവടുവച്ച് മലയാള ചലച്ചിത്രങ്ങളിലും ടെലിവിഷനിലും എല്ലാം തന്നെ ശ്രദ്ധേയായ താരമാണ് നടി ശ്രുതി ലക്ഷ്മി. ബാലതാരമായി എത്തിയതിന് ശേഷം റോമിയോ എന്ന ചിത്രത്തിൽ നായികയായി അരങ്ങേറി. ഏതാനം സീരിയലുകളിലൂടെയും പരിപാടികളിലൂടെയു0 മിനിസ്‌ക്രീനിലും താരം തിളങ്ങി.

നിഴലുകൾ എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. രഞ്ജിത്ത് ശങ്കർ ആയിരുന്നു പരമ്പരുടെ സംവിധായകൻ. പിന്നീട് നക്ഷത്രങ്ങൾ, ഡിക്റ്ററ്റീവ് തുടങ്ങിയ പരമ്പരകളിലും അഭിനയിച്ചു.

Advertisements

2000ത്തിൽ പ്രദർശനത്തിനെത്തിയ വർണ്ണകാഴ്ചകൾ എന്ന ചിത്രത്തിൽ ബാലതാരമയി അഭിനയിച്ചാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. 2007ൽ പ്രദർശന്തതിനെത്തിയ റോമിയോ എന്ന ചിത്രത്തിലാണ് ആദ്യമായി മുഴുനീല കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

2008ൽ കോളേജ് കുമാരൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. 2009ൽ ലവ് ഇൻ സിംഗ്പപൂർ, ഭാര്യ സ്വന്തം സുഹൃത്ത്, ദലമർമരങ്ങൾ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് നിരവധി ചിത്രങ്ങളിൽ നടിയായും സഹനടിയായും അഭിനയിച്ചു

ഒരു അഭിനേത്രി എന്നതിലുപരി താരം ഒരു മികച്ച നർത്തകി കൂടിയാണ് ശ്രുതി ലക്ഷ്മി. അമ്മയ്ക്കും ചേച്ചിക്കും പിന്നാലെയായാണ് ശ്രുതിയും അഭിനയരംഗത്തേക്ക് എത്തിയത്. 2016 ൽ പോക്കുവെയിൽ എന്ന സീരിയലിൽ അഭിനയത്തിന്നു മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡും താരത്തെ തേടി എത്തുകയും ചെയ്തു.

പ്രേക്ഷക മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന നിരവധി കഥാപാത്രങ്ങളാണ് ശ്രുതി സമ്മാനിച്ചിട്ടുമുള്ളത്. സിനിമയ്ക്കും സീരിയലിനും പുറമെ റിയാലിറ്റി ഷോകളിലും താരം സജീവമായി തന്നെ പങ്കെടുക്കുകയും ചെയ്തിരുന്നു എന്നാൽ ഇപ്പോൾ നടി തന്റെ ടാറ്റുവിശേഷങ്ങൾ പങ്കുവെച്ചെത്തിയിരിക്കുകയാണ്. ഇതേക്കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു വ്യക്തമാക്കിയത്.

മദർ മേരിയുടെ ചിത്രമാണ് താരം ടാറ്റു ചെയ്തിരിക്കുന്നത്. ഫൈനലി ഗോട്ട് ഇങ്ക്ഡ് എന്ന് പറഞ്ഞായിരുന്നു ശ്രുതി ലക്ഷ്മി വീഡിയോ പോസ്റ്റ് ചെയ്തത്. താരത്തെ ടാറ്റൂ കണ്ട് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകുന്നതും. താരത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

മലയാളത്തിലെ മുൻനിര നായകർക്കൊപ്പം ഏതാനും സിനിമകളിൽ വേഷമിട്ട താരം ചില ആൽബങ്ങളിലും ശ്രദ്ധേയമായിരുന്നു. അവിൻ ആന്റോയാണ് ശ്രുതി ലക്ഷ്മിയുടെ ഭർത്താവ്.

Advertisement