ഗീതാഗോവിന്ദം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട ജോഡികളായ് മാറിയവരാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. മലയാളത്തിൽ ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരകൊണ്ട. വിജയിയുടെ എക്കാലത്തെയും രാശി നായികയാണ് രശ്മിക മന്ദാന.
ഗീതാഗോവിന്ദം, ഡിയർ കൊമ്രേഡ് എന്നീ ചിത്രങ്ങളിലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ പ്രിയ ജോഡിയായത്. വിജയിയും രശ്മികയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ സിനിമ മാദ്ധ്യമങ്ങളിൽ നിരവധി വാർത്തകൾ വന്നിരുന്നു. ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ പ്രേക്ഷക പ്രീതി നേടിയതോടെ ഇരുവരും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്നു.
ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ ദിനം പ്രതി പ്രചരിച്ചു തുടങ്ങി. പല ഓൺലൈൻ മാധ്യമങ്ങളും ഈ ഗോസിപ്പ് വാർത്തകൾ റിപ്പോർട് ചെയ്തു. എന്നാൽ ഇക്കാര്യത്തിന്റെ സത്യാവസ്ഥ തുറന്ന് പറയുകയാണ് രശ്മിക. സോഷ്യൽ മീഡിയയിൽ ആരാധകരുമായി സംവദിക്കവേയാണ് താരം മനസ്സു തുറന്നത്.
ഞാനറിയുന്ന ഏവരുമായും എന്റെ പേര് ചേർത്തുവെയ്ക്കുന്നവർ അറിയാനാണിത്. ഞാൻ സിംഗിളാണ്. അത് ഞാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു. സിംഗിളായിരിക്കുന്ന എല്ലാവരോടുമായി ഞാൻ പറയട്ടെ, അങ്ങനെ സിംഗിളായിരിക്കുന്നതിൽ നിങ്ങൾ ആനന്ദം കണ്ടെത്തുമ്പോൾ കാമുകനെ കുറിച്ചുള്ള നിങ്ങളുടെ മാനദണ്ഡങ്ങളും ഏറെ വലുതാവും. രശ്മിക സോഷ്യൽ മീഡിയയിൽ കുറിച്ചു. താരത്തിന്റെ പ്രസ്താവന പെട്ടെന്ന് വൈറലായി.
കന്നഡയിലെ സൂപ്പർഹിറ്റ് ചിത്രം കിരിക്ക് പാർട്ടിയിലൂടെയാണ് രശ്മിക സിനിമയിലെത്തുന്നത്. പിന്നീട് ചിത്രത്തിൽ അഭിനയിച്ച രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലായി. ഇരുവരുടെയും വിവാഹ നിശ്ചയവും ആർഭാടമായി നടത്തിയിരുന്നു. എന്നാൽ പിന്നീട് ഈ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
കഴിഞ്ഞ വർഷമാണ് രശ്മികയും നടനും സംവിധായകനുമായ രക്ഷിത് ഷെട്ടിയുമായുള്ള വിവാഹം മുടങ്ങിയത്. അന്ന് നടിയ്ക്ക് കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. അതിന് പിന്നാലെ രക്ഷിത് ആരാധകരെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു