2008ൽ ദിലീപിനെ നായകനാക്കി സംവിധായകൻ ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് നടി മീരാ നന്ദൻ. മലയാളം ടെലിവിഷൻ പരിപാടികളിലൂടെയാണ് മീര ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.
റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാകാനായി എത്തി ഷോയുടെ അവതാരകയായി മാറിയ മീരാ നന്ദൻ പിന്നീട് മലയാള സിനിമയിലേക്ക് അരങ്ങേറുകയായിരുന്നു. മുല്ല ഇറങ്ങിയ അതേ വർഷം തന്നെ കറൻസി, വാൽമീകി എന്ന ചിത്രങ്ങളിലും അഭിനയിച്ചു.
2009ൽ പുതിയമുഖം, കേരളാ കഫേ, പത്താം നിലയിലെ തീവണ്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരുപിടി നല്ല സിനിമകൾക്ക് ശേഷം നടി മീര നന്ദൻ അവതാരകയായി സജിവമായി നിന്നു. തുടർന്ന് ദുബായിലേക്ക് പറന്ന താരം ഇപ്പോൾ അറിയപ്പെടുന്ന മലയാളം എഫ്എമ്മിലെ തിരക്കിട്ട ആർജെയാണ്.
അഭിനേത്രി എന്നതിലുപരി നല്ലൊരു ഗായികയും റേഡിയോ ജോക്കിയുമാണ് മീര ഇപ്പോൾ. സിനിമയിൽ സജീവമല്ലെങ്കിലും താരം റേഡിയോ രംഗത്ത് തിളങ്ങുകയാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം നിരവധി ഫോട്ടോഷൂട്ടുകൾ പങ്കു വയ്ക്കാറുണ്ട്.
ഇപ്പോഴിതാ താരം പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇതിന് മുൻപ് ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് നടിയ്ക്ക് നേരെ സൈബർ ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഇത്തവണയും മോഡേൺ വേഷത്തിലാണ് താരം ഫോട്ടോഷൂട്ടിൽ തിളങ്ങിയിരിക്കുന്നത്. നാടൻ വേഷങ്ങളാണ് കൂടുതൽ ചേർച്ച എന്ന് ആരാധകർ കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്. സാരി ഉടുത്തൂടെ എന്ന് ചോദിക്കുന്നവരും ഉണ്ട്.
എന്നാൽ മറ്റു ചിലരാകട്ടെ നല്ലതാണെന്നും ഇതുപോലുള്ള ഫോട്ടോകൾ ഇനിയും പ്രതീക്ഷിക്കുന്നു എന്നും അറിയിക്കുന്നുണ്ട്. സിനിമയിൽ ചാൻസ് കിട്ടാത്തത് കൊണ്ടാണോ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ട് നടത്തുന്നതെന്നും ചിലർ കമന്റകളിലൂടെ അറിയിക്കുന്നുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
1990 നവംബർ 26ന് നന്ദകുമാറിന്റേയും മായയുടെയും മകളായി എറണാകുളത്തെ ഇളമക്കരയിൽ പെരുന്തൂർ എന്ന ഗ്രാമത്തിൽ ജനിച്ചു. മീര നന്ദകുമാർ എന്നാണ് ശരിയായ പേര്. ഇളമക്കര ഭവൻ വിദ്യാമന്ദിർ, സെയ്ന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം മണിപ്പാൽ സർവ്വകലാശാലയിൽ വിദൂരപഠനത്തിലൂടെ മാസ് കമ്യുണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്ത ബിരുദം കരസ്ഥമാക്കി.
2015ൽ ദുബായിയിലെ റെഡ് എഫ്എം എന്ന റേഡിയോ സ്റ്റേഷനിൽ റേഡിയോ ജോക്കിയായി ജോലി ആരംഭിച്ച മീര പിന്നീട് സ്റ്റേഷൻ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടതോടെ ഗോൾഡ് എഫ്എം എന്ന സ്റ്റേഷനിൽ ജോലി ചെയ്യാൻ ആരംഭിച്ചു. റേഡിയോ ജോക്കിയായി തുടരവെയാണ് തമിഴിൽ ശാന്തമാരുതനെന്ന സിനിമയിൽ അഭിനയിച്ചത്.
ഐഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റിഷോയിൽ അവതാരികയായി എത്തിയാണ് താരം പ്രേക്ഷകർക്ക് പ്രിയങ്കരിയായത്.