മഞ്ജു വാര്യർക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് മകൾ മീനാക്ഷി, സന്തോഷം കൊണ്ട് മതിമറന്ന് താരം

219

മലയാളത്തിന്റെ ലേഡി സൂപ്പർതാരം മഞ്ജു വാര്യരുടെ ജന്മദിനം ആയിരുന്നു കഴിഞ്ഞ ദിവസം. ഈ ദിവസത്തെ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കി മാറ്റിയിരിന്നു ആരാധകർ. നിരവധി താരങ്ങളും മഞ്ജുവാര്യർക്ക് ആശംസയർപ്പിച്ച് എത്തിയിരുന്നു.

പ്രിയ താരത്തിന് ആശംസകളുമായി സിനിമാ ലോകവും ആരാധകരും രാവിലെ തന്നെ സോഷ്യൽ മീഡിയയിലെത്തിയിരുന്നു. നിവിൻ പോളി, പൂർണിമ, ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ് തുടങ്ങിയ താരങ്ങളെല്ലാം മഞ്ജുവിന് ആശംസകളുമായെത്തിയിരുന്നു.

Advertisements

അതേ സമയം മഞ്ജു വാര്യരുടെ പിറന്നാൾ ദിനത്തിൽ മകൽ മീനാക്ഷി ആാശംസകൾ അറിയിച്ചോ എന്ന് അറിയാനുള്ള താൽപര്യത്തിൽ ആയിരുന്നു ആരാധകർ. എന്നാൽ ജന്മദിനത്തിന് മഞ്ജുവിനെ വിളിച്ച് മകൾ മീനാക്ഷി ആശംസകൾ അറിയിച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്.

നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിലൂടെ ഈ കാര്യം വൈറലായി മാറിയിട്ടുള്ളത്. ദിലീപുമായിമഞ്ജു വാര്യർ വിവാഹ മോചനം നേടിയതോടെ മീനാക്ഷി ദിലീപിന് ഒപ്പമാണ്. എന്നും മഞ്ജുവിന്റെ മനസ്സിൽ ഒരു നൊമ്പരമായാണ് മീനാക്ഷി നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ മീനാക്ഷിയുടെ ഈ ജന്മദിനാശംസകൾ മഞ്ജുവിന് ഈ ദിനത്തിൽ ഏറെ ആശ്വാസം നൽകുന്നതും സന്തോഷം പകരുന്നതുമാണ്.

ആരാധകരും ഏറെ സന്തോഷത്തിലാണ്. മീനാക്ഷി ചെയ്തത് ഏറ്റവും വലിയ കാര്യം എന്നാണ് പലരും പറയുന്നത്. അതേ സമയം തന്റെ ഉള്ളിൽ ഒരുപാട് ദുഃഖങ്ങൾ പേറി ആണ് മഞ്ജു ഇതുവരെയും ജീവിച്ചത്. പ്രണയിച്ച് വിവാഹം കഴിച്ച മഞ്ജു വർഷങ്ങൾക്കുശേഷം വിവാഹമോചിതയായതിനു പിന്നിലെ യഥാർത്ഥ കാരണം ഇന്നും പുറത്തുവന്നിട്ടില്ല.

വിവാഹ മോചനത്തോടെ മകൾ അച്ഛന്റെ ഒപ്പം നിൽക്കാനാണ് തീരുമാനിച്ചത് അമ്മ അത് സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു. ഒരു കാര്യത്തിനും മഞ്ജുവിന്റെ അടുക്കൽ മീനാക്ഷി വരാറില്ല ആകെ വന്നിട്ടുള്ളത് മഞ്ജുവിന്റെ അച്ഛൻ മരിച്ചപ്പോൾ മാത്രമാണ്. അന്ന് ദിലീപും മീനാക്ഷിയും ഒരുമിച്ച് മഞ്ജുവിന്റെ വീട്ടിലെത്തിയിരുന്നു. അന്ന് മഞ്ജുവിനെ ആശ്വസിപ്പിച്ചാണ് ഇരുവരും അവിടെ നിന്ന് മടങ്ങിയത്.

അതേ സമയം മഞ്ജു വാര്യരുടെ പുതിയ സിനിമയായ ലളിതം സുന്ദരത്തിന്റെ ടീം രസകരമായൊരു ആശംസയുമായെത്തിയിരുന്നു. മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാര്യർ സംവിധായകനായി മാറുന്ന ചിത്രമാണ് ലളിതം സുന്ദരം. മഞ്ജുവിന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചായിരുന്നു മധു വാര്യരും ലളിതം സുന്ദരം ടീമും മഞ്ജുവിന് സമ്മാനം നല്കിയത്.

1995 ൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ സിനിമാ അരങ്ങേറ്റം. മികച്ചൊരു നർത്തകി കൂടിയായ മഞ്ജു വളരെ പെട്ടെന്നു തന്നെ തന്നിലെ പ്രതിഭ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. സല്ലാപം, ഈ പുഴയും കടന്ന്, കളിവീട്, കളിയാട്ടം, ആറാം തമ്പുരാൻ, കന്മദം, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായെത്തി.

കരിയറിന്റെ ഏറ്റവും മികച്ച നിലയിൽ നിൽക്കുമ്പോഴായിരുന്നു മഞ്ജു വിവാഹിതയാകുന്നത്. 2014 ലായിരുന്നു മഞ്ജുവിന്റെ മടങ്ങിവരവ്. മടങ്ങി വരവിലും മഞ്ജുവിനെ മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. പോയ വർഷം തമിഴിലും അരങ്ങേറിയ മഞ്ജു അവിടേയും തന്റെ കൈയ്യൊപ്പ് പതിപ്പിച്ചു. നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാനുള്ളത്.

മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന ദ പ്രീസ്റ്റ്. ചതുർമുഖം, ലളിതം സുന്ദരം, പടവെട്ട് അങ്ങനെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങളുണ്ട്. 17ാം വയസിൽ മലയാള സിനിമയിലേക്ക് എത്തിയ മഞ്ജു 42 ലേക്ക് കടക്കുമ്പോൾ മലയാള സിനിമയിലെ പകരംവെക്കാനില്ലാത്ത ലേഡി സൂപ്പർ താരമാണ്.

മോഹൻലാലും മമ്മൂട്ടിയും തിയറ്ററുകൾ ആഘോഷമാക്കിയ കാലത്ത് ശക്തമായ സ്ത്രീ കഥാപാത്രത്തിലുടെ മലയാള സിനിമയിൽ തന്റെതായ് സ്ഥാനം മഞ്ജു കണ്ടെത്തുകയായിരുന്നു മലയാളത്തിൽ മറ്റൊരു നടിക്കും അധികം ഈ ഭാഗ്യം ലഭിച്ചിട്ടില്ല.

Advertisement